Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി രാജിവെച്ച് വിജയ കെ താഹിൽരമണി; രാഷ്ട്രപതിക്ക് സമർപ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും സമർപ്പിച്ചെന്ന് വിവരം; സ്ഥലം മാറ്റിയത് രാജ്യത്തെ ചെറിയ കോടതിയായ മേഘാലയയിലേക്ക്

സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി രാജിവെച്ച് വിജയ കെ താഹിൽരമണി; രാഷ്ട്രപതിക്ക് സമർപ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും സമർപ്പിച്ചെന്ന് വിവരം; സ്ഥലം മാറ്റിയത് രാജ്യത്തെ ചെറിയ കോടതിയായ മേഘാലയയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്ഥലംമാറ്റിയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ.തഹിൽരമണി രാജിക്ക്. ജസ്റ്റിസ് വിജയയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തഹിൽരമണി അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ കൂട്ടത്തിൽ മുതിർന്ന അഭിഭാഷകയാണ് ജസ്റ്റിസ് വിജയ കെ.തഹിൽരമണി.

വെള്ളിയാഴ്ച രാത്രി വിജയ രാജിസമർപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും വിജയ അയച്ചതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതു ചർച്ചയായിരുന്നു. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ.കെ.മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിയത്.

2018 ഓഗസ്റ്റ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ നിയമിതയായത്. 2019 ഓഗസ്റ്റ് 28ന് വിജയയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള കൊളീജിയം ശുപാർശ പുറത്തെത്തി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും താഹിൽരമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റാനായിരുന്നു കൊളീജിയം ശുപാർശ. ഇതേ തുടർന്നാണ് പുനഃപരിശോധനാ ആവശ്യവുമായി കൊളീജിയത്തെ അവർ സമീപിച്ചത്. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു.

2020 ഒക്ടോബറിലാണ് തഹിൽരമണിയുടെ കാലാവധി അവസാനിക്കുക. 2018 ഓഗസ്റ്റ് മുതൽ തഹിൽരമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. തഹിൽരമണിയുടെ രാജി സ്വീകരിച്ചാൽ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്താൽ മാത്രമാകും അവശേഷിക്കുന്ന വനിതാ ചീഫ് ജസ്റ്റിസ്. ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹിൽ രമണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP