Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്

നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്

ജാവേദ് പർവേശ്

ലക്ട്രിക് പോസ്റ്റിൽ കാക്ക തൂറിയത് പോലുള്ള ഒരു സംസ്ഥാനത്ത് നിന്നു ചങ്ങാതിമാരിൽ ചില ഫാഷിസത്തിനെതിരേ പൊരിഞ്ഞ പോരാട്ടമാണ്. പരിഹാസമാണ് അവരുടെ ആയുധം.

നരേന്ദ്ര മോദിയോട് നിങ്ങള്ക്ക് ഉള്ളതിനേക്കാൾ എതിർപ്പ് എനിക്കുണ്ട്. അത് മോദിയുടെ നയങ്ങളോടുള്ള എതിര്പ്പാണ്. ഇത് നേരിട്ട് കണ്ടനുഭവിച്ചതില് നിന്നുള്ളതാണ്. മുതലാളിത്ത പ്രീണനത്തിൽ പിണറായി വിജയന്റെ അളിയനാണ് മോദി. കളങ്കിതമായ ഒരു ഭൂതകാലം അയാള്ക്കുണ്ടെന്ന് ഞാന് കരുതുന്നു. അതിന്റെ നേർസാക്ഷികളായ രാജ്ദീപ്‌സർദേശായിയെപ്പോലുള്ളവർ പോലും ഈ വിഷയത്തെ സമീപിക്കുന്നതിന്റെ പത്തിരട്ടി തീവ്രതയിലാണ് അഞ്ചു പൈസയുടെ വിവരമില്ലാത്ത കംപ്രഷന്മുക്ക് ഉസ്മാൻ വരെ ഉറഞ്ഞു തുള്ളുന്നത്.

കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദൃശ്യമല്ല ദേശീയ രാഷ്ട്രീയം അറിയുന്നവർ പറയുന്നത്. മധ്യേന്ത്യയും ഉത്തരേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള തലയെടുപ്പുള്ള രാഷ്ട്രീയക്കാർ തൊട്ട് സാധാരണക്കാര് വരെയുള്ളവരോട് സംസാരിച്ചാണ് കഴിഞ്ഞ നാലഞ്ചു വര്ഷം കഴിച്ചു കൂട്ടിയത്. നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണല് യന്ത്രം പിളർത്തിയും വർഗീയത മാത്രം, അത് മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാന് ആർക്കും അവകാശമുണ്ട്. ഹിന്ദുത്വ ധ്രുവീകരണം ഉണ്ടായി എന്നത് സത്യമാണ്. അത് പ്രധാനകാരണങ്ങളിൽ ഒന്നുമാണ്. പക്ഷേ അതിനൊപ്പം തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും. തൊണ്ണൂറു ശതമാനം ഹാലേലുയ്യ ക്രിസ്ത്യാനികൾ താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില് ബിജെപി വിജയം നേടിയതിന് അവിടത്തുകാര് മറ്റൊരു കാരണം പറയും. അത് റോഡ് തൊട്ട്, ഇന്റര്‌നെറ്റ് കണക്ടിവിറ്റി വരെയാണ്. അത് ആദിവാസി വിഭാഗങ്ങളുടെ ഒപ്പം നിന്നതിന്റെ കഥ കൂടിയാണ്.

മോദിയെ ഒരു പിശാചായി കണ്ട് ഉറഞ്ഞുതുള്ളാനും പരിഹസിക്കാനും ഞാനില്ല.അയാൾ എതിര്ക്കപ്പെടേണ്ടവനാണ്. മറ്റുമനുഷ്യരെപ്പോലെ ശരിതെറ്റുകളുടെ സങ്കരമാണ് അയാളും. പരിഹാസം ബൊളീവിയന് കാടുകളിലെ ഒളിപ്പോരാണെന്നും അതില് അന്തിമ വിജയം അളിയനാണെന്നും കരുതുന്നുങ്കില് ഞാനും ഒപ്പമുണ്ട്.

യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്‌സ് പരേഡ് നടത്തിയല്ല

(ലേഖകൻ ഫെയ്‌സ് ബുക്കിൽ കുറിച്ചാണ് ഇത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP