Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഡിഫറന്റ് ആർട്‌സ് സെന്റർ വേദിയായ ജാലിയോ മഹലിന്റെ ഉദ്ഘാടനം ഇന്ന്

കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഡിഫറന്റ് ആർട്‌സ് സെന്റർ വേദിയായ ജാലിയോ മഹലിന്റെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ

മാജിക് അക്കാദമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനുമായി സഹകരിച്ചുകൊണ്ട് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കലാവതരണത്തിനായി സ്ഥിരം വേദി എന്ന നിലയിൽ കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഡിഫറന്റ് ആർട്‌സ് സെന്റർ ഒരുക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിനായി 7 വേദികളാണ് ക്രമീകരിക്കുന്നത്. ഇതിൽ മൂന്നാമത്തെ വേദി ജാലിയോ മഹലിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5. 30 ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ സ്ഥാനം നേടിയ ഓട്ടിസം ബാധിച്ച ലക്ഷ്മി കൃഷ്ണകുമാറിന്റെയും ഒറ്റക്കാലിൽ നൃത്ത വേദികളിൽ അത്ഭുതം തീർക്കുന്ന വന്ദനയുടെയും വിസ്മയ പ്രകടനങ്ങൾ അരങ്ങേറും. സൂര്യാകൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റിട്ട. ജസ്റ്റിസ് കമാൽപാഷ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി ലക്ഷ്മി കൃഷ്ണയെയും വന്ദനയെയും ചിലങ്ക നൽകി ആദരിക്കും. മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാനേജർ ജിൻജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

ഭിന്നശേഷിക്കുട്ടികൾക്ക് നൃത്തപാടവം പ്രദർശിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ വേദി നിർമ്മിച്ചിട്ടുള്ളത്.പരിപാടിയുടെ പ്രാധാന്യം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി അങ്ങയുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നതിനൊപ്പം പ്രതിനിധികളെ അയച്ച് ആവശ്യമായ വാർത്താപ്രാധാന്യം നൽകുന്നതിന് വേണ്ട നടപടികൾ അങ്ങയുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അനുകൂല നടപടികൾ പ്രതീക്ഷിച്ചു കൊണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP