Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറോ മലബാർ സൊസൈറ്റി ഓണാഘോഷത്തിന് തുടക്കമായി

സിറോ മലബാർ സൊസൈറ്റി ഓണാഘോഷത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

സിംസ് - BFC ഓണമഹോത്സാവത്തിന് തുടക്കമായിസിറോ മലബാർ സൊസൈറ്റിയുടെ 14 ദിവസം നീണ്ടു നിൽക്കുന്നഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 6 ന് അൽ അഹ്‌ലിഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റോടുകൂടി തുടക്കംകുറിച്ചു. രാവിലെ 9 നു തുടങ്ങിയ അംഗങ്ങൾക്കായുള്ള സ്പോർട്സ്ദിനം ജനപങ്കാളിത്തം കൊണ്ടും വാശിയേറിയ മത്സരങ്ങൾകൊണ്ടുംമികവുറ്റതായി.

സിംസിന്റെ അംഗങ്ങളെ മന്ദാരം, പൂവിളി, ആവണി,ഓണത്തുമ്പി എന്നീ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾസംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ 10 മുതൽ 27 വരെ മെമ്പേഴ്സനായി
വിവിധ കലാമത്സരങ്ങൾ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.സെപ്റ്റംബർ 28 ന് വൈകിട്ട 7 നു ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലെയോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും.ഗ്രാൻഡ്ഫിനാലെ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നാടകാചാര്യനും സിനിമാ
നടനുമായ ശ്രീ ശിവജി ഗുരുവായൂർ പങ്കെടുക്കുന്ന ''അച്ഛൻ'' എന്നനാടകത്തോടു കൂടി നടത്തപ്പെടുന്നു.

ഈ നാടകം കേരളത്തിൽ ഏകദേശംമുപ്പത്തഞ്ചോളം വേദികളിൽ അരങ്ങേറിയിട്ടുള്ളതും, സംസ്ഥാനപുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുള്ളതുമാണ്‌സിംസിന്റെ 2000 പേർക്കുള്ള ഓണമഹസദ്യ സെപ്റ്റംബർ 20 നു രാവിലെ11 മുതൽ 3.30 ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ചുനടക്കും.

ഓണസദ്യയോടനുബന്ധിച്ചു സിംസ് ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽകേരളത്തിലെ വിവിധ ജില്ലകളിലെ വൃദ്ധസദനങ്ങളിൽ ഒറ്റപെട്ടുകഴിയുന്ന1500 പേർക്ക് ഓണസദ്യ നൽകുന്നു. പ്രവേശനം പാസ്സ് മൂലംനിയന്ത്രിക്കപ്പെടുന്നതാണ്. പ്രവേശന പാസ്സിന് വേണ്ടി ജോയ്
എലുവത്തിങ്കൽ 36676602, സാനി പോൾ 39855197 എന്നിവരെബന്ധപ്പെടുക. ഇതിലേക്കായി ബഹ്റൈനിലെ എല്ലാ സുമനസുകളുടെയുംസഹകരണം പ്രതിഷിക്കുന്നതായി സിംസ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.ആറാം തീയതി ആരംഭിച്ച അതിമനോഹരമായ മെമ്പേഴ്‌സ് സ്പോർട്സ്ഡേക്ക് ശേഷം ഈ വരുന്ന പത്താം തീയതി ഉപന്യാസ മത്സരം ഇംഗ്ലീഷിലും
മലയാളത്തിലും ഉണ്ടായിരിക്കും. ഈ വരുന്ന പതിമൂന്നാം തീയതി സിംസിൽവെച്ച് അത്തപ്പൂക്കള മത്സരവും,പായസ മത്സരവും, ട്രഡീഷണൽ ഡ്രസ്സ്കോമ്പറ്റിഷനും ഉണ്ടായിരിക്കും.പതിനാലാം തീയതി ഫാൻസി ഡ്രസ്സ്, നാടോടി നൃത്തം, പതിനഞ്ചാംതീയതി ക്വിസ് കോമ്പറ്റീഷൻ, പതിനാറാം തീയതി പ്രസംഗ മത്സരം(മലയാളം)നിമിഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അടുത്ത പതിനേഴാംതീയതി പ്രസംഗ മത്സരം(ഇംഗ്ലീഷ്), ടേബിൾ ടോക്ക്, പതിനെട്ടാം തീയതികവിതാപാരായണവുംനടക്കുന്നു. ഇരുപത്തിയൊന്നാം തീയതി ഓണപ്പാട്ട്മത്സരവും തിരുവാതിരയും 22ന് നാടോടിനൃത്തo മത്സരവുംഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP