Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഭയകേസ്: മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം സിബിഐ കോടതിയിൽ മൊഴി മാറ്റി; നാലാം സാക്ഷി സഞ്ജു.പി.മാത്യുവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സിബിഐ; വിചാരണ കോടതിയിൽ ഹർജി ഫയൽ ചെയ്യും

അഭയകേസ്: മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം സിബിഐ കോടതിയിൽ മൊഴി മാറ്റി; നാലാം സാക്ഷി സഞ്ജു.പി.മാത്യുവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സിബിഐ; വിചാരണ കോടതിയിൽ ഹർജി ഫയൽ ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കുവാൻ തിരുവനന്തപുരം സിബിഐ കോടതിയിൽ സെപ്റ്റംബർ 16 ന് ഹർജി ഫയൽ ചെയ്യും.

2008 നവംബർ 17 ന് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുൻപാകെ സഞ്ജു പി മാത്യു രഹസ്യമൊഴി നൽകിയിരുന്നു. ആ മൊഴിക്കു കടകവിരുദ്ധമായി 2019 ഓഗസ്റ്റ് 27 ന് തിരുവനന്തപുരം സിബിഐ കോടതി മുൻപാകെ മൊഴി മാറ്റി പറഞ്ഞ് പ്രതിഭാഗം കൂറു മാറിയിരുന്നു. സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി കൊടുത്ത സാക്ഷി പിന്നീട് വിചാരണ കോടതിയിൽ ആ സാക്ഷി മൊഴി മാറ്റി പറഞ്ഞാൽ പ്രോസിക്യൂഷൻ സാക്ഷിക്കെതിരെ ക്രിമിനൽ കേസെടുക്കുവാൻ വിചാരണ കോടതിയിലാണ് ഹർജി ഫയൽ ചെയ്യേണ്ടത്. അതിൻപ്രകാരം അഭയ കേസിലെ വിചാരണ കോടതിയായ സിബിഐകോടതി മൊഴി മാറ്റി പറഞ്ഞ സഞ്ജു.പി മാത്യുവിനെതിരെ ക്രിമിനൽ കേസ് എടുക്കുവാൻ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയോട് നിർദ്ദേശിക്കും. അതിൻപ്രകാരം ആറു മാസം മുതൽ മൂന്നു വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് ക്രിമിനൽ കേസെടുക്കുന്നത്.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ തിരുവനന്തപുരം സിബിഐ കോടതിയിൽ പതിനൊന്നു സാക്ഷികളെയാണ് ആകെ വിസ്തരിച്ചിട്ടുള്ളത്. അതിൽ നാലു സാക്ഷികളാണ് പ്രതിഭാഗം കൂറു മാറിയത്. പ്രതിഭാഗം കൂറു മാറിയ നാലു സാക്ഷികളിൽ മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി കൊടുത്തത് സഞ്ജു പി. മാത്യു മാത്രമാണ്. മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി കൊടുത്ത സാക്ഷി മൊഴി മാറ്റിയാൽ മാത്രമേ കേസെടുക്കുവാൻ നിയമം അനുശാസിക്കുന്നുള്ളു.

പ്രോസിക്യൂഷന്റെ ഭാഗത്തു ശക്തമായി ഉറച്ചു നിന്നു കൊണ്ട് ഏഴു സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP