Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിഞ്ഞാലക്കുട സംഗമം ഓണം ഈദ് ആഘോഷം 'ശ്രാവണോത്സവ്-19'

ഇരിഞ്ഞാലക്കുട സംഗമം ഓണം ഈദ് ആഘോഷം 'ശ്രാവണോത്സവ്-19'

സ്വന്തം ലേഖകൻ

സംഗമം ഇരിഞ്ഞാലകുടയുടെ ഫാമിലി & മീറ്റ് ദി ഡോക്ടർ പ്രോഗ്രാം 6 സെപ്റ്റംബർ 2019 (വെള്ളിയാഴ്ച ) വൈകീട്ട് 8 മണിക്ക് ഉമ്മൽ ഹസ്സത്തുള്ള ബാങ്കോക് റെസ്റ്റോറന്റ് വില്ല ഹാളിൽ വെച്ച് നടക്കുകയുണ്ടായി. മീറ്റ് ദി ഡോക്ടർ പ്രോഗ്രാമിൽ ബഹ്‌റിൻ കിംസ് മെഡിക്കൽ സെന്ററിലിലെ ഡോക്ടർ ഷിഹാബ്, പ്രമേഹ രോഗ കാരണങ്ങളെ കുറിച്ചും പ്രമേഹ രോഗത്തെ എങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചും പ്രഭാ ഷണം നടത്തുകയുണ്ടായി.

അംഗങ്ങളുടെ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും വിശദമായ മറുപടി ഡോക്ടർ നൽകുകയും ചെയ്തു. തുടർന്ന് സംഗമം ഇരിഞ്ഞാ ലകുടയുടെ ഈ വർഷത്തെ ഓണം ഈദ് ആഘോഷത്തിന്റെ ലോഗോയും, ഫ്‌ളയറും പ്രകാശനം നടക്കുകയുണ്ടായി. 'ശ്രാവണോത്സവ്-19' എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം 4 ഒക്ടോബർ 2019 നു രാവിലെ 10.30 മുതൽ അഥിലിയയിലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തുന്നു. ചടങ്ങിന് തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്ററിലെ ഓങ്കോളജി വിഭാഗത്തിലെ പ്രഗത്ഭനായ ഡോക്ടറും , പ്രശസ്തനായ കഥകളി കലാകാരനുമായ ഡോക്ടർ കെ. ആർ. രാജീവ് മുഖ്യാഥിതിയായി എത്തുന്നു. 'ശ്രാവണോത്സവ്-19' ന്റെ ഫ്‌ളയർ സംഗമം പ്രസിഡണ്ട് വേണുഗോപാൽ ഡോക്ടർ ഷിഹാബിനു നൽകി പ്രകാശനം നിർവഹിച്ചു.

ലോഗോ (ശ്രാവണോത്സവ്-19) പ്രകാശനം അഡൈ്വസറി ബോർഡ് അംഗം ജമാൽ കിംസ് മെഡിക്കൽ സെന്ററിലെ സഹലിനും, ഓണം & ഈദ് ലോഗോ പ്രകാശനം അഡൈ്വസറി ബോർഡ് അംഗം ശ്രീധരൻ തൈവളപ്പിലും , ഓണം & ഈദ് കൂപ്പൺ വിതരണം സംഗമം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സംഗമം ലൈഫ് മെംബർ ഗണേശ് കുമാറിന് നലകി നിർവ്വഹിക്കുകയുണ്ടായി. 'ശ്രാവണോത്സവ്-19' നു ഘോഷയാത്ര, സോപാനം വാദ്യ കലാ സമ്മതി അവതരിപ്പിക്കുന്ന ചെണ്ട മേളം, പൂജാ ഡാൻസ്, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, ഗാനങ്ങൾ, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികളും തുടർന്നു വിഭവ സമൃദ്ധവും, സ്വാദിഷ്ഠവുമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

സംഗമം പ്രസി ഡണ്ട് വേണുഗോപാൽ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗ തവും, വൈസ് ചെയർമാൻ ദിലീപ്, അഡൈ്വസറി അംഗം ശ്രീധരൻ തൈവളപ്പിൽ, വിജയൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP