Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണ ഓണം ഇല്ല.. ഓണക്കോടിയും ഇല്ല..ഉണ്ണാൻ അരിയില്ല ...കൂലിയില്ല.. ബോണസ് ഇല്ല; കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞാൽ ഞങ്ങൾ ഗുണ്ടാപ്പണി ചെയ്യുന്നതുകൊണ്ട്; ഞങ്ങൾ മനസിലാക്കുന്നു..സർ എന്തൊക്കെ തകർന്നാലും ആരൊക്കെ ഇടപെട്ടാലും ഞാൻ വഴങ്ങില്ല എന്ന അങ്ങയുടെ ധാർഷ്ട്യം; ചർച്ചയ്ക്ക് വന്നപ്പോൾ അങ്ങ് ജീവനക്കാരെ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ല; മുത്തൂറ്റ് സമരം തുടരുമ്പോൾ എംഡി ജോർജ് അലക്‌സാണ്ടറോട് ജീവനക്കാർ ചോദിക്കുന്നു എന്താണ് ഞങ്ങളുടെ തെറ്റ്?

ഇത്തവണ ഓണം ഇല്ല.. ഓണക്കോടിയും ഇല്ല..ഉണ്ണാൻ അരിയില്ല ...കൂലിയില്ല.. ബോണസ് ഇല്ല; കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞാൽ ഞങ്ങൾ ഗുണ്ടാപ്പണി ചെയ്യുന്നതുകൊണ്ട്; ഞങ്ങൾ മനസിലാക്കുന്നു..സർ എന്തൊക്കെ തകർന്നാലും ആരൊക്കെ ഇടപെട്ടാലും ഞാൻ വഴങ്ങില്ല എന്ന അങ്ങയുടെ ധാർഷ്ട്യം; ചർച്ചയ്ക്ക് വന്നപ്പോൾ അങ്ങ് ജീവനക്കാരെ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ല; മുത്തൂറ്റ് സമരം തുടരുമ്പോൾ എംഡി ജോർജ് അലക്‌സാണ്ടറോട് ജീവനക്കാർ ചോദിക്കുന്നു എന്താണ് ഞങ്ങളുടെ തെറ്റ്?

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഓണത്തിന് മുമ്പ് സമരം എങ്ങനെയെങ്കിലും തീരുമെന്ന പ്രതീക്ഷയിലായിരുന്നു മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ. ഇന്നലെ കൊച്ചി ഗസ്റ്റ് ഹൗസിൽ മന്ത്രി. ടി.പി.രാമകൃഷ്ണൻ വിളിച്ചുചേർത്ത ചർച്ചയിൽ, തീരുമാനാകാതെ പിരിഞ്ഞതോടെ ആ പ്രതീക്ഷ തെറ്റി. ഇതോടെ ഓണത്തിന് അരി വാങ്ങാൻ പോലും കാശില്ലാത്ത നിലയിലാണ് പല ജീവനക്കാരും. ചർച്ച പൊളിഞ്ഞതോടെ സമരം 22 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചില കാര്യങ്ങളിൽ ധാരണയായെങ്കിലും പ്രധാന ആവശ്യമായ ശമ്പള വർദ്ധനവ് എന്ന ആവശ്യത്തിൽ തീരുമാനം ഉണ്ടായില്ല. ഇതു സംബന്ധിച്ച് മാനേജ്‌മെന്റിന് തീരുമാനമെടുക്കാനുള്ള സമയം നൽകി പിരിയുകയായിരുന്നു. ഇനി ഓണം കഴിഞ്ഞേ ചർച്ചയുള്ളു. ജീവനക്കാരെ ഏറ്റവും വിഷമിപ്പിക്കുന്നത് എംഡി ജോർജ് അലക്‌സാണ്ടറുടെ സമീപനമാണ്. ചർച്ചയ്ക്കായി അദ്ദേഹം ഗസറ്റ് ഹൗസിൽ എത്തിയെങ്കിലും, പങ്കെടുത്തില്ല. വിവാഹ ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ച് മടങ്ങുകയായിരുന്നു.

ചർച്ചയിൽ പങ്കെടുക്കാനായി എത്തിയെങ്കിലും, തങ്ങളെ ഒന്നുനോക്കുക പോലും ചെയ്തില്ലെന്നാണ് ജീവനക്കാരുടെ വൈകാരിക പ്രതികരണം.
എന്താണ് തങ്ങൾ ചെയ്ത തെറ്റെന്ന് ചോദിക്കുന്നു ജീവനക്കാർ. ഒരുപാട് കാലം തികഞ്ഞ അടിമകളെ പോലെ കൂലി വേല ചെയ്തും തിരുമൊഴിക്ക് മറുമൊഴിയില്ല എന്ന തത്വ പ്രകാരം മിണ്ടാതിരുന്നതും ഒടുവിൽ മാസം ലഭിക്കുന്ന വരുമാനം കടത്തിൽ നിന്നും കടത്തിലേക്ക് പോയി നിവൃത്തികെട്ട ഒരു സാഹചര്യത്തിൽ മാന്യമായ ഒരു വേതനം നൽകണമെന്ന് അഭ്യർത്ഥിച്ചതോ? അത് അങ്ങ് തരാതായപ്പോൾ പോരാടിയതോ.. ഒറ്റകെട്ടായി നിന്ന് അലറിയതോ ? ജീവനക്കാർ ചോദിക്കുന്നു.

രാഹുൽ യു.കെ.ഗുപ്ത എന്ന ജീവനക്കാരന്റെ പരിഭവം ഇങ്ങനെ

മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ ഇന്ന് ബഹുമാനപെട്ട കേരള തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നു.. ബഹുമാനപെട്ട M D sir പങ്കെടുത്തു... പക്ഷെ അദ്ദേഹം തൊഴിലാളികളെ ഒന്ന് നോക്കിയത് പോലുമില്ല.. പരാതിയുമില്ല കാരണം അദ്ദേഹത്തിന്റെ അത്ര മഹത്വവും സോഷ്യൽ സ്റ്റാറ്റസും ഒന്നും ഞങ്ങൾക്കില്ല കാരണം ഞങ്ങൾ പണക്കാരല്ല കടവും കള്ളിയും കുടുംബ പ്രാരാബ്ധവും ഒക്കെയായി സാധാരണക്കാരിൽ സാധാരണക്കാരായി ജീവിതം തള്ളി നീക്കുന്ന വെറും കൂലി തൊഴിലാളികളാണ് ഞങ്ങൾ..
അത് തുറന്ന് പറയാനൊട്ടു മടിയുമില്ല.. ഞങ്ങൾക്ക് വലിയ വലിയ കണക്കറിയില്ല ഒരുപാട് കാലം കഞ്ഞിയിൽ ഉപ്പിന് പകരം കണ്ണീര് ചേർത്ത് കഴിച്ചതുകൊണ്ട് ഇപ്പോൾ കണ്ണീർ വറ്റിയ അവസ്ഥയാണ്.. അതെല്ലാം ഞങ്ങൾ ഞങ്ങളെ കുറിച്ച് തന്നെ മറക്കാൻ ശ്രമിക്കുന്ന ചില സത്യങ്ങൾ...

താങ്കൾ എല്ലാ തിരക്കുകളും കണ്ണ് മഞ്ഞളിക്കുന്ന ലാഭ കണക്കും ഉപജാപക സ്തുതികളും എല്ലാം കഴിഞ്ഞ് ഒറ്റക്കിരിക്കുമ്പോൾ ഒന്ന് ചിന്തിക്കണം sir എന്താണ് ഞങ്ങൾ അങ്ങയോട് ചെയ്ത തെറ്റ്.. ഒരുപാട് കാലം തികഞ്ഞ അടിമകളെ പോലെ കൂലി വേല ചെയ്തും തിരുമൊഴിക്ക് മറുമൊഴിയില്ല എന്ന തത്വ പ്രകാരം മിണ്ടാതിരുന്നതും ഒടുവിൽ മാസം ലഭിക്കുന്ന വരുമാനം കടത്തിൽ നിന്നും കടത്തിലേക്ക് പോയി നിവൃത്തികെട്ട ഒരു സാഹചര്യത്തിൽ മാന്യമായ ഒരു വേതനം നൽകണമെന്ന് അങ്ങയോട് അഭ്യർത്ഥിച്ചതോ.. അത് അങ്ങ് തരാതായപ്പോൾ പോരാടിയതോ.. ഒറ്റകെട്ടായി നിന്ന് അലറിയതോ..

ഞങ്ങൾ മനസിലാക്കുന്നു സർ എന്തൊക്കെ തകർന്നാലും ആരൊക്കെ ഇടപെട്ടാലും ഞാൻ വഴങ്ങില്ല എന്ന അങ്ങയുടെ ധാർഷ്ട്യം... ശരിയാണ് സർ ഞങൾ മുദ്രാവാക്യം വിളിച്ചു.. ശരിയാണ് സർ ഞങൾ circular . ശരിയാണ് സർ ഞങൾ പണിമുടക്കി കമ്പനിക്ക് നഷ്ടം വരുത്തി.. ആരാണ് സർ കാരണക്കാരൻ...

അങ്ങ് മനസിലാക്കണം അങ്ങയുടെ തൊഴിലാളി എന്ന് അഭിമാനത്തോടെയോ അല്പം ധാർഷ്ട്യത്തോടെയോ പറയാറുള്ള ഞങ്ങൾ പട്ടിണിയിലാണ് സർ.. ഞങ്ങൾക്ക് ഇത്തവണ ഓണം ഇല്ല.. ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും ഭാര്യക്കും ഭർത്താവിനും കുട്ടികൾക്കും കൂടപ്പിറപ്പുകൾക്കും ഇത്തവണ ഒരു ഓണക്കോടി ഇല്ല..പുത്തരി ഉണ്ണാൻ അരിയില്ല ...കാരണം പണിയെടുത്ത ദിവസത്തെ കൂലിയില്ല അവകാശമായ ബോണസ് ഇല്ല...കാരണം അങ്ങേയുടെ കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞാൽ ഞങൾ ഗുണ്ടാപ്പണി ചെയ്യുന്നതുകൊണ്ട്..അങ്ങ് വിവേചനപരമായി ഒരുപാട് പേർക്ക് ഈ ആനുകൂല്യങ്ങൾ എല്ലാം നൽകി എന്നാൽ അവരും കാത്തിരിക്കുന്നു സർ ഈ ഗുണ്ടകൾ ഒറ്റുകാർ ഗുണ്ടാപ്പണിയും ഒറ്റലും ഒക്കെ നടത്തി നേടുന്ന എന്തെങ്കിലുമൊക്കെ ആനുകൂല്യം ഞങ്ങൾക്കും കിട്ടും എന്ന വിശ്വാസത്തിൽ അങ്ങയുടെ ലോയൽ ആർമി..എല്ലാം കഴിഞ്ഞ് അങ്ങ് ഒന്ന് വിലയിരുത്തു സർ വെറുതെയെങ്കിലും സത്യം അങ്ങേക്ക് മനസ്സിലായാലും അംഗീകരിക്കേണ്ട എങ്കിലും ഒന്ന് വിലയിരുത്തണം ഏതാണ് നെല്ല് ഏതാണ് പതിര് എന്ന് അഭ്യർത്ഥനയാണ് വെറും ഒരു പാഴ് അഭ്യർത്ഥന....

ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഇന്നലത്തെ ചർച്ചയിൽ തീരുമാനമായില്ല. എന്നാൽ മാനേജ്മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായതായി തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതൽ കൂടിയാലോചനകൾ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീർക്കാൻ ഇതുവരെ മാനേജ്മെന്റ് സന്നദ്ധമായിരുന്നില്ല. മുമ്പ് സർക്കാർ ഇടപെട്ട് വിളിച്ച ചർച്ചക്ക് അവർ ഹാജരായില്ല. തിങ്കളാഴ്ച പകൽ മൂന്നിന് ഗസ്റ്റ്ഹൗസിൽ വിളിച്ച ചർച്ചക്ക് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. വിവാഹാവശ്യത്തിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് ആരംഭിച്ച ചർച്ച നാലു മണിക്കൂർ നീണ്ടു. ശമ്പളവർധന അംഗീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധികൾ തയ്യറായില്ല. എന്നാൽ ഇടക്കാലാശ്വാസം അനുവദിച്ച് സമരം ഒത്തുതീർക്കാനുള്ള ജീവനക്കാരുടെ അസോസിയേഷന്റെ നിർദ്ദേശത്തോട് മാനേജ്മെന്റ് അനുഭാവത്തോടെ പ്രതികരിച്ചു. അതിന് കൂടുതൽ കൂടിയാലോചന വേണമെന്നും അവർ പറഞ്ഞു.

ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്ന് ചർച്ചക്ക് ശേഷം നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ജനറൽ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, അസോസിയേഷൻ പ്രസിഡന്റ് എ എം ആരിഫ് എംപി, മുത്തൂറ്റ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ, സംസ്ഥാന കമ്മിറ്റിയംഗം മായ എസ് നായർ, മുത്തൂറ്റ് ജനറൽ മാനേജർ(എച്ച്ആർ) സി വി ജോൺ, ചീഫ് വിജിലൻസ് ഓഫീസർ തോമസ് ജോൺ, ലീഗൽ ഓഫീസർ ജിജോ എൻ ചാക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ജീവനക്കാരുടെ പണിമുടക്ക് മൂന്നാഴ്ചക്ക് ശേഷവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ മുത്തൂറ്റ് ശാഖകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സമരത്തിലേറപ്പെട്ട ജീവനക്കാരെ സമ്മർദ്ദത്തിലാക്കാൻ ആദ്യം 15 ഉം പിന്നീട് 28 ഉം ശാഖകൾ മാനേജ്മെന്റ് പൂട്ടി. ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ്. സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടുമെന്ന് ഒത്തുതീർപ്പ് ചർച്ചക്ക് മുമ്പ് എംഡി ജോർജ് അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP