Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: ആത്മഹത്യയെന്ന വാദം തള്ളി ബന്ധുക്കളുടെ മൊഴി; ജീവനൊടുക്കേണ്ട സാഹചര്യം നാട്ടുകാരുടെ പ്രിയപ്പെട്ട ജോയ് സാറിന് ഇല്ലായിരുന്നുവെന്ന് മൂത്ത സഹോദരൻ; ജോസഫിന്റെ കൈയിലെ മുറിവും തെളിവുകളും ആത്മഹത്യയാണെന്ന സൂചന നൽകുന്നുവെന്ന് അന്വേഷണസംഘം

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: ആത്മഹത്യയെന്ന വാദം തള്ളി ബന്ധുക്കളുടെ മൊഴി; ജീവനൊടുക്കേണ്ട സാഹചര്യം നാട്ടുകാരുടെ പ്രിയപ്പെട്ട ജോയ് സാറിന് ഇല്ലായിരുന്നുവെന്ന് മൂത്ത സഹോദരൻ; ജോസഫിന്റെ കൈയിലെ മുറിവും തെളിവുകളും ആത്മഹത്യയാണെന്ന സൂചന നൽകുന്നുവെന്ന് അന്വേഷണസംഘം

രഞ്ജിത്ത് ബാബു

 കണ്ണൂർ: തന്റെ സഹോദരൻ ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ജേഷ്ഠൻ മാർട്ടിൻ മുതുപാറക്കുന്നേൽ ഉറച്ച് വിശ്വസിക്കുന്നു. ഞാൻ ദൈവ വിശ്വാസിയാണ്. അതിനാൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ജോയ് എന്ന ജോസഫ് മുതുപാറക്കുന്നേൽ പലപ്പോഴായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മാർട്ടിൽ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അദ്ദേഹത്തിനില്ല. സാഹചര്യതെളിവുകൾ പരിശോധിച്ചപ്പോഴും അങ്ങിനെ തോന്നുന്നില്ല. സഹോദരന്റെ ദുരൂഹ മരണത്തിൽ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം. കുടുംബത്തിന് നീതി ലഭ്യമാക്കണം. മാർട്ടിൽ പറയുന്നു. പൊലീസിന് മാർട്ടിനും ബന്ധുക്കളും ആത്മഹത്യ സാധ്യത തള്ളികൊണ്ടുള്ള മൊഴിയും നൽകി. എന്നാൽ മൃതദേഹത്തിലെ വസ്ത്രങ്ങളുടേയും ചെരിപ്പിന്റേയും സ്ഥാനവും കൈയിലെ മുറിവിന്റെ രീതിയും മൃതദേഹമുള്ള സ്ഥലത്തെ തെളിവുകളും പരിശോധിച്ചപ്പോൾ ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

അതേ സമയം ജോസഫിന്റെ കൈവശമുണ്ടായിരുന്നുവെന്ന് കരുതുന്ന രേഖകൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. പണം നഷ്ടപ്പെടും എന്ന നിരാശയിൽ ജോസഫ് രേഖകൾ വലിച്ചെറിഞ്ഞു കളഞ്ഞുവോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പായി ജോസഫും പണം നൽകാനുള്ളവരും തമ്മിൽ ഒരു ഡസനോളം തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ജോസഫ് മരിച്ചതിന്റെ തലേദിവസം കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്നും അങ്ങിനെയുണ്ടായിരുന്നുവെങ്കിൽ അതിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്നും ഉള്ള കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചെറുപുഴയിലെ കെട്ടിട നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണം സ്വാഭാവികമല്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

കെ. കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന് മുകളിലാണ് കഴിഞ്ഞ 5 ാം തീയ്യതി ജോസഫ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലിയിൽ കണ്ടെത്തിയത്. ഇരു കൈകളുടേയും കാലിന്റേയും ഞരമ്പുകൾ മുറിച്ചാണ് ജോസഫിനെ കണ്ടെത്തിയത്. വെരിക്കോസ് വെയ്ൻ മുറിഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമികമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മരണത്തിൽ ദുരൂഹത അവശേഷിക്കുകയാണ്. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നരകോടിയോളം രൂപ ജോസഫിന് കിട്ടാനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പണം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ മതിയായ ഫയലുകൾ എടുത്ത് രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു,. രാത്രി വൈകീട്ടും തിരിച്ചെത്താത്തതിനാൽ തുടർന്നുള്ള അന്വേഷണത്തിലാണ് 5ാം തീയ്യതി രാവിലെ മൃതദേഹം ആശുപത്രി കെട്ടിടത്തിന്റെ ടെറസ്സിൽ കണ്ടെത്തിയത്. ജോസഫിന്റെ മരണത്തിൽ കോൺഗ്രസ്സ് നേതാക്കളും ചെറുപുഴ ബ്ലോക്ക് കോൺഗ്രസ്സ്സ് കമ്മിറ്റിയും പ്രതിരോധത്തിലായിരിക്കയാണ്.

നേതാക്കളായ കെ. കുഞ്ഞികൃഷ്ണൻനായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്സിനെതിരെയാണ് ശക്തമായ ആരോപണമുയർന്നിട്ടുള്ളത്. ലക്ഷങ്ങളുടെ ക്രമക്കേട് ഈ കമ്പനി നടത്തിയെന്നാണ് ആരോപണം. ട്രസ്റ്റ് അംഗങ്ങൾ ഓഹരി സംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുണ്ടാക്കിയ രണ്ട് ഏക്കറിൽ 70 സെന്റാണ് നീക്കിവെച്ചിരുന്നത്. ഇതിലാണ് ചെറുപുഴ ഡവലപ്പേഴ്സ് ഷോപ്പിങ് മാൾ പണിതതും. കെട്ടിടത്തിലെ മുറികൾ വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ 2 കോടി രുപ ട്രസ്റ്റിന് നൽകുമെന്ന് പറഞ്ഞ് വിശ്വിപ്പിച്ചാണ് കാരാറുകാരനായ ജോസഫിനെ പ്രവൃത്തി ഏൽപ്പിച്ചതെന്നും ട്രസ്റ്റ് അംഗം ജെയിംസ് പന്തമാക്കൽ പറഞ്ഞു. സ്ഥലവിലയടക്കം 3.5 ലക്ഷം രൂപയാണ് ചെലവായത്. താഴത്തെ നിലയിൽ 34 മുറികൾ, ഇങ്ങിനെ പത്ത് ലക്ഷം രൂപക്കാണ് വിറ്റത്. ഇത് വഴി രണ്ട് കോടിയിലേറെ ലാഭം കിട്ടിയെന്നാണ് അറിയുന്നത്. ഒന്നാം നിലയിലെ ഓരോ മുറികൾക്കും ഈടാക്കിയത് 7 ലക്ഷം രൂപയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP