Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടോറിക്ഷ ആവശ്യപ്പെട്ട ജോസ് ടോമിനു കിട്ടിയത് 'കൈതച്ചക്ക'; ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം; മത്സര രംഗത്ത് 12 സ്വതന്ത്ര സ്ഥാനാർത്ഥികൾ; രണ്ടില ഇല്ലാതെ പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് 32 വർഷത്തിന് ശേഷം  

ഓട്ടോറിക്ഷ ആവശ്യപ്പെട്ട ജോസ് ടോമിനു കിട്ടിയത് 'കൈതച്ചക്ക'; ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം; മത്സര രംഗത്ത്  12 സ്വതന്ത്ര സ്ഥാനാർത്ഥികൾ; രണ്ടില ഇല്ലാതെ പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് 32 വർഷത്തിന് ശേഷം   

മറുനാടൻ ഡെസ്‌ക്‌

പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിനു 'കൈതച്ചക്ക'ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷ ആവശ്യപ്പെട്ടിങ്കിലും മറ്റൊരു സ്വതന്ത്രൻ ഓട്ടോറിക്ഷ കൈക്കലാക്കിയതോടെയാണ് ജോസ് ടോം നിരാശനായത്. പാലാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്‌ബോൾ എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടത്. ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. മുന്നണിയെയും സ്ഥാനാർത്ഥിയെയും നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

32 വർഷത്തിനിടെ ഇതാദ്യമായാണ് പാലായിൽ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാർത്ഥിയായ ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാർട്ടി ചെയർമാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ എൻ.സി.പി ചിഹ്നമായ ടൈംപീസ് അടയാളത്തിലാകും മത്സരിക്കുക. ബൂത്തു കൺവെൻഷനുകൾ എൽ.ഡി.എഫ് ഇന്ന് പൂർത്തിയാക്കും. പാലാ രൂപതയിലെ അടക്കം ബിഷപ്പുമാരെ കണ്ട് മാണി സി. കാപ്പൻ പിന്തുണ തേടും. ബൂത്ത് തല കൺവെൻഷനുകളാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രധാന പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP