Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎപിസി 6-ാം ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസ്; മാധ്യമ-രാഷ്ട്രീയ-സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും

ഐഎപിസി 6-ാം ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസ്; മാധ്യമ-രാഷ്ട്രീയ-സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും

ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്

ന്യൂയോർക്ക്: ഹ്യൂസ്റ്റണിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസിലും കോൺക്ലേവിലും മാധ്യമ-ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സുബ്രഹ്മണ്യസ്വാമി (എംപി), എം. വി. നികേഷ് കുമാർ (റിപ്പോർട്ടർ ചാനൽ), ഷാനി പ്രഭാകരൻ (മനോരമ ന്യൂസ്), ഇ. സനീഷ് (ന്യൂസ് 18), എം. എസ്. ശ്രീകല (മാതൃഭൂമി ന്യൂസ്), ഡോ. അരുൺ കുമാർ (24 ന്യൂസ്), ധന്യാ രാജേന്ദ്രൻ (ദി ന്യൂസ് മിനിട്ട്), പി. എം. മനോജ് (മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) ഹൈബി ഈഡൻ (എംപി), ഷാഫി പറമ്പിൽ (എംഎൽഎ), എം.ബി. രാജേഷ് (മുൻഎംപി), റിമാ കല്ലിങ്കൽ (ചലച്ചിത്രതാരം), പാർവതി തെരുവോത്ത് (ചലച്ചിത്രതാരം), സുധീർ കരമന (ചലച്ചിത്ര നടൻ) അഡ്വ. എ. ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ), വിനോദ് നാരായൻ (വ്ളോഗർ), അഡ്വ. ഹരിഷ് വാസുദേവൻ (പരിസ്ഥിതി പ്രവർത്തകൻ), മീരാ നായർ (കവിയത്രി) എന്നിവരാണ് കോൺഫ്രൻസിലും കോൺക്ലേവിലും പങ്കെടുക്കുന്ന പ്രമുഖർ. ഇവരോടൊപ്പം മറ്റു ചില സാമൂഹ്യ രാഷ്ട്രീയ മാധ്യമ പ്രമുഖരും കോൺഫറൻസിന് മികവ് പകരാൻ വന്നെത്തുന്നതാണ്.

രാഷ്ട്രീയത്തിലും സാമ്പത്തിക കാര്യത്തിലും വിദഗ്ധനായ സുബ്രഹ്മണ്യസ്വാമി ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ എംപിയാണ്. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തുന്ന രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ഹൈബി എറണാകുളം എംഎൽഎ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്കു മത്സരിച്ച് വിജയിച്ചു. പാലക്കാട് എംഎൽഎ ആയ ഷാഫി പറമ്പിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന രാഷ്ട്രീയ നേതാവാണ്. എസ്എഫ്ഐയിലൂടെ വളർന്നുവന്ന എം.ബി. രാജേഷ് 15-ാം ലോക്സഭയിൽ പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

റിപ്പോർട്ടർ ചാനലിന്റെ എംഡിയും മലയാള ദൃശ്യമാധ്യമരംഗത്ത് മാറ്റങ്ങൾക്കു തുടക്കമിടുകയും ചെയ്ത മാധ്യമപ്രവർത്തകനാണ് എം. വി. നികേഷ് കുമാർ. മാധ്യമപ്രവർത്തകനായി തുടങ്ങി പിന്നീട് മാധ്യമസംരംഭകനായി വളർന്ന എം. വി. നികേഷ് കുമാർ മാധ്യമമേഖലയിലെ വഴികാട്ടികൂടിയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി. എം. മനോജ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയാണ്. ദൃശ്യമാധ്യരംഗത്തെ പ്രമുഖ വാർത്ത അവതാരികയും ടോക്ക് ഷോകളിലൂടെ മലയാളി പ്രേഷകർക്ക് സുപരിചിതയുമായ മാധ്യമ പ്രവർത്തകയാണ് ഷാനി പ്രഭാകരൻ. നിലവിൽ മനോര ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്ററാണ്. പത്തു വർഷമായി ആലപ്പുഴ അരൂരിലെ മനോരമ ന്യൂസ് ചാനൽ ഓഫീസിൽ ജോലിചെയ്യുന്ന ഷാനി വാർത്ത അവതാരക, ന്യൂസ് എഡിറ്റിങ്, സമകാലികസഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ദിവസേനയുള്ള ടോക്ക് ഷോകൾ എന്നിവ നടത്തിവരുന്നു. ഇരുപതുവർഷമായി മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന ഇ. സനീഷ് ന്യൂസ് 18 ചാനലിൽ സീനിയർ ന്യൂസ് എഡിറ്ററാണ്. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ മികച്ച അവതാരകനുള്ള നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മാതൃഭൂമി ന്യൂസിൽ ന്യൂസ് എഡിറ്ററായ എം. എസ്. ശ്രീകല സ്റ്റേറ്റ് അക്രഡിറ്റേഷൻ കമ്മറ്റി അംഗമാണ്. മാധ്യമപ്രവർത്തന രംഗത്ത് നിരവധി അവാർഡുകൾ നേടിയുള്ള അവർ രണ്ടു പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. മാതൃഭൂമി ചാനലിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അകം പുറം എന്ന ടോക് ഷോയുടെ അവതാരകയാണ് ശ്രീകല. മലയാളത്തിലെ ഏറെ ജനപ്രീയ പരിപാടിയായ 24 ന്യൂസിലെ ജനകീയ കോടതിയുടെ അവതാരകനും അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററുമാണ് ഡോ. എ. അരുൺകുമാർ. വിക്ടോറിയ കോളജിലെ മുൻ അദ്ധ്യാപകൻ കൂടിയായ ഇദ്ദേഹത്തിന് മാധ്യമ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിൻേതുൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദി ന്യൂസ് മിനിറ്റിന്റെ കോ ഫൗണ്ടറും എഡിറ്റർ ഇൻ ചീഫുമാണ് ധന്യാ രാജേന്ദ്രൻ. മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള മാധ്യമപ്രവർത്തകയാണ് അവർ.

2009 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തെത്തിയ റിമയ്ക്ക് സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. 2006 ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലുടെയാണ് പാർവതി തെരുവത്ത് മലയാള സിനിമാ രംഗത്തെത്തുന്നത്. അഭിനയിച്ച ചിത്രങ്ങളെല്ലാം വൻഹിറ്റാക്കി മാറ്റിയ പാർവതിക്ക് സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്തിനു പുറമേ മലയാളികളുടെ സാമൂഹ്യമണ്ഡലങ്ങളിലും സ്ത്രീ പ്രശ്നങ്ങളിലും സജീവമായി ഇടപെടുകൾ നടത്തുന്ന താരങ്ങളാണ് ഇരുവരും. മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് സുധീർ കരമന.

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമാണ് എ. ജയശങ്കർ. സാമൂഹ്യരാഷ്ട്രീയ സംഭവവികാസങ്ങളെ തന്റെ ചരിത്രബോധം കൊണ്ട് വിലയിരുത്തുന്ന അദ്ദേഹത്തിന്റെ എഴുത്തുകൾ ഏറെ ശ്രദ്ധേയമാണ്.

സമകാലീന സംഭവങ്ങളെ അപഗ്രഥിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായ ബല്ലാത്ത പഹയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്‌ളോഗറാണ് വിനോദ് നാരായൺ. കഴിഞ്ഞ 19 വർഷമായി അമേരിക്കയിലെ സൻഫ്രാൻസിസ്‌കോയിൽ താമസിക്കുന്നു. അഭിഭാഷകനും പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്നയാളുമാണ് ഹരിഷ് വാസുദേവൻ. പശ്ചിമഘട്ട സംരക്ഷണം, നെല്ലിയാമ്പതി വനഭൂമി കൈയേറ്റം എന്നീ വിഷയങ്ങളിൽ ശക്തമായ നിലപാടാണ് ഈ കാസർകോട് സ്വദേശി സ്വീകരിച്ചത്. മാധ്യമങ്ങളിൽ സജീവമായ പരിസ്ഥിതി ഇടപെടലുകൾ നടത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം. കവിയത്രിയും നൃത്തകിയുമാണ് മീരാ നായർ.

ഒക്ടോബർ 11 മുതൽ 14 വരെ ഹൂസ്റ്റണിലെ ദി ഹിൽട്ടൺ ഡബിൾട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസും കോൺക്ലേവും നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP