Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്ര വിജയത്തിനും അഫ്ഗാനിസ്ഥാനും ഇടയിൽ നാല് വിക്കറ്റുകളും മഴ ഭീഷണിയും; 398 റൺസ് വിജയലക്ഷ്യത്തിന് ബാറ്റ് വീശിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; ആതിഥേയർക്ക് നാലം ദിനം നഷ്ടമായത് ആറ് വിക്കറ്റുകൾ; ബംഗ്ലാ കടുവകളെ വട്ടം കറക്കി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്ക്

ചരിത്ര വിജയത്തിനും അഫ്ഗാനിസ്ഥാനും ഇടയിൽ നാല് വിക്കറ്റുകളും മഴ ഭീഷണിയും; 398 റൺസ് വിജയലക്ഷ്യത്തിന് ബാറ്റ് വീശിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; ആതിഥേയർക്ക് നാലം ദിനം നഷ്ടമായത് ആറ് വിക്കറ്റുകൾ; ബംഗ്ലാ കടുവകളെ വട്ടം കറക്കി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്

ചിറ്റംഗോങ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന തങ്ങളുടെ വെറും രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ തന്നെ ആദ്യം ജയത്തിലേക്ക് നീങ്ങുകയാണ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയിൽ അവസാന ദിവസമായ നാളെ വിജയത്തിലേക്ക് ഇനി വെറും നാല് വിക്കറ്റുകൾ മാതാരം മതി അഫ്ഗാനിസ്ഥാന്. വിജയലക്ഷ്യമായ 398 റൺസ് പിന്തുടരുന്ന ബംഗ്ലാദേശ് മഴ കാരണം നാലാം ദിവസത്തെ കളി നേരത്തെ നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. ഷക്കീബ് അൽ ഹസൻ 39*(46) സൗമ്യ സർക്കാർ 0*(5) എന്നിവരാണ് ക്രീസിൽ.

നാലാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിങ്‌സിൽ 237ന് എട്ട് എന്ന സ്‌കോറിൽ കളി പുനരാരംഭിച്ച അഫ്ഗാനിസ്ഥാൻ 260 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തലേ ദിവസത്തെ സ്‌കോറായ 34ന് ഒപ്പം 14 റൺസ് കൂടി ചേർത്ത് അഫ്‌സർ സസായ് 48*(110) പുറത്താകാതെ നിന്നു. വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് അഫ്ഗാൻ സ്പിന്നർമാരെ നേരിടാൻ വളരെ ബുദ്ധിമുട്ടി. ലിറ്റൺ ദാസ് 9(30) ഷാദ്മാൻ ഇസ്ലാം 41(114) മൊസാദക് ഹൊസൈൻ 12(17), മുഷ്ഫിഖ്വർ റഹിം 23(25) മൊമിനുൾ ഹഖ് 3(8), മുഹ്മദുള്ള റിയാദ് 7(21) എന്നിവരുടെ വിക്കറ്റുകളാണ് വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. അഫ്ഗാന് വേണ്ടി നായകൻ റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സാഹിർ ഖാൻ രണ്ട് വിക്കറ്റും മുഹമ്മദ് നബി ഒരു വിക്കറ്റും വീഴ്‌ത്തി.

സ്‌കോർ

അഫ്ഗാനിസ്ഥാൻ 342, 260
ബംഗ്ലാദേശ് 205, 136-6

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP