Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ജോസ് കെ മാണിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ എനിക്ക് താൽപര്യമില്ല`; പൊതുയോഗത്തിൽ ഗോ ബാക്ക് വിളിച്ചതും കൂവി ഓടിച്ചതും പക കൂട്ടി; ജോസ് ടോമിന് വേണ്ടി വോട്ട് ചോദിക്കുക സമാന്തരമായി മാത്രമെന്ന് പ്രഖ്യാപിച്ച് വർക്കിങ് ചെയർമാൻ; ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി; കോൺഗ്രസ് ശ്രമിക്കുന്നത് മാണിയുടെ പാർട്ടിയെ നശിപ്പിക്കാനെന്നും സിപിഎം സെക്രട്ടറി; ഉമ്മൻ ചാണ്ടിയെപ്പോലും തള്ളി ജോസഫിന്റെ പോക്ക് ഇടത്തേക്കോ?

`ജോസ് കെ മാണിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ എനിക്ക് താൽപര്യമില്ല`; പൊതുയോഗത്തിൽ ഗോ ബാക്ക് വിളിച്ചതും കൂവി ഓടിച്ചതും പക കൂട്ടി; ജോസ് ടോമിന് വേണ്ടി വോട്ട് ചോദിക്കുക സമാന്തരമായി മാത്രമെന്ന് പ്രഖ്യാപിച്ച് വർക്കിങ് ചെയർമാൻ; ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി; കോൺഗ്രസ് ശ്രമിക്കുന്നത് മാണിയുടെ പാർട്ടിയെ നശിപ്പിക്കാനെന്നും സിപിഎം സെക്രട്ടറി; ഉമ്മൻ ചാണ്ടിയെപ്പോലും തള്ളി ജോസഫിന്റെ പോക്ക് ഇടത്തേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിൽ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിെഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ജോസ് കെ മാണിവിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പക്ഷേ ഇനിയും അവസാനിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തലും ചിഹ്നത്തിന്റഎ കാര്യത്തിലും തുടർന്ന ചർച്ചകളും അഭിപ്രായവ്യത്യസങ്ങളും ഇപ്പോൾ പ്രചാരണത്തിലും തുടരുകയാണ്.പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കൺവൻഷനിടെ പ്രകോപനപരമായ പെരുമാറ്റം ജോസ് വിഭാഗം പ്രവർത്തകർക്കിടയിൽ നിന്ന് ഉണ്ടായതോടെയാണ് ജോസഫ് വിഭാഗം സ്വരം കൂടുതൽ കടുപ്പിച്ചത്.തൽക്കാലം ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം പാർട്ടിക്കുള്ളിൽ ഇല്ലെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. എന്നാൽ അനുകൂലമായ സാഹചര്യം ഉണ്ടായാൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദേഹം പറഞ്ഞു.

ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും പി.ജെ. ജോസഫ് അറിയിച്ചു.ഇനിയൊരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേരള കോൺഗ്രസ്(എം) പാർട്ടി മുഖപത്രമായ പ്രതിച്ഛായിൽ തനിക്കെതിരെ വന്ന മുഖപ്രസംഗം ഉൾപ്പെടെ വീണ്ടും ചൂണ്ടിക്കാട്ടിയാണ് ഒന്നിച്ച് പ്രവർത്തിക്കനുള്ള സാഹചര്യം നിലവിൽ ഇല്ലെന്ന് ജോസഫ് വ്യക്തമാക്കിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാത്തതാണ് ജോസ് വിഭാഗത്തെ ചൊടിപ്പിച്ചത്. ജോസഫ് ഇടഞ്ഞുനിന്നതോടെയാണ് പാർട്ടി ചിഹ്നം സ്ഥാനാർത്ഥിക്കു നഷ്ടമായത്. ഇതിനു പിന്നാലെ നടന്ന യുഡിഎഫ് കൺവൻഷൻ വേദിയിൽ മുതിർന്ന യുഡിഎഫ് നേതാക്കൾക്കൊപ്പം ജോസഫും പങ്കെടുത്തു. എന്നാൽ ജോസഫിനെതിരെ വേദിയിൽ പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം ഒന്നിച്ച് മുന്നോട്ടുപോകുമെന്നു, തർക്കം പരിഹരിക്കണമെന്നും ജോസഫിനോട് കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് വിഷയത്തിൽ ആദ്യമായി എൽഡിഎഫ് പ്രതികരണവുമായി രംഗത്തേക്ക് വന്നത്. ഇത്രയും അവഗണന നേരിട്ടിട്ടും ജോസഫ് യുഡിഎഫിൽ കടിച്ച് തൂങ്ങി നിൽക്കുന്നു. ആത്മാഭിമാനം എന്നൊന്ന് ഉണ്ടെങ്കിൽ മുന്നണിയിൽ നിന്ന് പുറത്ത് വരണം എന്ന് കോടിയേരി ബാലകൃഷ്ണൻ പരസ്യമായി തന്നെ പ്രതികരണം നടത്തുകയും ചെയ്തു.

കോൺഗ്രസിന്റെ തടവറയിലാണ് കേരള കോൺഗ്രസ്(എം)വർക്കിങ് ചെയർമാൻ പി.ജെ ജോസഫെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും യു.ഡി.എഫിന് കഴിയില്ലെന്നും ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി വ്യക്തമാക്കി. സ്വന്തം പാർട്ടിയുടെ ചെയർമാൻ മരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന ഒരു മണ്ഡലത്തിൽ പാർ്ട്ടിക്കുള്ളിൽ് പോലും ഒത്തൊരുമ ഇല്ല എന്നത് ഫലം ചെയ്യില്ല എന്ന വികാരം യുഡിഎഫിന് ഉള്ളിലും ശക്തമാണ്.

കേരള കോൺഗ്രസ് പാർട്ടി വർക്കിങ് ചെയർമാൻ ആണെങ്കിലും പക്ഷേ നേതൃത്വം അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറായിട്ടില്ല. സാങ്കേതികമായി മാത്രമാണ് ജോസഫിന് സ്ഥാനമാനങ്ങൾ ഉള്ളത്. എന്നാൽ പാർട്ടിയിലെ ബഹുഭൂരിപക്ഷും ജോസ് കെ മാണിക്ക് ഒപ്പമാണ്. 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ നിലവിൽ ഉള്ളത് 96 അംഗങ്ങളാണ്. ഇതിൽ 64 പേർ ജോസ് കെ മാണി വിഭാഗത്തിന് ഒപ്പവും 28 പേർ ജോസഫിന് ഒപ്പവുമാണ്. കോട്ടയം ലോക്‌സഭ സീറ്റ് നൽകാത്തത് മുതൽ ഉടക്കി നിൽക്കുകയാണ് ജോസഫ് വിഭാഗം. ഇപ്പോൾ പാല ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥാനാർത്ഥി നിർണയം മുതൽ കടുപ്പിച്ച് നി്ൽക്കുകയും ചെയ്യുന്നു.

ജോസഫ് ഇടത്പക്ഷത്തേക്ക് വരണം എന്ന് കോടിയേരി ഉൾപ്പടെയുള്ള നേതാക്കൾ ആഗ്രഹിക്കുന്നുമുണ്ട്. നേരത്തെ ഈ വിഷയം യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് എന്ന് പറഞ്ഞ കോടിയേരി പിന്നീട് നിലപാട് മാറ്റി രംഗത്ത് വന്നുകഴിഞ്ഞു. ഇരുനേതാക്കളുടേയും ഇപ്പോഴത്തെ പ്രസ്താവനകളും കൂടി പരിശോധിക്കുമ്പോൾ ജോസഫ് ഇടത്പക്ഷത്തേക്ക് പോകാനുള്ള സാധ്യത വിദൂരമാണെങ്കിലും പൂർണമായും തള്ളിക്കളയാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP