മെറ്റേണിറ്റി ലീവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്; പക്ഷേ ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും; ബോണസ് 20 ശതമാനമെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറയ്ക്കും; മിനിമം വേതനം നിശ്ചയിച്ചിട്ടും 7000 രൂപ മാത്രം കിട്ടുന്ന ജീവനക്കാരും ഏറെ; റിസ്കും യോഗ്യതയും കണക്കിലെടുത്ത് വേതനം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനത്തെ തളർത്തിയത് മുതലാളിയുടെ സ്റ്റേ; മുത്തൂറ്റിൽ രക്ഷ കിട്ടാതെ അലയുന്നത് പട്ടണി പാവങ്ങൾ; തൊഴിൽ സമരത്തിന് പിന്നിലെ കണ്ണീർ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദൈവത്തെയോർത്ത് ഒന്നു മനസ്സിലാക്കൂ....ഇത് രാഷ്ട്രീയ സമരമല്ല. ഞങ്ങളിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. ജീവിക്കാനാണ്.ഞങ്ങൾക്കും ജീവിക്കണം. കുടുംബവും കുട്ടികളുമുണ്ട്. എട്ടു വർഷം കഴിഞ്ഞിട്ടും എനിക്ക് കിട്ടുന്നത് 13,000 രൂപയാണ്. ഞങ്ങൾക്ക് കിട്ടാനുള്ളത് കിട്ടണം. ലാഭം മുഴുവനും എടുത്ത് തരണമെന്നൊന്നും പറയുന്നില്ല. ന്യായമായ വിഹിതം അത്രയേ ആവശ്യപ്പെടുന്നുള്ളൂ. മുത്തുറ്റ് നിലനിൽക്കണം. അതിന് ഇനിയും ലാഭമുണ്ടാവണം. അതിനാൽ ഞങ്ങൾക്ക് ജയിച്ചേ പറ്റൂ....' '22 വർഷമായി മുത്തൂറ്റിൽ ജോലി ചെയ്യുന്നു. ഇപ്പോഴും ശമ്പളം 16,000 രൂപ.1997-ൽ 150 ൽ താഴെ ശാഖകളും ഇത്ര ലാഭമോ ബിസിനസോ ഇല്ലാതിരുന്നപ്പോഴും ജോലിക്കെത്തിയതാണ് .ഇപ്പോൾ ആയിരക്കണക്കിന് ശാഖകൾ വന്ന്,കമ്പനിയുടെ ബിസിനസും ലാഭവും കുമിഞ്ഞു കൂടിയിട്ടും എനിക്ക് കഞ്ഞി കുമ്പിളിലാണ്.'- കോഴഞ്ചേരിയിൽ നിന്ന് രാജ്യന്തര തലത്തിലേക്ക് വളർന്ന മുത്തൂറ്റ് ഫിനാൻസിൽ, സേവന-വേതന വ്യവസ്ഥകൾക്ക് ഒരു വ്യവസ്ഥയുമില്ലെന്നതിന് തെളിവാണ് ജീവനക്കാരുടെ ഈ അഭിപ്രായ പ്രകടനങ്ങൾ.
ഇനി, 36 വർഷമായി, ഇവിടെ ജോലി ചെയ്യുന്ന,അദ്ദേഹം തന്നെ,സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട 2019 മെയ് മാസത്തിലെ പേസ്ലിപ്പിൽ പറയുന്ന കണക്ക്... തസ്തിക -സർവീസ് അസിസ്റ്റന്റ്..ബേസിക് പേ+ഡി.എ-12,026, വീട്ടുവാടക അലവൻസ്-3,753, അരിയേഴ്സ്-233,സി.എം.ഐ റിലീസ്(എംപ്ലോയർ കോൺട്രിബ്യൂഷൻ-500) ആകെ-16,512 ഇതിൽ പി.എഫ്-1443, ഇ.എസ്ഐ-281, പെൻഷൻ കോൺട്രിബ്യൂഷൻ - 1500 എന്നിവ കുറച്ചാൽ കയ്യിൽ കിട്ടുന്നത് 13,288 രൂപ.-ഇതാണ് അവസ്ഥ. 132 വർഷം പാരമ്പര്യമുള്ള,36000 കോടിയുടെ ബിസിനസ് നടക്കുന്ന, 3000 കോടി ലാഭമുള്ള, 1000 കോടി ആദായ നികുതി നൽകുന്ന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ അവസ്ഥ ബഹുകഷ്ടമാണ്.
ഒരു തൊഴിൽ നിയമങ്ങളും ബാധകമല്ലെന്നാണ് മാനേജ്മെന്റ് നിലപാടെന്ന് ജീവനക്കാർ പറയുന്നു. ഇത് തന്നെയാണ് സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ മുത്തൂറ്റ് ഫിനാൻസിന്റെ വിവിധ ഓഫീസുകളിലെ 15 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കാത്തതായും തൊഴിൽവകുപ്പ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. എറണാകുളം ബാനർജി റോഡിലുള്ള ഹെഡ് ഓഫീസിലെ ഏഴ് തൂപ്പുതൊഴിലാളികളും ഇതിൽ ഉൾപ്പെടും. മലപ്പുറം ജില്ലയിലെ ശാഖകളിലാണ് മറ്റ് എട്ട് ജീവനക്കാരെ മിനിമം വേതനം പോലും നൽകാതെ ജോലി ചെയ്യിച്ചിരുന്നത്. ജൂലൈയിലാണ് സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസിന്റെ 101 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരമുള്ള മിനിമം വേതനം 2016ൽ പ്രാബല്യത്തിലായി രണ്ട് വർഷത്തിന് ശേഷം 2018 ആഗസ്തിലാണ് മുത്തൂറ്റ് ഫിനാൻസ് നടപ്പാക്കിയത്. അതും ഓഗസ്റ്റ് മാസം മുതൽ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകിയപ്പോൾ തൊഴിൽവകുപ്പ് നടത്തിയ ഇടപെടലിനെ തുടർന്നും. തീർത്തും നിയമ ലംഘനമാണ് മുത്തൂറ്റിൽ തൊഴിലാളികൾക്ക് നേരെ നടക്കുന്നത്. ഇത് വ്യക്തമാക്കുന്ന സാലറി സ്ലിപ്പിന്റെ പകർപ്പ് മറുനാടനും ലഭിച്ചു. നിയമങ്ങൾ നടപ്പാക്കത്തതു കൊണ്ട് രണ്ടുവർഷത്തിനിടെ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പോലുള്ള ആനുകൂല്യങ്ങളിൽ വൻ കുറവാണുണ്ടായത്. 11,600 മുതൽ 13,500 വരെ മിനിമം വേതനം നിശ്ചയിച്ചിട്ടും 7000 രൂപയോളം മാത്രമാണ് ഏതാനും ജീവനക്കാർക്ക് നൽകിയിരുന്നത് എന്നാണ് തൊഴിൽവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ എട്ടിനാണ് ഈ വാർത്ത ദേശാഭിമാനി നൽകിയിരിക്കുന്നത്.
എറണാകുളത്തെ ഹെഡ് ഓഫീസിൽ 7000 രൂപമാത്രം ശമ്പളമുള്ള ഇരുപത്തിയഞ്ചോളം തുപ്പുതൊഴിലാളികളാണ് തൊഴിൽവകുപ്പിന്റെ പരിശോധനാ സമയത്തുണ്ടായിരുന്നത് എന്നും ദേശാഭിമാനി പറയുന്നു. എല്ലാവരും മുത്തൂറ്റ് ജീവനക്കാരായിരുന്നെങ്കിലും ഏഴുപേരൊഴികെയുള്ളവർ കരാർ തൊഴിലാളികളായിരുന്നു. മലപ്പുറം ജില്ലയിലെ ശാഖയിൽ കണ്ടെത്തിയ മിനിമം വേതനമില്ലാത്ത ജീവനക്കാർക്ക് മറ്റുവിധത്തിൽ മിനിമം വേതനത്തിന് തുല്യമായ തുക നൽകുന്നതായി മാനേജ്മെന്റ് തൊഴിൽവകുപ്പിനോട് വിശദീകരിച്ചു. ജീവനക്കാർക്ക് പരാതിയില്ലെന്നും വാദിച്ചു. രണ്ടുവർഷത്തെ ബോണസും ജീവനക്കാർക്ക് നൽകിയിട്ടില്ല. മറ്റ് നോൺബാങ്കിങ് സ്ഥാപനങ്ങൾ മിനിമം വേതനം കണക്കാക്കി ബോണസ് നൽകിയപ്പോൾ മുത്തൂറ്റ് അതിന് തയ്യാറായില്ല. തുടർന്ന് 2016ൽ ജീവനക്കാരുടെ സംഘടന വ്യവസായ തർക്ക ട്രിബ്യൂണലിനെ സമീപിച്ചു.
ഇത് പരിഹരിക്കാൻ ഇപ്പോഴും മാനേജ്മെന്റ് തയ്യാറായിട്ടില്ലാത്തതിനാൽ കഴിഞ്ഞ വർഷവും ബോണസ് നിഷേധിച്ചു. എന്നാൽ ജീവനക്കാർക്ക് നൽകുന്ന ഇൻസന്റീവുകൾ ബോണസായി തെറ്റിദ്ധരിപ്പിക്കുന്ന പതിവുണ്ടെന്നും ജീവനക്കാർ പറയുന്നു.
നടക്കുന്നതുകൊടും പീഡനങ്ങൾ എന്ന് ജീവനക്കാർ
തങ്ങളുടെ കരുത്തെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റ് തന്നെ വിശേഷിപ്പിക്കുന്ന, 35000 വരുന്ന 'സമർപ്പിതരായ' ജീവനക്കാരുടെ വീട്ടിൽ ദുരിതമാണ്. ഇതര സംസ്ഥാന തൊഴിലാളിപോലും കൂലി ചോദിച്ചു വാങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഈ കഷ്ടതയുടെ കഥ ചർച്ചയാക്കുന്നത്. 2016ലാണ് മൂത്തൂറ്റ് ഫിനാൻസ് എംപ്ലേയീസ് യൂനിയൻ രൂപവത്ക്കരിച്ചത്.സിഐ.ടി.യു.വുമായിട്ടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.യൂനിയൻ അംഗങ്ങളായതിനു സ്ത്രീകളെയടക്കം 50 ജീവനക്കാരെ സംസ്ഥാനത്തിനു പുറത്തേക്കുവരെ സ്ഥലം മാറ്റി. ചുമതലയേൽക്കാത്തതിനു സസ്പന്റെ് ചെയ്തു.തുടർന്ന് 17 ദിവസം നീണ്ട സമരത്തിനൊടുവിൽ എല്ലാവരെയും തിരിച്ചെടുത്തു.എന്നാൽ അന്നുണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. ഇതാണ് ഇപ്പോഴത്തെ സമരത്തിന്റെ യാഥാർത്ഥ കാരണം.
താഴെ തലത്തിൽ പ്രവർത്തിക്കുന്നവരിലേറെപ്പേർക്കും കിട്ടുന്നത് 9000 മുതൽ 12000 രൂപവരെയാണ്. ഏതെങ്കിലും മാസം ടാർജറ്റ് എത്തിയില്ലെങ്കിൽ ഇൻക്രിമന്റെ് കുറക്കും. ബോണസ് 20 ശതമാനമാണെന്നാണ് വയ്പെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറക്കും. പ്രസവാവധി അനുവദിക്കാറുണ്ടെങ്കിലും ജോലി പോകും. ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും. പൂട്ടാൻ തീരുമാനിച്ച ശാഖകളിൽ യൂനിയൻകാരെ ഇരുത്തുമ്പോൾ മുതാളിക്ക് ഓശാന പാടുന്നവർ േജാലിചെയ്യുക ലാഭകരമായ ശാഖകളിലായിരിക്കും. നിശ്ചിത വർഷം പൂർത്തിയായവർക്ക് ഓഹരി നൽകുന്ന എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിൽ ഉൾപ്പെടുന്നതും മുതലാളിയുടെ താൽപ്പര്യക്കാർ മാത്രം. തൊഴിൽ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ചർച്ചക്ക് തയാറാവാത്ത നിലപാടാണ് മാനേജ്മന്റെിൻേറത്. ജീവനക്കാരല്ല, പുറത്തുള്ളവരാണ്ശാഖകൾ അടപ്പിക്കുന്നതെന്നാണ് അവരുടെ വാദം.ഹിത പരിശോധനയിലുടെ എണ്ണം നിർണ്ണയിക്കാമെന്ന യൂനിയൻ നിർദ്ദേശവും നടന്നില്ല.
4600 ശാഖകളിൽ 620 എണ്ണമാണ് കേരളത്തിൽ. ആകെയുള്ളത് 3200 ജീവനക്കാർ. 1200 പേർ അംഗങ്ങളാണെന്നാണ് യൂനിയൻ നേതാക്കൾ അവകാശപ്പെടുന്നത്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മന്റെ് ജീവനക്കാരോടൊപ്പമായിരുന്നു ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ യോഗ്യതയും ജോലിയിലെ റിസ്ക്കും മറ്റും കണക്കിലെടുത്ത് പ്രത്യേകമായി പരിഗണിച്ച്, സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കാർ കരടുവിജ്ഞാപനം ഇറക്കി. എന്നാൽ ഇതിനെതിരെ പണമിടപാട് സ്ഥാപന ഉമകൾ കോടതിയിൽ പോയി സ്റ്റേ സമ്പാദിച്ചു. ഇത് നടപ്പാക്കിയാൽ തീരുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്