Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മട്ടാഞ്ചേരിയിലെ കറുത്ത യഹൂദപ്പള്ളി മഴയിൽ തകർന്ന് വീണു; നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആരാധനാലയത്തിന്റെ ഒരു ഭാഗം തകർന്നത് ഇന്ന് ഉച്ചയോടെ

മട്ടാഞ്ചേരിയിലെ കറുത്ത യഹൂദപ്പള്ളി മഴയിൽ തകർന്ന് വീണു; നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആരാധനാലയത്തിന്റെ ഒരു ഭാഗം തകർന്നത് ഇന്ന് ഉച്ചയോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മട്ടാഞ്ചേരിയിലെ കറുത്ത യഹൂദപ്പള്ളി മഴയിൽ തകർന്നു. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്ന് ഉച്ചയോടെ മഴയിൽ തകർന്നുവീഴുകയായിരുന്നു. കേരളത്തിലെ യഹൂദചരിത്രത്തിൽ നിർണായക സ്ഥാനമാണ് കറുത്ത യഹൂദപ്പള്ളിക്കുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കറുത്ത യഹൂദപ്പള്ളി സ്വദേശീയരായ യഹൂദന്മാർക്ക് പ്രാർത്ഥിക്കാനുള്ള ഇടമായിരുന്നു.

എന്നാൽ, വർഷങ്ങളായി ഇവിടെ പ്രാർത്ഥനളൊന്നും നടക്കുന്നില്ല. സ്വകാര്യവ്യക്തികൾ സ്വന്തമാക്കിയ പള്ളി ഗോഡൗൺ ആയിവരെ ഉപയോഗിച്ചിരുന്നു. പള്ളിയുടെ മുഖപ്പ് ഉൾപ്പെടെ ആളുകൾ എടുത്തുകൊണ്ടുപോയി. ചരിത്ര സ്മാരകമായ പള്ളി സർക്കാർ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP