Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൈദരാബാദിലെ ജോലിക്കിടെ മെയിൽ നേഴ്‌സുമായി പ്രണയത്തിലായി; ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടും മതം മാറാൻ വിസമ്മതിച്ചതിനാൽ ഉപേക്ഷിച്ച കാമുകൻ കെട്ടിയത് മുസ്ലീമായി മാറിയ ക്രിസ്ത്യാനിയെ; റാന്നിക്കാരിക്ക് ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ ജോലി വാഗ്ദനാം ചെയ്തുവെന്ന മൊഴി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പീഡനമെത്തിച്ചു; മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘവും: റാന്നിയിലെ നഴ്സിന്റെ പീഡന പരാതിയിൽ വിഡ്ഢികളായത് പൊലീസും മാധ്യമങ്ങളും

ഹൈദരാബാദിലെ ജോലിക്കിടെ മെയിൽ നേഴ്‌സുമായി പ്രണയത്തിലായി; ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടും മതം മാറാൻ വിസമ്മതിച്ചതിനാൽ ഉപേക്ഷിച്ച കാമുകൻ കെട്ടിയത് മുസ്ലീമായി മാറിയ ക്രിസ്ത്യാനിയെ; റാന്നിക്കാരിക്ക് ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ ജോലി വാഗ്ദനാം ചെയ്തുവെന്ന മൊഴി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പീഡനമെത്തിച്ചു; മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘവും: റാന്നിയിലെ നഴ്സിന്റെ പീഡന പരാതിയിൽ വിഡ്ഢികളായത് പൊലീസും മാധ്യമങ്ങളും

ആർ കനകൻ

തിരുവനന്തപുരം: വെറുമൊരു പീഡന പരാതിയിൽ പരാമർശിച്ചത് ഐഎസ് ബന്ധം! നെട്ടോട്ടമോടി പൊലീസും എൻഐഎയും. കേട്ട പാതി കേൾക്കാത്ത പാതി വാർത്ത നൽകിയ മാധ്യമങ്ങൾ കൂടി കൈ അയച്ചു സഹായിച്ചതോടെ ഐഎസിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിന് ആഗോള പ്രശസ്തിയും. വെറുമൊരു പീഡന പരാതിയിൽ, യാതൊരു ലോക വിവരവുമില്ലാത്ത പരാതിക്കാരി നൽകിയ മൊഴിയാണ് ഐഎസിന് നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനം ഉണ്ട് എന്നൊരു വാർത്ത പ്രചരിക്കാൻ കാരണമായത്.

അങ്ങനെ ഒരു സ്ഥാപനം പരാതിക്കാരി കണ്ടിട്ടില്ല. സ്ഥാപനം ഉണ്ടോ എന്നു പോലും അറിയില്ല. വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കാമുകൻ ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയെ കുറിച്ച് പരാമർശിച്ചു എന്നത് മാത്രമാണ് ആകെയുള്ള അറിവ്. എന്നാൽ, ഐഎസ് നഴ്സിങ് റിക്രുട്ട്മെന്റ ഏജൻസി ഇസ്ലാമിക് സ്റ്റേറ്റിന്റെയാണ് എന്ന് യുവതി പറയുന്നുമുണ്ട്. പൊലീസിന്റെയും മാധ്യമങ്ങളുടെയുമെല്ലാം ഉറക്കം കെടുത്തിയ ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയെ കുറിച്ച് അന്വേഷിച്ച മറുനാടൻ ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ്.

കഥ ഇങ്ങനെ: റാന്നി സ്വദേശിയായ നഴ്സ് ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് അന്നാട്ടുകാരനായ മെയിൽ നഴ്സ് തൗഡോജു മഹേഷ് എന്നയാളുമായി പ്രണയത്തിലായി. ഒന്നര വർഷം ഇയാൾക്കൊപ്പം ഭാര്യാ-ഭർത്താക്കന്മാരായി താമസിച്ചു. ഇതിന് ശേഷം ഇയാൾ റാന്നിക്കാരിയെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതോടെ റാന്നിക്കാരി റാന്നി പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. പീഡനം നടന്നത് ഹൈദരാബാദിലായതിനാൽ പരാതി അവിടേക്ക് കൈമാറി. എന്നാൽ, അവിടുത്തെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. എന്നിട്ടും പരിഹാരം കണ്ടില്ല. ഓഗസ്റ്റ് 31 ന് പത്തനംതിട്ടയിൽ നടന്ന ഡിജിപിയുടെ പരാതി പരിഹാര അദാലത്തിൽ യുവതി പരാതിയുമായി എത്തി.

അതിലാണ് തന്നെ പീഡിപ്പിച്ച മഹേഷ് എന്നയാൾ തനിക്ക് ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസി വഴി ഇന്ത്യയ്ക്ക് അകത്തു തന്നെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നുവെന്ന് പറയുന്നത്. ഈ ഐഎസ് ഏജൻസി, ഇസ്ലാമിക് സ്റ്റേറ്റിന്റെയാണ് എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞതാണ് തെറ്റിദ്ധാരണയ്ക്ക് വക നൽകിയത്. പിറ്റേന്ന് മലയാള മനോരമ ഐഎസിലേക്ക് യുവതിയെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് വാർത്ത നൽകി. ഇന്ത്യൻ എക്സ്പ്രസ് ഓൾ ഇന്ത്യാ എഡിഷനിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചു. ഇതോടെ എൻഐഎ, ഐബി, റോ എന്നിവരും കേരളാ പൊലീസും ഓടിപ്പാഞ്ഞു തുടങ്ങി. യുവതിയുടെ മൊഴി വിശദമായി എടുത്തപ്പോഴാണ് പറഞ്ഞതെല്ലാം തെറ്റാണെന്ന് ബോധ്യമായത്. യുവതിയെ ഒപ്പം താമസിച്ച് പീഡിപ്പിച്ചത് തൗഡോജു മഹേഷ് മുസ്ലിമാണ്.

ശരിക്കുള്ള പേര് മുഹമ്മദ് അബ്ദുൾ റഹാൻ എന്നാണ്. ഇയാൾ നേരത്തേ ഒരു ക്രിസ്ത്യൻ യുവതിയുമായി പ്രണയത്തിലായിരുന്നു. അത് വിവാഹത്തിന്റെ വക്കോളമെത്തി. എന്നാൽ, ആ പെൺകുട്ടി മതം മാറാൻ തയാറായില്ല. അതോടെ ആ ബന്ധം തകർന്നു. പിന്നീടാണ് റാന്നിക്കാരിയുമായി അടുക്കുന്നത്. വിവാഹ വാഗദ്ാനം ചെയ്ത് ഒപ്പം താമസിപ്പിച്ചു. ഇതിനിടെ ആദ്യത്തെ പെൺകുട്ടി മതം മാറാൻ തയാറായി തിരികെ വന്നു. ഇതോടെ മഹേഷ് റാന്നിക്കാരിയെ ഒഴിവാക്കി. റാന്നിക്കാരി പീഡന പരാതി നൽകിയപ്പോൾ മഹേഷിന്റെ മാതാപിതാക്കൾ ഇടപെട്ടു. റാന്നിക്കാരിയെ മകൻ വിവാഹം കഴിക്കുമെന്ന് ഉറപ്പും കൊടുത്തു.

എന്നാൽ, മഹേഷ് അതിന് തയാറായില്ല. ഇതേ തുടർന്നാണ് റാന്നിക്കാരി പരാതി നൽകിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന ഐഎസ് എന്നത് വെറും നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനം. ഇതിന്റെ മുഴുവൻ പേര് പരാതിക്കാരിക്ക് അറിയില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്നാണോയെന്ന് ആരോ ചോദിച്ചു. ആണെന്ന് പറയുകയും ചെയ്തു. തന്നെ മതം മാറാൻ നിർബന്ധിച്ചിട്ടില്ല. ഐഎസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ക്ഷണിച്ചിട്ടുമില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ അറിവില്ലായ്മ കൊണ്ടുണ്ടായ ഒരു ചെറിയ പിഴവാണ് മാധ്യമങ്ങൾ ഐഎസാക്കി ആഘോഷിച്ചതെന്ന് മനസിലായതോടെ അന്വേഷണ ഏജൻസികൾക്കും ആശ്വാസമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP