Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രയാൻ വീണെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ എത്തി പൊട്ടി ചിരിച്ച മഹാന്മാർ സ്വന്തം വീട്ടിലിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ എത്ര ശാപവാക്കുകൾ ഉച്ഛരിക്കുന്നുണ്ടാവും? ഇങ്ങനെ ചിരിക്കാൻ നിനക്കൊക്കെ കഴിയുന്നത് ഇവിടെ ജനിച്ചതുകൊണ്ടാണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ പകുതി അസുഖം മാറിയേനെ; പാക്കിസ്ഥാനിലേയ്ക്ക് പൊയ്ക്കോളാൻ സംഘികൾ പറയുന്നത് ആരെ കുറിച്ചാണെന്ന് മനസ്സിലായല്ലോ; നീയൊക്കെ എന്തിനാടേ ഈ രാജ്യത്ത് തന്നെ ജീവിക്കുന്നത്?

ചന്ദ്രയാൻ വീണെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ എത്തി പൊട്ടി ചിരിച്ച മഹാന്മാർ സ്വന്തം വീട്ടിലിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ എത്ര ശാപവാക്കുകൾ ഉച്ഛരിക്കുന്നുണ്ടാവും? ഇങ്ങനെ ചിരിക്കാൻ നിനക്കൊക്കെ കഴിയുന്നത് ഇവിടെ ജനിച്ചതുകൊണ്ടാണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ പകുതി അസുഖം മാറിയേനെ; പാക്കിസ്ഥാനിലേയ്ക്ക് പൊയ്ക്കോളാൻ സംഘികൾ പറയുന്നത് ആരെ കുറിച്ചാണെന്ന് മനസ്സിലായല്ലോ; നീയൊക്കെ എന്തിനാടേ ഈ രാജ്യത്ത് തന്നെ ജീവിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ശനിയാഴ്ച രാവിലെ രണ്ടു മണിക്ക് മുൻപ് തന്നെ ഇന്ത്യയുടെ ചന്ദ്രായൻ ദൗത്യം പാളിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ രാജ്യ സ്‌നേഹികൾ എല്ലാവരും പ്രാർത്ഥിക്കുകയും സംഘടപ്പെടുകയും അതേസമയം അതിന്റെ പിന്നിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളെ അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായിട്ടും എന്തുകൊണ്ടു ചന്ദ്രായന്റെ പരീക്ഷണത്തെക്കുറിച്ചും അതിന്റെ പൂർണമാകാത്ത സാഹചര്യത്തെക്കുറിച്ചും അഭിപ്രായമൊന്നും പറഞ്ഞില്ല എന്ന് എന്നോട് പലരും ചോദിച്ചു. അതിന്റെ ആദ്യത്തെ കാരണം ഞാൻ യാത്രയിൽ ആയിരുന്നു എന്നതുകൊണ്ടാണ് എനിക്ക് പ്രതികരിക്കാൻ പറ്റാത്തത്.

തികഞ്ഞ രാജ്യ സ്‌നേഹി എന്ന നിലയിൽ ശനിയാഴ്ച രാവിലെ ഒന്നരയ്ക്ക് തന്നെ ഉറക്കമെണീറ്റ് ടെലിവിഷന്റെ മുന്നിലിരുന്ന അനേകം പേരിൽ ഒരാളായിരുന്നു ഞാനും.എന്നെ സംബന്ധിച്ചിടത്തോളം ചന്ദ്രായന്റെ ലക്ഷ്യം പൂർത്തിയാകാത്തതിൽ എനിക്ക് വിഷമം ഇല്ല. കാരണം അതിന്റെ അവസാനത്തെ ലക്ഷ്യം മാത്രമായിരുന്നു സോഫ്ട് ലാൻഡിങ് 95ശതമാനവും ആ പദ്ധതി വിജയിച്ചെന്നും. ആ ദൗത്യത്തിന് വേണ്ടി മുടക്കിയ 1000കോടി രൂപ രാജ്യത്തിന് സാമ്പത്തികമായും അഭിമാനമായും തിരിച്ചുകിട്ടുമെന്ന് ശാസ്ത്രജ്ഞർ പറയാതെ തന്നെ തിരിച്ചുകിട്ടുമെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരം എനിക്കുണ്ട്. നമ്മൾ ശ്രമിച്ചത് അമേരിക്കക്കും റഷ്യയ്ക്കും പിന്നാലെ സോഫ്ട് ലാൻഡിങ് നടത്താൻ ശ്രമിച്ച നാലാം രാജ്യമാകാനാണ്.

നമ്മൾ ശ്രമിച്ചത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ കഴിയുന്ന ആദ്യ രാജ്യമാകാനാണ്. തലനാരിഴയ്ക്ക് നമുക്ക് അത് പിഴച്ചുവെങ്കിലും അതുവരെ എത്താൻ നമുക്ക് കഴിഞ്ഞത് അഭിമാനകരമെന്ന് പറഞ്ഞത് ഈ മേഖയിലെ അതികായരായ നാസ മാത്രമാണ്. അതുകൊണ്ടു തന്നെ ഇത്രയും ഒക്കെ ആകാൻ കഴിഞ്ഞ രാജ്യത്തെ ഓർത്താണ് ഞാൻ അഭിമാനിക്കുന്നത്. ഇത്രയുമൊക്കെ ചെയ്യാൻ കഴിഞ്ഞ ശാസ്ത്രജ്ഞമാരെ ഓർത്താണ് ഞാൻ അഭിമാനിക്കുന്നത്. നിർഭാഗ്യവശാൽ എന്റെ സഹജീവികളിൽ ചിലരെങ്കിലും ഈ ദുരന്തത്തിൽ ആഹ്‌ളാദിക്കുന്നത് ഞാൻ കണ്ടു.

ഇതൊരു ദുരന്തം എന്നു പറയുന്നത് പോലും തെറ്റാണ് എന്നാൽ അസാധാരണമായി നേടേണ്ട വിജയം നമുക്ക് തലനാരിഴയ്ക്ക് നഷ്ടപ്പെട്ടുപോയപ്പോൾ ഉണ്ടായ ഇഛാഭംഗമുണ്ട്. ആ ഇഛാഭംഗത്തിൽ നിരാശപ്പെടുകയോ പഴി പറയുകയോ ചെയ്യുന്നത് തെറ്റുതന്നെയാണ്. അപ്പോൾ പിന്നെ ആ ചെറിയ പിഴവിന്റെ പേരിൽ സ്‌മൈലി അടിച്ച് കളിക്കുന്നവരെ ഞാൻ എന്താണ് പറയേണ്ടത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP