Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഖം വെട്ടുന്നത് ഒഴിവാക്കാൻ പട്ടി പുറത്തെടുത്തത് ഓസ്‌കാർ ജേതാവിനെ വെല്ലുന്ന അഭിനയമികവ്; നഖം മുറിക്കാൻ ഉടമ എത്തുന്നതോടെ പിന്നിലേക്ക് മയങ്ങി വീഴുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നഖം വെട്ടുന്നത് ഒഴിവാക്കാൻ പട്ടി പുറത്തെടുത്തത് ഓസ്‌കാർ ജേതാവിനെ വെല്ലുന്ന അഭിനയമികവ്; നഖം മുറിക്കാൻ ഉടമ എത്തുന്നതോടെ പിന്നിലേക്ക് മയങ്ങി വീഴുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

നഖം വെട്ടുമ്പോൾ നാടകീയമായി മയങ്ങി വീഴുന്ന പട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്‌കാർ അവാർഡ് ജേതാവിനെ പോലും വെല്ലുന്ന അഭിനയം കാഴ്‌ച്ചവെക്കുന്ന പട്ടിയുടെ അഭിനയ പാടവത്തിനാണ് ഇപ്പോൾ കയ്യടി. നായയുടെ കൈ നഖം വെട്ടുന്നതിനായി കട്ടിംങ് പ്ലെയറുമായി മുന്നിലെത്തുന്ന ഉടമ പട്ടിയോട് കൈ നീട്ടാൻ ആവശ്യപ്പെടുന്നു. എന്നാൽ, നായ അനുസരിക്കുന്നില്ല. ഇതിന് ശേഷം ഉടമ നിർബന്ധ പൂർവം നായയുടെ കയ്യെടുത്ത് നഖം വെട്ടി തുടങ്ങുന്നതോടെയാണ് പട്ടിയുടെ അഭിനയ മികവ് പുറത്തെടുക്കുന്നത്.

ആദ്യ നഖം വെട്ടാൻ തുടങ്ങുന്നതോടെ നായ വളരെ സാവധാനം മയങ്ങി വീഴുകയാണ്. തന്റ നഖം മുറിക്കുന്നത് ഒഴിവാക്കാനുള്ള പട്ടിയുടെ വിദ്യ ഉടമ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു. വളരെ നാടകീയമായി സാവധാനമാണ് പട്ടി പിന്നിലേക്ക് വീഴുന്നത്. 56 സെക്കൻഡ് മാത്രമുള്ള വീഡിയോ കാണുന്നവർ തന്നെ പറയുന്നത് ഓസ്‌കർ അവാർഡ് കിട്ടേണ്ട മൊതലാണീ പട്ടി എന്നാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP