Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലയെ കീഴ്‌പ്പെടുത്തി അനാക്കൊണ്ട; 28 അടി നീളമുള്ള പെരുംപാമ്പിന്റെ കഴുത്തിൽ കടിച്ച് പിടിക്കാൻ മുതലക്കായെങ്കിലും വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തിയത് കാലുകൾ തകർത്ത ശേഷം; വീഡിയോ കാണാം

മുതലയെ കീഴ്‌പ്പെടുത്തി അനാക്കൊണ്ട; 28 അടി നീളമുള്ള പെരുംപാമ്പിന്റെ കഴുത്തിൽ കടിച്ച് പിടിക്കാൻ മുതലക്കായെങ്കിലും വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തിയത് കാലുകൾ തകർത്ത ശേഷം; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ആമസോൺ മഴക്കാടിലെ അനാക്കൊണ്ടയുടെയും മുതലയുടെയും പോരാട്ടം കാമറയിൽ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിൻ ഡൂലെയാണ് മുതലയും അനാക്കൊണ്ടയും തമ്മിലുള്ള മൽപ്പിടുത്തം കാമറയിൽ പകർത്തിയത്. 28  അടി നീളമുള്ള അനാക്കൊണ്ടയും ആറടി നീളമുള്ള മുതലയും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ, പോരാട്ടത്തിനൊടുവിൽ മുതലയെ അനാക്കൊണ്ട കീഴ്‌പ്പെടുത്തി.

വനത്തിനുള്ളിലൂടെ ബോട്ടിൽ യാത്ര ചെയ്യവേ ആകസ്മികമായാണ് അപൂർവമായ ദൃശ്യങ്ങൾ കെവിൻ എന്ന 58കാരന് ലഭിക്കുന്നത്. ബോട്ടിലിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങവെയാണ് വെള്ളത്തിലെ അസ്വാഭാവികമായ ശബ്ദം കേൾക്കുന്നത്. തന്റെ ബോട്ടിന് മുപ്പത് അടി മാത്രം അകലെ മുതലയും അനാക്കൊണ്ടയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നത് കണ്ടത്.

മുതല അനാക്കൊണ്ടയുടെ കഴുത്തിൽ കടിച്ച് പിടിച്ചിരിക്കുകയായിരുന്നു. എന്നാൽ മുതലയെ വരിഞ്ഞ് മുറുക്കി അതിന്റെ കാലുകൾ തകർക്കാൻ പെരുംപാമ്പിനായി. അതോടെ തന്നെ മുതല പരാജയപ്പെട്ടു. ഏതാണ്ട് എട്ട് മിനിറ്റ് കൊണ്ട് പാമ്പ് മുതലയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP