Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തിന് താൽക്കാലിക വിരാമം; ഊർമിള മതോണ്ട്കർ കോൺഗ്രസിൽനിന്ന് രാജിവെച്ചു; തൊഴുത്തിൽക്കുത്തെന്ന് ആരോപണം; മടക്കം മുംബൈ നോർത്ത് ലോക്സഭ മണ്ഡലത്തിലെ കനത്ത തോൽവിയും ഏറ്റുവാങ്ങി

അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തിന് താൽക്കാലിക വിരാമം; ഊർമിള മതോണ്ട്കർ കോൺഗ്രസിൽനിന്ന് രാജിവെച്ചു; തൊഴുത്തിൽക്കുത്തെന്ന് ആരോപണം; മടക്കം മുംബൈ നോർത്ത് ലോക്സഭ മണ്ഡലത്തിലെ കനത്ത തോൽവിയും ഏറ്റുവാങ്ങി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽനിന്ന് രാജിവെച്ചു. ആറുമാസം മുൻപ് കോൺഗ്രസിൽ ചേർന്ന നടി ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തിനാണ് നടി താൽക്കാലിക വിരാമം ഇട്ടിരിക്കുന്നത്. പാർട്ടിയുടെ പോക്കിൽ അതൃപ്തിയുണ്ടെന്നും പാർട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തിൽകുത്താണെന്നും ആരോപിച്ചാണ് ഊർമിള പാർട്ടി വിട്ടത്.

രാജിക്കത്ത് പി.സി.സി അധ്യക്ഷൻ മിലിന്ദ് ദേവ്രയ്ക്ക് അയച്ചുകൊടുത്തു.ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാർച്ചിൽ കോൺഗ്രസിൽ ചേർന്ന നാൽപത്തിനാലുകാരിയായ ഊർമിള മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മുതിർന്ന ബിജെപി നേതാവും സിറ്റിങ് എംപിയുമായ ഗോപാൽഷെട്ടിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊർമിളയുടെ തോൽവി.. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

കോൺഗ്രസിനുള്ളിലെ ഉൾപാർട്ടി പോരിന് തന്നെ ഉപയോഗപ്പെടുത്തുന്നതിൽ താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് നടിയുടെ രാജി. തന്റെ പ്രത്യയശാസ്ത്രത്തിലും ചിന്താഗതിയിലും ഉറച്ചുനിൽക്കുന്നതായും ജനങ്ങൾക്കുവേണ്ടി വിശ്വാസ്യതയോടെ തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമെന്നും ഊർമിള മതോണ്ട്കർ പറഞ്ഞു. ഇതുവരെ പിന്തുണച്ച എല്ലാ ജനങ്ങളോടും മാധ്യമങ്ങളോടും അവർ നന്ദി അറിയിക്കുകയും ചെയ്തു.

ഒട്ടേറെതവണ ആവശ്യപ്പെട്ടിട്ടും മെയ് 16-ന് മുംബൈ കോൺഗ്രസ് അധ്യക്ഷന് അയച്ച കത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിരുന്നപ്പോൾ മുതൽ രാജിക്കാര്യം ചിന്തിച്ചിരുന്നതായും നടി പറഞ്ഞു. ഇതിനിടെ, അതീവരഹസ്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ നടപടി മഹാവഞ്ചനയായാണ് തനിക്ക് തോന്നിയതെന്നും എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിലെ ഒരാൾപോലും ക്ഷമ ചോദിച്ചില്ലെന്നും അവർ പറയുന്നു. പാർട്ടി പ്രവർത്തനത്തിൽ മോശം പ്രകടനം കാഴ്ചവെക്കുന്നവരെന്ന് ഊർമിള ചൂണ്ടിക്കാണിച്ചവർക്ക് മുംബൈ കോൺഗ്രസിൽ പുതിയ സ്ഥാനങ്ങൾ നൽകിയതും പാർട്ടി വിടാൻ കാരണമായെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP