Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും ആകർഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകൾ; ഓർമ്മയായത് വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകർക്കു സുഹൃത്തും രക്ഷകർത്താവും മാർഗദർശിയുമായി മാറിയ സിറിൽ സാർ; വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച സിറിൽ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്ത് മാതൃകയായി കുടുംബവും; എസ് ബി കോളേജിനെ കണ്ണീരിലാക്കി പ്രിയ മാഷിന്റെ വിടവാങ്ങൽ

ആരെയും ആകർഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകൾ; ഓർമ്മയായത് വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകർക്കു സുഹൃത്തും രക്ഷകർത്താവും മാർഗദർശിയുമായി മാറിയ സിറിൽ സാർ; വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച സിറിൽ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്ത് മാതൃകയായി കുടുംബവും; എസ് ബി കോളേജിനെ കണ്ണീരിലാക്കി പ്രിയ മാഷിന്റെ വിടവാങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ആരെയും ആകർഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകൾ- അതു മാത്രം ദാനം ചെയ്യാനായില്ല. കേരളത്തിലെ വിവിധ കോളജുകളിൽ അദ്ധ്യാപകനായിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപറമ്പിൽ സിറിൽ മാത്യു (തോമസുകുട്ടി)യുടെ വിടവാങ്ങൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും നൊമ്പരമാണ് നൽകിയത്. സിറിൽ മാത്യുവിന്റെ കണ്ണുകൾ ദാനം ചെയ്യാൻ ശ്രമിച്ചെങ്കിലും 5 ദിവസത്തിൽ കൂടുതൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നതിനാൽ ഈ ശ്രമം വിജയിച്ചില്ല.

വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകർക്കു സുഹൃത്തും രക്ഷകർത്താവും മാർഗദർശിയുമായി മാറിയ സിറിൽ സാർ ആയിരുന്നു വിടപറഞ്ഞ സിറിൽ മാത്യു. കഴിഞ്ഞ മാസം 29ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് 3ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ നടക്കും. മസ്തിഷ്‌ക മരണം സംഭവിച്ചതിനാൽ ബന്ധുക്കളുടെ സമ്മതത്തോടെ സിറിൽ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്തു.

ഫ്രഞ്ച്, ഇംഗ്ലിഷ് അദ്ധ്യാപകനായി എംജി സർവകലാശാല ക്യാംപസിൽ ഉൾപ്പെടെ ജോലി ചെയ്ത സിറിൽ മാത്യുവിന് കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു ശിഷ്യന്മാരുണ്ട്. അപകട വിവരം അറിഞ്ഞതു മുതൽ പ്രിയപ്പെട്ട സാർ ജീവിതത്തിലേക്കു തിരികെ വരും എന്ന പ്രതീക്ഷയിൽ നിരവധി ആളുകൾ പ്രാർത്ഥനയുമായി ആശുപത്രിയിൽ എത്തി. എന്നാൽ പ്രാർത്ഥന വിഫലമായി. ഏവരേയും കരയിപ്പിച്ച് മരണ വാർത്ത എത്തി.

അവയവം മാറ്റുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ ഉച്ചയോടെ സിറിൽ മാത്യു ദീർഘകാലം ജോലി ചെയ്ത എസ്ബി കോളജ് അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു. നൂറു കണക്കിന് ആളുകളാണ് അന്തിമ ഉപചാരം അർപ്പിക്കാനായി എത്തിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7.30ന് ഫാത്തിമാപുരത്തുള്ള വീട്ടിൽ എത്തിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP