Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തനിക്ക് വേണ്ടി ഹാജരായത് ഹരീഷ് സാൽവെയെന്ന് തുറന്ന് സമ്മതിച്ച് അടുക്കള ജോലിക്കാരി അച്ചാമ്മ; പണം കൊടുത്തത് മറ്റാരോയെന്നും അഭയക്കേസിലെ 32ാം സാക്ഷി; അച്ചാമ്മയുടെ മൊഴി സിബിഐ കോടതിയിലെ ക്രോസ് വിസ്താരത്തിൽ; സിറ്റിങിന് ലക്ഷങ്ങൾ വാങ്ങുന്ന സാൽവെ അച്ചാമ്മയ്ക്കായി ഹാജരായത് 2009ൽ

തനിക്ക് വേണ്ടി ഹാജരായത് ഹരീഷ് സാൽവെയെന്ന് തുറന്ന് സമ്മതിച്ച് അടുക്കള ജോലിക്കാരി അച്ചാമ്മ; പണം കൊടുത്തത് മറ്റാരോയെന്നും അഭയക്കേസിലെ 32ാം സാക്ഷി; അച്ചാമ്മയുടെ മൊഴി സിബിഐ കോടതിയിലെ ക്രോസ് വിസ്താരത്തിൽ; സിറ്റിങിന് ലക്ഷങ്ങൾ വാങ്ങുന്ന സാൽവെ അച്ചാമ്മയ്ക്കായി ഹാജരായത് 2009ൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അടുക്കള ജോലിക്കാരി മുപ്പത്തിരണ്ടാം സാക്ഷി അച്ചാമ്മ അഭയ കേസിന്റെ വിചാരണയ്ക്കിടയിൽ പ്രതിഭാഗം കൂറു മാറിയതിനെ തുടർന്ന് ക്രോസ്സ് വിസ്താരത്തിൽ സുപ്രീം കോടതിയിൽ മുൻപ് അച്ചാമ്മയ്ക്കു വേണ്ടി ഹാജരായത് രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനും ഒരു സിറ്റിങ്ങിന് ഏറ്റവും കുറഞ്ഞത് ഇരുപതു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നയാളുമായ ഹാരിഷ് സാൽവേയാണെന്നും ഹാജരായതിനു ലക്ഷക്കണക്കിനു രൂപ വക്കീൽ ഫീസ് കൊടുത്തത് അച്ചാമ്മയുടെ കയ്യിൽ നിന്നാണോ എന്നുള്ള സിബിഐ പ്രോസിക്യൂട്ടറുടെ എതിർ ചോദ്യത്തിനു മറുപടിയായി 'ഞാനല്ല ഫീസ് കൊടുത്തത്' എന്നും 'എനിക്കു വേണ്ടി മറ്റൊരാളാണ് ഫീസ് കൊടുത്തത് ' എന്നും അച്ചാമ്മ സിബിഐ കോടതിയിൽ മൊഴി നൽകി.

അഭയ കേസിന്റെ അന്വേഷണ സമയത്ത് സിബിഐ അന്വേഷണ ഉദ്യോഗസ്ഥരോട് അച്ചാമ്മ സംഭവദിവസം കണ്ട കാര്യങ്ങൾ മുഴുവൻ സത്യസന്ധമായി പറയുന്നില്ലെന്നു കാണിച്ച് അച്ചാമ്മയെ നുണപരിശോധനയ്ക്കും നാർകോ അനാലിസിസ് ടെസ്റ്റിനും വിധേയയാക്കുവാൻ സിബിഐ നോട്ടീസ് കൊടുത്തിരുന്നു. ഇതിനെതിരെ അച്ചാമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സാക്ഷി അച്ചാമ്മയുടെ ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ അച്ചാമ്മ അപ്പീൽ നൽകിയിരുന്നു. സുപ്രീം കോടതിയിൽ അച്ചാമ്മയ്ക്കു വേണ്ടി 2009 ൽ ഹാജരായത് പ്രമുഖ അഭിഭാഷകൻ ഹാരിഷ് സാൽവേ ആയിരുന്നു. അടുക്കള ജോലിക്കാരിക്കു വേണ്ടി ലക്ഷങ്ങൾ ഫീസ് വാങ്ങി ഹാരിഷ് സാൽവേ ഹാജരായെന്ന് സിബിഐ കോടതിയിൽ ഇന്നലെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ചാനലുകളിലെ കോടതി വാർത്ത റിപ്പോർട്ട് ചെയ്യുന്നവർ മുക്കി.

അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അഞ്ചു മണിക്കു ശേഷം കോൺവെന്റിലെ അടുക്കളയിൽ അച്ചാമ്മ വന്നപ്പോൾ സിസ്റ്റർ അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, കോടാലിയും കുട്ടയും മറിഞ്ഞു കിടന്നത് ഇവ കണ്ടതായി സാക്ഷി അച്ചാമ്മ നേരത്തെ സിബിഐ യ്ക്കു കൊടുത്ത മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ അഭയയുടെ ചെരുപ്പു മാത്രം കണ്ടില്ല എന്നാണ് കോടതിയിൽ ഇന്നലെ മൊഴി മാറ്റി പറഞ്ഞത്. പതിനൊന്നു സാക്ഷികളെയാണ് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ സിബിഐ കോടതി വിസ്തരിച്ചിട്ടുള്ളത്. ഇതിൽ നാലു സാക്ഷികൾ പ്രതിഭാഗം കൂറു മാറിയെങ്കിലും ഏഴു സാക്ഷികൾ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉറച്ചു നിന്നു ശക്തമായ മൊഴി നൽകിയിട്ടുണ്ട്.

അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും എതിരെയുള്ള വിചാരണയാണ് ഇപ്പോൾ തിരുവനന്തപുരം സിബിഐ കോടതിയിൽ നടക്കുന്നത്. ഇന്ന് സിബിഐ കോടതി മുപ്പത്തിയാറാം സാക്ഷി സിസ്റ്റർ വിനീതയെ വിസ്തരിക്കാനിരുന്നെങ്കിലും പ്രോസിക്യൂഷൻ സാക്ഷിയെ വിസ്തരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുവാൻ സിബിഐ പ്രോസിക്യൂട്ടറുടെ വിവേചനവകാശം ഉപയോഗിച്ചു് സാക്ഷിയായി സിസ്റ്റർ വിനീതയെ വിസ്തരിക്കുന്നില്ലെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്ന് സാക്ഷിയെ വിസ്തരിച്ചില്ല. നി അടുത്ത പ്രവൃത്തി ദിവസം സെപ്റ്റംബർ 16 ന് വിചാരണ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP