Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ചിദംബരത്തിന്റെയും, ഡി കെ ശിവകുമാറിന്റെയും അറസ്റ്റിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു

പി ചിദംബരത്തിന്റെയും, ഡി കെ ശിവകുമാറിന്റെയും അറസ്റ്റിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു

സ്വന്തം ലേഖകൻ

 ദോഹ: ഇ ഡി, ഐ ടി, സി ബി ഐ എന്നീ അന്വേഷണ ഏജൻസികളെ വെച്ച് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയത്തിനെതിരെ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു. സ്വന്തം മകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായ ഇന്ദ്രാണി മുഖർജി എന്ന കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണു മുൻ കേന്ദ്ര പ്രതിരോധ, ഫിനാൻസ് മന്ത്രിയും ബഹുമാന്യ വ്യക്തിത്വവുമായ പി ചിദംബരത്തെ കൊടും ക്രിമിനിലിനെ പോലെ അറസ്റ്റ് ചെയ്തുകൊണ്ടു പോയത്.

സുപ്രീം കോടതിയി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് വിധി പറയാനിരിക്കെ തിടുക്കത്തിൽ മതിൽ ചാടിക്കടന്നു, വീട്ടിന്റെ പിന്നിലൂടെ ചാടിക്കയറി അറസ്റ്റ് ചെയ്തു കൊണ്ടു പോയ രീതി ജനാധിപത്യ രാജ്യത്തിനു അപമാനകരമാണെന്ന് ജില്ല കമ്മിറ്റി വിലയിരുത്തി. കൂടാതെ ഡി കെ ശിവകുമാർ എന്ന കർണ്ണാടക രാഷ്ട്രീയത്തിലെ ശക്തനായ പ്രതിയോഗിയെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ് അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

അന്വേഷണ ഏജൻസി വെച്ച് തങ്ങളുടെ ഫാസിസ്റ്റു നയങ്ങൾ നടപ്പാക്കുന്നതിന് വിഘാതമാക്കുന്ന ശക്തരായ കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്തുക എന്ന രീതിയാണ് ബിജെപി സർക്കാർ പിൻതുടരുന്നതെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. ഈ ജനാധിപത്യ വിരുദ്ധ നയങ്ങളെ പൊതുസമൂഹത്തിൽ തുറന്നു കാണിക്കുന്ന പ്രവർത്തനവുമായി മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമെടുത്തു.

ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് അഷ്റഫ് വടകര അധ്യക്ഷം വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉത്ഘാടനം ചെയ്ത യോഗത്തിൽ അഡ്വ. സുനിൽ കുമാർ, അൻവർ സാദത്, വിപിൻ മേപ്പയ്യൂർ, സിറാജ് പാലൂർ, കരീം നടക്കൽ, പ്രദീപൻ, ബഷീർ നന്മണ്ട, ഹരീഷ് കുമാർ, സുരേഷ് ബാബു, ബാബു നമ്പിയത്, അഷ്റഫ് പി എം, സിദ്ധീഖ് സി ടി, ഷംസു വേളൂർ, അസീസ് പുറായിൽ, ഗഫൂർ ബാലുശ്ശേരി, ബഷീർ മേപ്പയൂർ, സജി, ഹാഫിള്, സദ്ധാം എന്നിവർ പ്രസംഗിച്ചു. ജില്ല ട്രഷറർ സുശാന്ത് വളയം നന്ദി പ്രകാശിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP