Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകൾ; പർച്ചേസ് ഒന്നും നടത്താതെ വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്ന പദ്ധതി; അടിച്ചു പൊളിക്കാൻ അത്യുഗ്രൻ വിനോദ പരിപാടികൾ; ഷോപ്പിങ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാ എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയത് പതിനായിരങ്ങൾ; റോഡുകളിൽ എല്ലാം ശക്തമായ ട്രാഫിക് ബ്ലോക്ക്; ഷാർജയിലെ സഫാരി മാളിന്റെ പ്രധാന കവാടം അടച്ചത് തിരക്ക് അനിയന്ത്രിതമായപ്പോൾ: മലയാളികളുടെ ഉടമസ്ഥതയിലെ മാൾ ഗൾഫിൽ ചർച്ചയാകുമ്പോൾ

യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകൾ; പർച്ചേസ് ഒന്നും നടത്താതെ വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്ന പദ്ധതി; അടിച്ചു പൊളിക്കാൻ അത്യുഗ്രൻ വിനോദ പരിപാടികൾ; ഷോപ്പിങ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാ എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയത് പതിനായിരങ്ങൾ; റോഡുകളിൽ എല്ലാം ശക്തമായ ട്രാഫിക് ബ്ലോക്ക്; ഷാർജയിലെ സഫാരി മാളിന്റെ പ്രധാന കവാടം അടച്ചത് തിരക്ക് അനിയന്ത്രിതമായപ്പോൾ: മലയാളികളുടെ ഉടമസ്ഥതയിലെ മാൾ ഗൾഫിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഷാർജയിൽ പുതിയതായി ആരംഭിച്ച സഫാരി മാളിന്റെ പ്രധാന കവാടം അനിയന്ത്രിതമായ ജനത്തിരക്കുകാരണം താൽക്കാലികമായി അടച്ചു. യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വൻ ഓഫറുകളെക്കുറിച്ചറിഞ്ഞു എല്ലാ എമിറേറ്റുകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്കു എത്തുന്നത്. മാളിലേക്കുള്ള റോഡുകളിലും ശക്തമായ ട്രാഫിക്ക് ബ്ലോക്കാണ്. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് തിരിക്ക് കാരണം പ്രധാന കവാടം അടയ്‌ക്കേണ്ടി വന്നത്.

യുഎഇയിലെ ഏറ്റവും വലിയതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമാണ് സഫാരി മാൾ. 3 നിലകളിൽ നിർമ്മിച്ചിരിക്കുന്ന സഫാരി മാളിൽ ഒരേ സമയം 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കഴിയും. ഷോപ്പിംഗിനോടൊപ്പം വിനോദവും എന്ന ആശയവുമായി കൂടുതൽ കലാ വിനോദ പരിപാടികളാണ് സഫാരി മാൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സഫാരി ഗ്രൂപ്പ് ചെയർമാൻ അബുബക്കർ മഠപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, ഫിനാൻസ് ഡയറക്ടർ സുരേന്ദ്രനാഥ് എന്നിവരാണ് സഫാരി മാളിന് പിന്നിലെ ചാലക ശക്തികൾ.

യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാൾ തുറന്നത്. ഷാർജ മുവൈലയിൽ 1.2 മില്യൺ ചതുരശ്ര അടി വിസ്തീർണത്തിൽ തയ്യാറാക്കിയിരിക്കുന്ന മാൾ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കൾക്ക് രണ്ടു മെഗാ പ്രൊമോഷൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പർച്ചേസ് ഒന്നും നടത്താതെ തന്നെ ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്നവർക്കും വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫർ.

സെപ്റ്റംബർ നാല് മുതൽ ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രൊമോഷൻ സമ്മാന പദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിർഹത്തിനുമുകളിൽ പർച്ചേസ് ചെയ്യുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള കൂപ്പണുകൾ ലഭിക്കും. ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാർട്ടമെന്റ് സ്റ്റോർ, ഹൈപ്പർ മാർക്കറ്റ്, ഫർണിച്ചർ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്

ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് വിലക്കിഴിവ് നൽകിയിരുന്നു. 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച മാളിൽ സ്പോർട്സ്, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയടക്കം വിശാലമായ ഷോറൂമുകളാണുള്ളത്. കിഡ്‌സ് പ്ലേ ഏരിയ, ഫുഡ് കോർട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാർട്ടമെന്റ് സ്റ്റോർ, ഹൈപ്പർ മാർക്കറ്റ്, ഫർണിച്ചർ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളിൽ സജ്ജീകരിച്ചതായിസഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട്ട്, അറിയിച്ചിരുന്നു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തിൽ കലാപരിപാടികളും, ഡാൻസ്, ഗെയിം ഷോകളും സഫാരി മാളിൽ അരങ്ങേറും.

ഷാർജ ഡപ്യൂട്ടി റൂളർ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ അബ്ദുൾ റഹ്മാൻ സലീം അൽ ഖാസിമിയാണ് ജന നിബിഡത്തെ സാക്ഷി നിർത്തി ഷാർജക്ക് പുതുവസന്തം സമ്മാനിച്ച് സഫാരി മാൾ തുറന്ന് കൊടുത്തത്. ഷാർജ റൂളർ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലിം ബിൻ അബ്ദുൾ റഹ്മാൻ സലീം അൽ ഖാസിമി മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടകനുൾപ്പെടെ വിശിഷ്ട വ്യക്തികൾ മാളിന്റെ എല്ലാ പ്രവർത്തനവും കണ്ട് ഏറ്റവും മികച്ച മാളാണ് സഫാരിയെന്ന് വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറിയപ്പെടുന്ന വാണിജ്യ-വ്യവസായ പ്രമുഖർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമാണ് സഫാരി മാൾ സമ്മാനിച്ചത്. നാളിതു വരെ മറ്റൊരു റീട്ടെയിൽ ഔട്‌ലറ്റുകളും നൽകാത്ത രീതിയിലുള്ള നിരവധി പ്രമോഷനുകളാണ് സഫാരിയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരുന്നത്. സഫാരി മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ പ്രമോഷനുകളാണ് സഫാരി ഒരുക്കിയിരിക്കുന്നത്.

പ്രാദേശികമായി ലഭ്യമാകുന്ന ഉത്പന്നങ്ങൾക്കു പുറമെ, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന പഴം പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഇടനിലക്കാരോ കാലതാമസമോ വരാതെ തങ്ങളുടെ മേൽനോട്ടത്തിൽ തന്നെ നേരിട്ട് വായു മാർഗവും കടൽ മാർഗ്ഗവും ദിനംപ്രതി സഫാരിയിൽ ലഭ്യമായിരിക്കും. സീ ഫുഡ് വിഭാഗത്തിൽ കടൽ, കായൽ, വളർത്തു മത്സ്യങ്ങൾ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ ലഭ്യമാകുന്ന മത്സ്യങ്ങളും, നാടൻ മത്സ്യങ്ങളും ഏറ്റവും ഫ്രഷായി സഫാരിയിൽ ലഭ്യമായിരിക്കും. അതുപോലെ വളരെ വിശാലമായ ഏരിയയിൽ മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുള്ള സഫാരി ഹോട്ട് ഫുഡ് വിഭാഗത്തിൽ അറേബ്യൻ തനത് ശൈലിയിലുള്ള വിഭവങ്ങളിൽ തുടങ്ങി ഇന്ത്യൻ, ചൈനീസ്, ഏഷ്യൻ, കോണ്ടിനെന്റൽ, ഫിലിപ്പൈൻസ് എന്നു വേണ്ട നാടൻ വിഭവങ്ങളും ഫാസ്റ്റ് ഫുഡ് വിഭവങ്ങളും പരിചയ സമ്പന്നരായ ഷെഫുമാരുടെ മേൽനോട്ടത്തിലാണ് അണിയിച്ചൊരുക്കിയത്.

ഇന്ത്യ, പാക്കിസ്ഥാൻ, തുർക്കി, ഇന്തോനേഷ്യ, തായ്‌ലന്റ്, ചൈന, എന്നീ രാജ്യങ്ങളിലെ ഫാക്ടറികളിൽ നിന്നും ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങളാണ് വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, ഡയറക്ടർ ഓഫ് ഫിനാൻസ് സുരേന്ദ്രനാഥ് എന്നിവർ സഫാരി മാളിലെ ഓരോ വിഭാഗത്തിന്റെയും പ്രവർത്തനം തൽസമയം വിലയിരുത്തി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇതിനിടെയാണ് അനിയന്ത്രിതമായ തിരക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP