Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എണീറ്റ് നിൽക്ക്.. വല്യ അഭിനയമൊന്നും വേണ്ടാ...നാടകം കളിക്കാതെ അങ്ങോട്ട് എണീറ്റേ..സമയം മിനക്കെടുത്താതെ': വീൽച്ചെയറിൽ വന്ന യുവതിയോട് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥയുടെ ആക്രോശം; ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് അറിയിച്ചിട്ടും ധിക്കാരത്തോടെ അധിക്ഷേപിക്കൽ; ഡൽഹി എയർപോർട്ടിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് വിരാലി മോദിയുടെ ട്വീറ്റ്; ഷെയിം വിളികളുമായി സോഷ്യൽ മീഡിയ

'എണീറ്റ് നിൽക്ക്.. വല്യ അഭിനയമൊന്നും വേണ്ടാ...നാടകം കളിക്കാതെ അങ്ങോട്ട് എണീറ്റേ..സമയം മിനക്കെടുത്താതെ': വീൽച്ചെയറിൽ വന്ന യുവതിയോട് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥയുടെ ആക്രോശം; ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് അറിയിച്ചിട്ടും ധിക്കാരത്തോടെ അധിക്ഷേപിക്കൽ; ഡൽഹി എയർപോർട്ടിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് വിരാലി മോദിയുടെ ട്വീറ്റ്; ഷെയിം വിളികളുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭിന്നശേഷിക്കാരിയായ യുവതിയെ വീൽച്ചെയറിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത് വിവാദമാകുന്നു. വീൽചെയറിൽ നിന്ന് തനിക്ക് എഴുന്നേൽക്കാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും, അത് വിശ്വസിക്കാതെ, തന്റെ സീനിയറിനെ വിളിച്ചുവരുത്തി, ഇവർ നാടകം കളിക്കുകയാണെന്ന് അധിക്ഷേപിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ. അമേരിക്കൻ പൗരയായ വിരാലി മോദി എന്ന ഭിന്നശേഷി അവകാശ പ്രവർത്തകയ്ക്കാണ് ഈ ദുരനുഭവം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് അയച്ച ഇ-മെയിലിൽ തന്നെ അപമാനിച്ച സംഭവം വിരാലി വിവരിക്കുന്നുണ്ട്.

28 കാരിയായ വിരാലി ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. നടക്കാൻ കഴിയാത്തതുകൊണ്ട് സ്വന്തം വീൽച്ചെയറുമായാണ് വിരാലി വിമാനത്താവളത്തിൽ എത്തിയത്. ചെക്കി ഇൻ കൗണ്ടറിലെ കാർഗോയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിൽ സീറ്റിലെത്തിക്കാൻ ഒരുപോർട്ടറെയും സഹായത്തിന് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സെക്യൂരിറ്റി ചെക്കിങ്ങിൽ, വളരെ മോശം അനുഭവമാണ് സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥയിൽ നിന്നുണ്ടായത്., സിഐഎസ്എഫ് മേധാവിക്കുള്ള കത്തിൽ അവർ പരഞ്ഞു. തന്റെ ട്വീറ്റിനൊപ്പം പരാതിയുടെ കോപ്പിയുടെ സ്‌ക്രീൻ ഷോട്ടും ഇട്ടു.

സുരക്ഷാ ഉദ്യോഗസ്ഥ തനിക്ക് എഴുന്നേൽക്കാൻ കഴിയില്ലെന്ന് പറഞ്ഞത് വിശ്വസിച്ചില്ല. എഴുന്നേറ്റ് നിൽക്കൂ എന്ന് തുടർച്ചയായി ആജ്ഞാപിച്ച് കൊണ്ടിരുന്നു. വിരാലി അഭിനയിക്കുകയാണെന്നും നാടകം കളിക്കുകയുമാണെന്നുമാണു കോൺസ്റ്റബിൾ പറഞ്ഞത്. വീൽചെയർ ഉപയോഗിക്കുമ്പോൾ തന്നെ, നിരന്തരം വിദേശയാത്രകൾ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി പാസ്‌പോർട്ട് ഉദ്യോഗസ്ഥയെ കാണിച്ചെങ്കിലും കാര്യമുണ്ടായില്ല.വിരാലിക്കൊപ്പമുണ്ടായിരുന്ന പോർട്ടറും അവരോട് പല തവണ കാര്യം പറഞ്ഞു. എന്നാൽ, സെക്യൂരിറ്റി ചെക്ക് നടത്താൻ ഉദ്യോഗസ്ഥ തയ്യാറായില്ല.

13 വർഷമായി വീൽ ചെയറിലാണ് വിരാലി മോദിയുടെ സഞ്ചാരം.തർക്കത്തിനിടയിൽ ഉദ്യോഗസ്ഥയുടെ പേരു കൃത്യമായി കാണാൻ സാധിച്ചില്ലെന്നും വിരാലി സിഐഎസ്എഫിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എത്തി പരിശോധിച്ചശേഷം വിരാലിയെ പോകാൻ അനുവദിക്കുകയായിരുന്നു.

2006-ൽ ഉണ്ടായ അപകടത്തിൽ സ്‌പൈനൽകോഡിനു ക്ഷതമേറ്റതു മുതൽ വീൽചെയറിലാണു വിരാലിയുടെ യാത്ര. അരയ്ക്കു താഴേയ്ക്കു വിരാലിയുടെ ശരീരം തളർന്ന നിലയിലാണ്. മോഡലിംഗിൽ ഉൾപ്പെടെ സജീവമാണു വിരാലി. സംഭവത്തിൽ സിഐഎസ്എഫ് മേധാവി ഖേദം പ്രകടിപ്പിച്ചതായി വിരാലി പിന്നീട് അറിയിച്ചു. ഡൽഹിയിൽ എത്തുമ്പോൾ കാണണമെന്നും സിഐഎസ്എഫ് മേധാവി അഭ്യർത്ഥിച്ചു. സിഐഎസ്എഫിന് വേണ്ടി ഒരു സോഫ്റ്റ് സ്‌കിൽ ക്ലാസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതൊന്നും പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ല. എന്നാൽ, ഭിന്നശേഷിക്കാരോട് നന്നായി പെരുമാറുന്നതിന് പ്രരകമായേക്കാവുന്ന ചുവട് വയ്പാണ്, വിരാലി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം മുംബൈ വിമാനത്താവളത്തിൽ, ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തന്റെ ബലമായി വീൽച്ചെയറിൽ നിന്ന് എടുത്ത് പൊക്കിയെന്നും വിരാലി ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം സിഐഎസ്എഫ് നിഷേധിക്കുകയും ചെയ്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP