Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറുദിനങ്ങൾ പിന്നിടുമ്പോൾ മോദി സർക്കാർ കുതിക്കുന്നത് ധീരമായ തീരുമാനങ്ങളുമായി; ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് ബില്ല് പാസാക്കിയതും യുഎപിഎ നിയമഭേദഗതിയും നാഴികക്കല്ലുകളെന്ന് ബിജെപി; വികസനത്തിനും വിശ്വാസത്തിനും വമ്പൻ മാറ്റങ്ങൾക്കുമാണ് ഈ നാളുകൾ സാക്ഷ്യം വഹിച്ചതെന്ന്‌ പ്രധാനമന്ത്രി; വികസനരഹിതഭരണത്തിന് അഭിനന്ദനങ്ങളെന്ന് രാഹുലിന്റെ പരിഹാസം

നൂറുദിനങ്ങൾ പിന്നിടുമ്പോൾ മോദി സർക്കാർ കുതിക്കുന്നത് ധീരമായ തീരുമാനങ്ങളുമായി; ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് ബില്ല് പാസാക്കിയതും യുഎപിഎ നിയമഭേദഗതിയും നാഴികക്കല്ലുകളെന്ന് ബിജെപി; വികസനത്തിനും വിശ്വാസത്തിനും വമ്പൻ മാറ്റങ്ങൾക്കുമാണ് ഈ നാളുകൾ സാക്ഷ്യം  വഹിച്ചതെന്ന്‌ പ്രധാനമന്ത്രി; വികസനരഹിതഭരണത്തിന് അഭിനന്ദനങ്ങളെന്ന് രാഹുലിന്റെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

രോഹ്തക്: കേന്ദ്രസർക്കാർ ആദ്യ 100 ദിവസം സ്വീകരിച്ച ധീരമായ തീരുമാനങ്ങൾ രാജ്യത്തിന് വരുംകാലത്ത് ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം, വിശ്വാസം, വലിയ മാറ്റങ്ങൾ എന്നിവയ്ക്കാണ് ഈ നാളുകൾ സാക്ഷ്യം വഹിച്ചത്. വലിയ തീരുമാനങ്ങൾ എടുത്തതിന് പിന്നിലെ പ്രചോദനം 130 കോടി ജനങ്ങളാണെന്നും മോദി ഹരിയാനയിലെ രോഹ്തക്കിൽ റാലിയിൽ പറഞ്ഞു.

കഴിഞ്ഞ 60 വർഷം ഒരു പാർലമെന്റ് സമ്മേളനത്തിലും ഇത്തവണത്തെ പോലെ ബില്ലുകൾ പാസാക്കിയിട്ടില്ല. ഇക്കാര്യത്തിൽ റെക്കോഡ് വേഗത്തിൽ ജോലി തീർക്കാൻ സാധിച്ചതിന് അദ്ദേഹം എല്ലാ പാർട്ടികളോടും നന്ദി പറഞ്ഞു. കാർഷിക മേഖലയിൽ സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളും വിശദീകരിച്ചു. കർഷകർക്കുള്ള പെൻഷൻ പദ്ധതിക്ക് പുറമേ ഇടത്തരം ചെറുകിട വ്യവസായികൾക്കായി പെൻഷൻ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം സർക്കാരിന്റെ 100 ദിവസത്തെ ഭരണത്തെ ദുർഭരണം, അലങ്കോലം, അരാജകത്വം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാമെന്ന് കോൺഗ്രസ് വിമർശിച്ചു. ജമ്മു-കശ്മീരായാലും, ലഡാക്കായാലും. വഷളാകുന്ന ജലപ്രതിസന്ധിയായാലുപം രാജ്യത്തെ 130 കോടി ജനങ്ങൾ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരം തേടുകയാണ്. 100 ദിവസത്തെ വികസനരഹിതഭരണത്തിന് മോദി സർക്കാരിന് അഭിനന്ദനങ്ങൾ-എന്നാ.ിരുന്നു രാഹുൽ ഗാ്ന്ധിയുടെ പ്രതികരണം.

പ്രിയങ്ക ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. സമ്പദ് വ്യവസ്ഥ നശിപ്പിച്ച ശേശം മോദി സർക്കാർ മൗനം പാലിക്കുകയാണ്. രാജ്യത്തെ മോശം അവസ്ഥ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. കമ്പനികൾ അപകടത്തിലാണ്. വാണിജ്യ മേഖല പൂർണ തകർച്ചയിലും, പ്രിയങ്ക പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബിജെപിക്ക് സാധാരണക്കാർക്ക് ആശ്വാസം നൽകാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, നേരേ മറിച്ചാണ് സംഭവിച്ചത്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ വർദ്ധിക്കുകയാണ്, അനുസരണശീലക്കാരായ മാധ്യമങ്ങൾ കൂടുകൽ പക്ഷപാതക്കാരായി മാറുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പെരുകുകയാണ്, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ യാതൊരു പദ്ധതികളുമില്ല, ചെറുകിട വ്യവസായികൾ തകർച്ചയിലാണ്, രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാര രാഷ്ട്രീയവും, കോൺ്ഗ്ര്‌സ വക്താവ് കപിൽ സിബൽ പറഞ്ഞു.

എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും സിബിഐയെയുമെല്ലാം ദുരുപയോഗം ചെയ്യുകയാണ്. അവരുടെ സ്വന്തം ആൾക്കാർക്കെതിരെ തെളിവുകൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയാണ്. ഒരുതെളിവുമില്ലെങ്കിലും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയുമാണ്.

എട്ട് മേഖലകളിൽ രണ്ടുശതമാനത്തിൽ താഴെയാണ് വളർച്ച. എന്നാൽ, പ്രതിസന്ധി അംഗീകരിക്കാൻ ധനമന്ത്രി തയ്യാറല്ല. അവഗണനയുടെയും വഞ്ചനയുടെയും ഈ വഴി ബിജെപി പിന്തുടരുകയാണെങ്കിൽ വലി സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. വ്യവസായ മേഖലയുടെയും സാമ്പത്തിക വിദഗ്ധരുടെയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെയും വാക്കുകൾ അവഗണിക്കുന്ന ബിജെപി സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതിൽ പിടിപ്പുകെട്ടവരാണെന്ന് തെളിയിച്ചിരിക്കുകയാണ് സിബൽ ആരോപിച്ചു.

നിരവധി തീരുമാനങ്ങളിലൂടെയാണ് രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങൾ പിന്നിട്ടത്. സ്വതന്ത്ര ഇന്ത്യ കാത്തിരുന്ന നിർണായക തീരുമാനമായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം വലിയ ചർച്ചയായി. ആർട്ടിക്കിൾ 370,35എ എന്നീവ നീക്കം ചെയ്തത് ജമ്മുകശ്മീരിന്റെ വികസനത്തിന് പുതുയുഗം സമ്മാനിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. മുത്വലാഖ് ബില്ല് പാസാക്കിയതും ചരിത്രത്തിൽ ഇടംപിടിക്കുന്ന നിർണായക തീരുമാനമായിരുന്നു. രാജ്യത്തിലെ വലിയ ശതമാനം മുസ്ലിം സ്ത്രീകളുടെ പിന്തുണയും വിശ്വാസവും ഇതിലൂടെ കേന്ദ്രസർക്കാരിന് കൈവരിക്കാനായി.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയ യുഎപിഎ നിയമ ഭേദഗതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയത് മറ്റൊരു നാഴികക്കല്ലാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.മോദി സർക്കാറിന്റെ ചരിത്ര തീരുമാനങ്ങൾ 100 ദിവസങ്ങൾക്കൊണ്ട് നടപ്പിലാക്കിയ പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും അമിത് ഷാ അഭിനന്ദിച്ചു. മോദി സർക്കാർ ദേശീയ സുരക്ഷയുടെയും വികസനത്തിന്റെയും പര്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP