Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിമാനം പറപ്പിക്കാനും ആദിവാസി യുവതി...ഒഡീഷയിൽ 27കാരിയായ അനുപ്രിയ രചിക്കുന്നത് ഇന്ത്യൻ വ്യോമയാന മേഖലയിലെ പുതുചരിതം; മുൻനിരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഇന്ത്യൻ ആദിവാസി പെൺകുട്ടികൾക്ക് ആകാശവും ലക്ഷ്യമായതിന്റെ സുന്ദരമായ കഥ

വിമാനം പറപ്പിക്കാനും ആദിവാസി യുവതി...ഒഡീഷയിൽ 27കാരിയായ അനുപ്രിയ രചിക്കുന്നത് ഇന്ത്യൻ വ്യോമയാന മേഖലയിലെ പുതുചരിതം; മുൻനിരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഇന്ത്യൻ ആദിവാസി പെൺകുട്ടികൾക്ക് ആകാശവും ലക്ഷ്യമായതിന്റെ സുന്ദരമായ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഇന്ത്യയിൽ കമേഴ്സ്യൽ പ്ലെയിൻ പറത്തുന്ന ആദ്യത്തെ ആദിവാസി വനിതാ പൈലറ്റ് എന്ന അപൂർവ ബഹുമതി ഇനി ഒഡീഷയിലെ അനുപ്രയി മധുമിത ലാക്റയ്ക്ക് സ്വന്തം. 27 കാരിയായ ഈ യുവതി ഇന്ത്യൻ വ്യോമയാന മേഖലയിലെ പുതുചരിതമാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും നാളിതുവരെ മാറ്റി നിർത്തിയിരുന്ന ഇന്ത്യൻ ആദിവാസി പെൺകുട്ടികൾക്ക് ആകാശവും ലക്ഷ്യമായതിന്റെ സുന്ദരമായ കഥയാണിത്. ഈ മാസം അവസാനമാണ് ഇൻഡിഗോ എയർലൈൻസിൽ കോ പൈലറ്റായി അനുപ്രിയ ചേരാൻ പോകുന്നത്. ഇതോടെ യുവതിയുടെ എക്കാലത്തെയും ജീവിതാഭിലാഷം പൂവണിയാനും പോവുകയാണ്.

ഒഡീഷയിൽ കടുത്ത മാവോയിസ്റ്റ് സ്വാധീനമുള്ള ജില്ലയായ മാൽകൻഗിരിയിൽ നിന്നാണ് അനുപ്രിയ ആകാശത്തിലേക്ക് പറക്കാനൊരുങ്ങുന്നത്.അനുപ്രിയയുടെ പിതാവായ മരിനിയാസ് ലാക്റ ഒരു പൊലീസ് കോൺസ്റ്റബിളാണ്. അമ്മ ജിമാജ് യാഷ്മിൻ ലാക്റയാണ്.പൈലറ്റാകുന്നതിലൂടെ അനുപ്രിയ തങ്ങളുടെ കുടുംബത്തിന്റെ മാത്രമല്ല ഒഡീഷയുടെ കൂടെ അഭിമാനമാണുയർത്തിയിരിക്കുന്നതെന്നാണ് മാതാപിതാക്കൾ പ്രതികരിച്ചിരിക്കുന്നത്.മകളെ പൈലറ്റ് പരിശീലനത്തിന് അയക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിന് താനേറെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് മരിനിയാസ് പ്രതികരിച്ചിരിക്കുന്നത്.

ഇതിനായി ലോണുകളെടുത്തും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയുമാണ് പണം സ്വരൂപിച്ചതെന്നും മരിനിയാസ് പറയുന്നു. പണത്തിന് ഞെരുക്കം അനുഭവപ്പെട്ടിട്ടും തങ്ങളുടെ മകളുടെ സ്വപ്നം സഫലമാക്കുന്നതിൽ നിന്നും പിന്മാറാൻ തങ്ങൾ തയ്യാറായില്ലെന്നാണ് അനുപ്രിയയുടെ മാതാവായ ജിമാജ് വെളിപ്പെടുത്തുന്നത്. അവൾ പൈലറ്റായി പ്രവർത്തിക്കാൻ പോകുന്നതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.തന്റെ മകളുടെ ഈ ദൃഢനിശ്ചയത്തോടെയും ലക്ഷ്യബോധത്തോടെയുമുള്ള പ്രവർത്തി മറ്റ് പെൺകുട്ടികൾക്കും പ്രചോദനമായി വർത്തിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഈ അമ്മ വ്യക്തമാക്കുന്നു.

അനുപ്രിയയെ പ്രശംസിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. യുവതിയുടെ നേട്ടത്തിൽ താൻ സന്തോഷവാനാണെന്നും നിരവധി പെൺകുട്ടികൾക്ക് അനുപ്രിയ റോൾ മോഡലായിത്തീരട്ടെയെന്നും പട്നായിക്ക് ആശംസിക്കുന്നു.ഓരോൺ ഗോത്രവിഭാഗത്തിൽ പെട്ട യുവതിയാണ് അനുപ്രിയയെന്നാണ് ഒഡീഷ് ആദിവാസി കല്യാൺ മഹാസൻഗയുടെ പ്രസിഡന്റും നേതാവുമായ നിരഞ്ജൻ ബിസി പറയുന്നത്.

റെയിൽ ലൈനുകൾ പോലുമില്ലാത്ത പിന്നോക്ക ജില്ലയായ മാൽകൻഗിരിയിൽ നിന്നുള്ള ഒരു ഗോത്രവർഗ യുവതി വിമാനം പറത്തുന്നുവെന്നുള്ള അഭിമാനാർഹമാണെന്നും നിരഞ്ജൻ പറയുന്നു. മാൽകൻഗിരിയിലെ മിഷനറി സ്‌കൂളിലായിരുന്നു അനുപ്രിയ മെട്രിക്കുലേഷൻ പഠിച്ചത്. അടുത്ത ജില്ലയായ കോരപുട്ടിൽ വച്ചാണ് ഹയർസെക്കൻഡറി വിദ്യാഭ്യാസം നിർവഹിച്ചത്. തുടർന്ന് ഭുവനേശ്വറിലെ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ 2012ൽ പ്രവേശനം ലഭിച്ചു.

എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഇത് തനിക്ക് പറ്റിയ പണിയല്ലെന്നും മറിച്ച് പൈലറ്റാവുകയാണ് തന്റെ നിയോഗമെന്നും അനുപ്രിയ തിരിച്ചറിയുകയായിരുന്നു. തുടർന്ന് എൻജിനീയറിങ് കോളജ് വിട്ട അനുപ്രിയ ഭുവനേശ്വറിലെ ഗവൺമെന്റ് ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP