Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനുമായുള്ള വിവാഹ ബന്ധം വേർപെടുത്തി അമ്മ കെട്ടിയത് സിപിഎം നേതാവിനെ; രണ്ടാനച്ഛൻ എത്തിയതോടെ വീട്ടിൽ ഉറക്കം നഷ്ടപ്പെട്ടത് മകൾക്ക്; ഹോസ്റ്റലിൽ അഭയം തേടിയിട്ടും രാത്രിയിലെ ഫോൺ വിളിയും വീട്ടിലെത്തുമ്പോൾ കടന്നു പിടിത്തവും ചുംബനവും; കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിയും; സഹികെട്ട് യുവതി പരാതിയുമായി പൊലീസിന് മുമ്പിൽ; അഞ്ചൽ ചർച്ച ചെയ്യുന്ന പീഡനക്കേസ് ഇങ്ങനെ

അച്ഛനുമായുള്ള വിവാഹ ബന്ധം വേർപെടുത്തി അമ്മ കെട്ടിയത് സിപിഎം നേതാവിനെ; രണ്ടാനച്ഛൻ എത്തിയതോടെ വീട്ടിൽ ഉറക്കം നഷ്ടപ്പെട്ടത് മകൾക്ക്; ഹോസ്റ്റലിൽ അഭയം തേടിയിട്ടും രാത്രിയിലെ ഫോൺ വിളിയും വീട്ടിലെത്തുമ്പോൾ കടന്നു പിടിത്തവും ചുംബനവും; കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിയും; സഹികെട്ട് യുവതി പരാതിയുമായി പൊലീസിന് മുമ്പിൽ; അഞ്ചൽ ചർച്ച ചെയ്യുന്ന പീഡനക്കേസ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: തന്നെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയുടെ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുൻ ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്‌പി.യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പെൺകുട്ടിയുടെ അമ്മയെ നേതാവ് ഈയിടെയാണ് വിവാഹം കഴിച്ചത്. ഇവരുടെ ആദ്യ വിവാഹത്തിലുള്ളതാണ് പരാതിക്കാരിയായ പെൺകുട്ടി. അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ഇയാളുടെ പെരുമാറ്റം പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

''മാനസികമായും ശാരിരികമായും പീഡിപ്പിക്കാൻ തുടങ്ങിയതിനെ തുടർന്ന് വനിതാ ഹോസ്റ്റലിലേക്ക് താമസം മാറ്റി. തന്നെ പിൻതുടരുകയും രാത്രി ഫോണിൽ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പീഡനശ്രമം സഹിക്കാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ നിന്നും വീട്ടിൽ പോലും പോകാറില്ലായിരുന്നു. പീഡനശ്രമം അമ്മയോട് പറഞ്ഞാൽ കൊല്ലും എന്നും ഭീഷണിപ്പെടുത്തി''. പെൺകുട്ടി വെളിപ്പെടുത്തുന്നു.

അതേസമയം ഇയാളുടെ ശല്യത്തെ തുടർന്ന് മറ്റൊരു യുവാവിനെ രജിസ്റ്റർ വിവാഹം കഴിച്ചതായും ഇതിന് ശേഷവും അഫ്‌സൽ ഭീഷണി തുടരുന്നുവെന്നും പരാതിയിൽ പറയുന്നു. അച്ഛനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയാണ് രണ്ടാനച്ഛനെ അമ്മ വിവാഹം ചെയ്തത്. രണ്ടാനച്ഛൻ എത്തിയതോടെ മാനഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടായി. ഇതോടെ പെൺകുട്ടി വനിതാ ഹോസ്റ്റലിലേക്ക് മാറി. എന്നിട്ടും രണ്ടാനച്ഛൻ വെറുതെ വിട്ടില്ല. രാത്രി 11 മണിക്ക് പോലും ഫോണിൽ വിളിച്ച് സംസാരം. വീട്ടിലെത്തിയാൽ കടന്ന് പിടിത്തവും ചുംബനവും.

അഞ്ച് വർഷം കൊണ്ട് ഇയാൾ ഇത്തരത്തിൽ പെരുമാറുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ ഭീഷണിയുമായെത്തി. ഭർത്താവിനേയും യുവതിയേയും ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. 15 വയസ്സുമുതൽ എന്റെ ഇഷ്ട പ്രകാരം അല്ലാതെ എന്റെ ശരീരത്തിൽ മോശമായി പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനും ഇപ്പോൾ കുടുംബമായി ജീവിക്കാൻ തടസം നിൽക്കുകയും ചെയ്യുന്ന പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP