Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽഗറിയിൽ 'സംഗീത കാവ്യസന്ധ്യ' സംഘടിപ്പിച്ചു

കാൽഗറിയിൽ 'സംഗീത കാവ്യസന്ധ്യ' സംഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകാൻ 'സംഗീത കാവ്യസന്ധ്യ' എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററിൽ വെച്ച് നടത്തി. സംഭാവനകൾ നല്കാൻ അഭ്യർത്ഥിച്ചു കാൽഗറി കാവ്യസന്ധ്യയുടെ കുട്ടികളുടെ സന്നദ്ധപ്രവർത്തകർ എല്ലാവരെയും സമീപിച്ചു.

മനോഹരമായി കവിത ചൊല്ലിക്കൊണ്ട് കുട്ടികളും, ചലച്ചിത്ര ഗാനങ്ങളും നാടൻ പാട്ടുകളുമായി കാൽഗറിയിലെ കലാകാരന്മാരും ഗായികമാരും ആ സായാഹ്നത്തെ മനോഹരമാക്കി. ജന്മനാട്ടിൽ ദുരിതം പേറുന്ന സഹജീവികൾക്ക് ഉദാരമായി സംഭാവന നൽകിക്കൊണ്ട് ആസ്വാദകരും ശക്തമായ സഹകരണം നൽകിയപ്പോൾ കാവ്യസന്ധ്യയുടെ ഇദംപ്രഥമമായ ഈ ഉദ്യമം വിജയകരമായി പൂർത്തിയായി. ഇനിയും സംഭാവനകൾ നല്കാൻ ഉദ്ദേശിക്കുന്നവർ കാവ്യസന്ധ്യയുടെ www.kavyasandhya.org/donate എന്ന വെബ് സൈറ്റ് ലിങ്ക് വഴി സെപ്റ്റംബർ 15 വരെ പണമടക്കാവുന്നതാണ്.

സംഭാവനകൾ നൽകി സഹായിച്ച എല്ലാവരോടും നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം മുഴുവൻ സംഭാവനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. ചടങ്ങിന് കാവ്യസന്ധ്യയുടെ ജോസഫ് ജോൺ സ്വാഗതവും, രാജീവ് ചിത്രഭാനു നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP