Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകകപ്പിന് പിന്നാലെ ഇന്ത്യക്കെതിരെയുള്ള പരമ്പരയിലും മോശം പ്രകടനം തിരിച്ചടിയായി; ജേസൺ ഹോൾഡർക്ക് ഏകദിന നായകസ്ഥാനവും ബ്രാത്‌വെയ്റ്റിന് ടി20 നായകസ്ഥാനവും നഷ്ടമായി; രണ്ട് ഫോർമാറ്റിലും കൈറൺ പൊള്ളാർഡ് ഇനി കരീബിയൻ നായകൻ; ഇത് തനിക്ക് കിട്ടിയ അംഗീകാരമെന്നും ആദ്യ ലക്ഷ്യം ടി20 ലോകകപ്പ് നിലനിർത്തുകയെന്നും നിയുക്ത ക്യാപ്റ്റൻ

ലോകകപ്പിന് പിന്നാലെ ഇന്ത്യക്കെതിരെയുള്ള പരമ്പരയിലും മോശം പ്രകടനം തിരിച്ചടിയായി; ജേസൺ ഹോൾഡർക്ക് ഏകദിന നായകസ്ഥാനവും ബ്രാത്‌വെയ്റ്റിന് ടി20 നായകസ്ഥാനവും നഷ്ടമായി; രണ്ട് ഫോർമാറ്റിലും കൈറൺ പൊള്ളാർഡ് ഇനി കരീബിയൻ നായകൻ; ഇത് തനിക്ക് കിട്ടിയ അംഗീകാരമെന്നും ആദ്യ ലക്ഷ്യം ടി20 ലോകകപ്പ് നിലനിർത്തുകയെന്നും നിയുക്ത ക്യാപ്റ്റൻ

സ്പോർട്സ് ഡെസ്‌ക്‌

ജമൈക്ക: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി-20 ടീമുകളെ ഇനി കൈറൺ പൊള്ളാർഡ് നയിക്കും. ലോകകപ്പിലും പിന്നീട് ഇന്ത്യക്ക് എതിരെയുള്ള ഏകദിന, ടി20 പരമ്പരകളിലും സമ്പൂർണ തോൽവി വഴങ്ങിയതോടെയാണ് നിലവിലെ ക്യാപ്റ്റനായിരുന്ന ജേസൺ ഹോൾഡർക്ക് പണി പോയത്. അതേസമയം നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസൺ ഹോൾഡറും ട്വന്റി-20 ടീമിനെ കാർലോസ് ബ്രാത്വെയ്റ്റുമാണ് നയിക്കുന്നത്.

ലോക ട്വന്റി-20 കിരീടം നിലനിർത്തുകയാണ് ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ പ്രഥമ പരിഗണനയെന്നും നിരവധി ട്വന്റി-20 ഫ്രാഞ്ചൈസികൾക്കായി കളിച്ചതിന്റെ അനുഭവസമ്പത്ത് ക്യാപ്റ്റനെന്ന നിലയിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊള്ളാർഡ് വ്യക്തമാക്കി.'എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ബഹുമതിയായി കാണുന്നു. എന്നിൽ വിശ്വാസമർപ്പിച്ചതിന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിക്കുന്നു. ക്യാപ്റ്റനായി അരങ്ങേറാനുള്ള കാത്തിരിപ്പിലാണ് ഞാൻ.' പൊള്ളാർഡ് പറയുന്നു. നവംബറിൽ അഫ്ഗാനിസ്താനെതിരായ പരമ്പരയിലാകും പൊള്ളാർഡ് ക്യാപ്റ്റനായി അരങ്ങേറുക. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ മൂന്നു വീതം ട്വന്റി-20യും ഏകദിനങ്ങളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP