Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.ഓ.സി-ഓ.ഐ.സി.സി അയർലൻഡ് ഭവന പദ്ധതി താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു

ഐ.ഓ.സി-ഓ.ഐ.സി.സി അയർലൻഡ് ഭവന പദ്ധതി താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും പെടുത്തി ഐ.ഓ.സി-ഓ.ഐ.സി.സി അയർലൻഡ് പറവൂരിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം ആദരണീയനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചതായി ഓ.ഐ.സി.സി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പി.എം ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, ബാബു ജോസഫ്, ജിൻസൺ ജെയിംസ്, വിൻസന്റ് ഡൺലേരി, സുബിൻ ജേക്കബ് തുടങ്ങിയവർ അറിയിച്ചു. ചടങ്ങിൽ പറവൂർ എംഎ‍ൽഎ വി.ഡി സതീശൻ അധ്യക്ഷത വഹിച്ചു.

ഓ.ഐ.സി.സി-ഐ.ഓ.സി പ്രസിഡന്റ് എം.എം ലിങ്ക് വിൻസ്റ്റാർ സ്വാഗതമറിയിച്ചു. മുൻ എംപി. കെ.പി ധനപാലൻ ആശംസ അർപ്പിച്ചു. പറവൂർ മച്ചാന്തുരുത്തിലെ സീമ ശ്രീദേവിക്കാണ് ഭവനം പണിത് നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP