Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല..എന്റെ പേര് പോലും പുറത്ത് കാണില്ല..എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ? മാമാങ്കത്തിൽ ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറാകേണ്ടി വന്ന സജീവ് പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല..എന്റെ പേര് പോലും പുറത്ത് കാണില്ല..എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്?  അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ? മാമാങ്കത്തിൽ ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറാകേണ്ടി വന്ന സജീവ് പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: 12 വർഷം ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത് ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടി വരെ മാർക്കിട്ട തിരക്കഥ ഒരുക്കിയിട്ടും 'മാമാങ്കത്തിൽ ' നിന്ന് പുകച്ചുപുറത്തുചാടിച്ച കഥ സജീവ് പിള്ള ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. സംവിധായകന് പരിചയക്കുറവെന്നും വൻനഷ്ടമെന്നും ആരോപിച്ച് തിരക്കഥാകൃത്തായ സജീവിനെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി മാമാങ്കത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എം. പത്മകുമാർ ചിത്രം ഏറ്റെടുത്തു. തർക്കം ഇപ്പോഴും കോടതിയിലാണ്. എന്നാൽ, തന്റെ പണി മോശമെന്ന് പഴിച്ചവർ തന്നെ താൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നില്ല. തന്നെ 'പുറന്തള്ളിയ' പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് താൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്‌കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്‌കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ?

അതോ, ഞാൻ ചെയ്തതിന് പകരം വയ്ക്കാൻ ''ബ്രഹ്മാണ്ഡ ഷൂട്ട്'' ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ? സജീവ് പിള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നിില്ല. എന്നെ 'പുറന്തള്ളിയ' പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്‌കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?

പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാൻ ജീവിതം കൊടുത്ത് എഴുതിയുണ്ടാക്കി, ആർട്ടിസ്റ്റ് ഡേറ്റുൾപ്പടെ എല്ലാം തയ്യാറാക്കി തുടങ്ങിയ പ്രൊജക്ടിൽ നിന്നാണ് എന്നെ നികൃഷ്ടമായ ചതിയിലൂടെ പുറത്താക്കുന്നത്. എന്നെ മാത്രമല്ല, ഒപ്പം പണിയെടുത്ത രാജ്യത്തെ എറ്റവും മികച്ച നിരയിൽപ്പെടുന്ന സാങ്കേതികവിദഗ്ദ്ധരുടേയും അഭിനേതാക്കളുടേയും ഒരു നിര കൂടി പുറത്തായി.

ഞാൻ ഷൂട്ട് ചെയ്തതൊക്കെയും (നിങ്ങൾ തന്നെ -നിർമ്മാതാവും പ്രധാനഅഭിനേതാക്കളും ബന്ധപ്പെട്ട എല്ലാവരും- നിർബന്ധമായും 60 മിനിറ്റ് റഫ് കട്ട് ഉൾക്കൊള്ളിക്കണം, ബാക്കി ഒന്നര മണിക്കൂർ മാത്രം ഷൂട്ട് ചെയ്താൽ മതി എന്ന് വാശി പറഞ്ഞ ആ 72 മിനിറ്റ്) പെട്ടെന്ന് മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആർട്ടും മേക്ക് അപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് എത്ര പ്രാവശ്യം ആണ് നിങ്ങളും നിങ്ങൾക്ക് ഒപ്പമുള്ളവരും ആവർത്തിച്ചത്. (തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേർക്കെങ്കിലും അറിയാം.)

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്‌കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ?

അതോ, ഞാൻ ചെയ്തതിന് പകരം വയ്ക്കാൻ ''ബ്രഹ്മാണ്ഡ ഷൂട്ട്'' ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ?

എല്ലാം കൈയീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? പലതും കേൾക്കുന്നു. അതുകൊണ്ടാ! ചോദിച്ചെന്നേയുള്ളൂ!

സാമ്പത്തികമായും ആർക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല. (മരടിലെ സുപ്രീം കോടതി വിധി ഇനി അങ്ങോട്ട് നമ്മുടെ നാട്ടിൽ മറ്റൊരു കാര്യത്തേയും ബാധിക്കുകേം ഇല്ലായിരിക്കും!) മിനിമം ഒരു ഇൻഡസ്ട്രിയൽ ഹിറ്റെങ്കിലും ആവുകേം പണം ഒരുപാട് വാരുകയും ചെയ്യുമായിരിക്കും! അല്ലാതെ, സ്‌ക്രിപ്റ്റും മൊത്തത്തിലും കുളമായി എല്ലാം പിടിവിട്ട് പോയി എന്നൊക്കെ ആരെങ്കിലും പറഞ്ഞുകേട്ടാലും വിശ്വസിക്കേണ്ടതില്ലല്ലോ, അല്ലേ?

നിർമ്മാതാവുമായുള്ള തർക്കം ഒത്തുതീർപ്പിലെത്താതെ വന്നതോടെയാണ്, സജീവ് പിള്ള മാമാങ്കത്തിന് പുറത്തായത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദം മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 12 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ്് സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. മുഖ്യനടൻ മമ്മൂട്ടി അടക്കമുള്ളവർ ഔട്ട്സ്റ്റാൻഡിങ് എന്നാണ് തിരക്കഥയെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ ആദ്യ രണ്ടുഷെഡ്യൂളുകൾ പൂർത്തിയായപ്പോൾ നിർമ്മാതാവും സജീവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. സംവിധായകപ്പണി സജീവിന് അറിയില്ലെന്നായി നിർമ്മാതാവ് വേണു. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പൂർണമായി നിർമ്മാതാവിനെ പിന്താങ്ങി. സജീവ് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ തങ്ങൾ കണ്ടുവെന്നും അവ നിരാശാജനകമാണെന്നുമാണ് അസോസിയേഷൻ അംഗമായ ജി.സുരേഷ് കുമാർ പറഞ്ഞിരുന്നു. സിനിമയുടെ എഡിറ്റർ ശ്രീകർ പ്രസാദും ഇക്കാര്യം ശരിവച്ചുവെന്ന് സുരേഷ് പറഞ്ഞു. 13.5 കോടി മുതൽമുടക്കിയ ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാവ് വേണു തയ്യാറായിരുന്നില്ല. ആവശ്യം വന്നാൽ, സംവിധായകനെ നിർമ്മാതാവിന് നീക്കാമെന്ന് കരാറുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷനും, ഫെഫ്കയും നടത്തിയ അനുരഞ്ജന ചർച്ചയിൽ സജീവിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു വേണു. എന്നാൽ, സജീവിനെ നിലനിർത്തിക്കൊണ്ടുതന്നെ എം.പത്മകുമാറിനെ വച്ച് ചിത്രം പൂർത്തിയാക്കാമെന്നുമായിരുന്നു അനുരഞ്ജന നിർദ്ദേശം. എന്നാൽ, താൻ സ്വന്തമായി ചിത്രം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ചർച്ച പൊളിഞ്ഞു.

ചിത്രത്തെ കുറിച്ച് പുറത്തു വന്ന വാർത്തകൾ മലയാള സിനിമയ്ക്ക് തന്നെ അപമാനകരമാണെന്ന് റസൂൽ പൂക്കുട്ടി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 2018 ൽ താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച ഒന്നാണ് മാമാങ്കത്തിന്റേത്. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന എല്ലാം ആ തിരക്കഥയിലുണ്ടായിരുന്നു. വളരെ കഷ്ടമാണ് കാര്യങ്ങൾ ഇങ്ങനെയെല്ലാം അവസാനിക്കുന്നത്- പൂക്കുട്ടി ട്വീറ്റ് ഇങ്ങനെയായിരുന്നു.

മാമാങ്കത്തിന് വേണ്ടി ഒരു വർഷത്തോളം അധ്വാനിച്ച് ശരീരം മാറ്റിയെടുത്ത യുവനടന് ധ്രുവനെ സിനിമയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയത് മുതലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇതിന് ശേഷം സംവിധായകന് സജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി ആരോപണങ്ങൾ ഉയർന്നു.ഏതായാലും വിവാദങ്ങൾ അവസാനിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP