Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽക്കാരുടെ സ്വസ്ഥത കെടുത്താൻ തുരപ്പൻ വിദ്യകളുടെ പരീക്ഷണം തുടർന്ന് പാക്കിസ്ഥാൻ; ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ രാജ്യം കാത്ത് ഇന്ത്യൻ സൈന്യം; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിട്ട് കരസേന; കൊലപ്പെടുത്തിയത് പാക്കിസ്ഥാന്റെ ഒളിപ്പോർ സംഘത്തിലെ അഞ്ചുപേരെ; പാക്കിസ്ഥാനുള്ള സൈന്യത്തിന്റെ തിരിച്ചടി കുപ്പുവാരയിലെ കേരനിൽ; ഭീകരാക്രമണ മുന്നറിയിപ്പ് വന്നതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

അയൽക്കാരുടെ സ്വസ്ഥത കെടുത്താൻ തുരപ്പൻ വിദ്യകളുടെ പരീക്ഷണം തുടർന്ന് പാക്കിസ്ഥാൻ; ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ രാജ്യം കാത്ത് ഇന്ത്യൻ സൈന്യം; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിട്ട് കരസേന; കൊലപ്പെടുത്തിയത് പാക്കിസ്ഥാന്റെ ഒളിപ്പോർ സംഘത്തിലെ അഞ്ചുപേരെ; പാക്കിസ്ഥാനുള്ള സൈന്യത്തിന്റെ തിരിച്ചടി കുപ്പുവാരയിലെ കേരനിൽ; ഭീകരാക്രമണ മുന്നറിയിപ്പ് വന്നതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; കാശ്മീർ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീമിന്റെ നുഴഞ്ഞ് കയറാൻ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു.കുപ്പുവാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.മൃതദേഹങ്ങൾ ഇന്ത്യൻ ഔട്ട്‌പോസ്റ്റുകളോട് ചേർന്നാണ് കിടക്കുന്നതെന്നും മൃതദേഹങ്ങൾ കണ്ടെടുക്കാതിരിക്കാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിർക്കുകയാണെന്നും കരസേന അറിയിച്ചു.

ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം (BAT) ലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടിൽ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തിൽപ്പെട്ടവരുടെ ചിത്രങ്ങൾ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോർ സംഘമാണ് ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ്.

വേഷം മാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാക് സൈനികരും തീവ്രവാദികളും ബോർഡർ ആക്ഷൻ ടീമിലുണ്ടാകും. പാക് സൈനിക പരിശീലന കേന്ദ്രങ്ങളിൽ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്രവേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ കരസേന പുറത്തുവിട്ടുന്നത്. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നൽകിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന്റെ പങ്കിനുള്ള തെളിവാണിതെന്നും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്നും സൈനിക വക്താവ് വ്യക്തമാക്കി. അതേ സമയം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ നിരന്തരമായി വെടിയുതിർക്കുകയാണ്. പാക് സേന നിർമ്മിച്ച നാല് ബങ്കറുകൾ കരസേന തകർത്തു.അതേസമയം, ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേരളത്തിലും ജാഗ്രതാനിർദ്ദേശം. പരിശോധനകൾ കർശമാക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ബസ് സ്റ്റാൻഡുകളിലും റയിൽവേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണം. ഓണഘോഷങ്ങൾ നടക്കുന്നയിടങ്ങളിൽ സുരക്ഷ കർശനമാക്കണം. സംശയാസ്പദമായ സാഹചര്യങ്ങളോ, വസ്തുക്കളോ കണ്ടാൽ പൊതുജനങ്ങൾ 112 നമ്പരിലോ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലോ അറിയിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.

അതിനിടെ, ഗുജറാത്തിൽ അറബിക്കടലിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി സൈന്യം അറിയിച്ചു. എന്തും നേരിടാൻ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി പറഞ്ഞു. കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ, ആഗോളഭീകരനായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ രഹസ്യമായി മോചിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. ഇന്ത്യയിൽ വൻഭീകരാക്രമണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി ഇതോടെ ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകുകയും ചെയതു. രാജസ്ഥാന് സമീപം അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തെ വൻ തോതിൽ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹർ കരുതൽ തടങ്കലിൽ ആണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മർദത്തെതുടർന്ന് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരതയ്ക്കുള്ള ഫണ്ട് തടയുന്നതിൽ വീഴ്ചവരുത്തിയെന്ന കാരണത്താൽ പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. തുടർന്നാണ് മസൂദ് അസ്ഹറുൾപ്പെടേയുള്ളവരെ കരുതൽ തടങ്കലിലാക്കിയത്. ജയിൽ മോചിതനാക്കിയതോടെ ആഗോള സമൂഹത്തിന് നൽകിയ ഉറപ്പുകൾ കൂടിയാണ് പാക്കിസ്ഥാൻ ലംഘിച്ചത്.

ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേനകൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ട് ലഭിക്കുന്നത്.

കാശ്മീർ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള പാക് ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നാണ് യുഎൻ അടക്കം നിലപാട് സ്വീകരിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടയ്ക്കിടെ യുദ്ധഭീഷണി മുഴക്കുകയും, പിന്നീട് മയപ്പെടുത്തുകയും ചെയ്തിരുന്നു. കാശ്മീർ വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP