Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാരായിമാരോട് സിബിഐ കാണിക്കുന്നത് നീതി നിഷേധം; രാജനും ചന്ദ്രശേഖരനും എറണാകുളം വിട്ട് പോകരുതെന്ന് പറയുന്നത് രാജ്യത്ത് ആദ്യമായി കേൾക്കുന്ന വ്യവസ്ഥ; ഫസൽ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കാരായിമാരുടെ കുടുംബത്തിന്റെ ഉപവാസം; സിബിഐ നീക്കം സങ്കടകരമെന്ന് മുൻ ജഡ്ജ് എംഎ നിസാർ

കാരായിമാരോട് സിബിഐ കാണിക്കുന്നത് നീതി നിഷേധം; രാജനും ചന്ദ്രശേഖരനും എറണാകുളം വിട്ട് പോകരുതെന്ന് പറയുന്നത് രാജ്യത്ത് ആദ്യമായി കേൾക്കുന്ന വ്യവസ്ഥ; ഫസൽ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കാരായിമാരുടെ കുടുംബത്തിന്റെ ഉപവാസം; സിബിഐ നീക്കം സങ്കടകരമെന്ന് മുൻ ജഡ്ജ് എംഎ നിസാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രയാസപ്പെടുത്തുന്ന വ്യവസ്ഥകളോടെ നൽകുന്ന ജാമ്യം ഫലത്തിൽ ജാമ്യനിഷേധത്തിന് തുല്യമാണെന്നും ഇത്തരത്തിലുള്ള വ്യവസ്ഥകൾ രാജ്യത്ത് ആദ്യമായാണ് ഏർപ്പെടുത്തിയതെന്നും മുൻ ജഡ്ജ് എം എ നിസാർ പറഞ്ഞു. ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കതിരൂരിൽ നടത്തിയ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഫസൽ വധക്കേസിൽ പുനരന്വേഷണം നടത്തി കാരായി രാജനെയും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം.

ഇരുപത്തൊമ്പത് വർഷം മുമ്പ് സുപ്രീംകോടതിയിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ ബെഞ്ച് ജാമ്യ വ്യവസ്ഥകൾ ഒരിക്കലും ക്ലേശകരമാകരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇവയെല്ലാം തള്ളിക്കളഞ്ഞാണ് സിബിഐ ഇത്തരത്തിൽ നീതിനിഷേധം നടത്തുന്നത് സങ്കടകരമായ കാര്യമാണ്. അന്വേഷണം കഴിഞ്ഞു കുറ്റപത്രവും നൽകിയ കേസിലാണ് ഇത്തരത്തിലൊരു നടപടി. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലോ കൂടിയാൽ അതത് ജില്ലയിലോ പ്രവേശിക്കാൻ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥ ചെയ്യുക. ഇത് എറണാകുളം ജില്ലവിട്ട് വേറെ എവിടെയും പോകാൻ പാടില്ലെന്നാണ്. ഇത്തരമൊരു ജാമ്യവ്യവസ്ഥ രാജ്യത്താദ്യത്തെ സംഭവമാണ്.

കാരായിമാർക്കെതിരെ ഗുഢാലോചന കുറ്റമാണ് ചുമത്തിയത്. സിബിഐയുടെ പക്കൽ ഇതിന് ബലമേകുന്ന തെളിവുകളൊന്നുമില്ല. സിബിഐ എടുത്ത മൊഴികളുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും വെറുതെ വിടാവുന്ന കേസിൽ ഇത്തരം ജാമ്യവ്യവസ്ഥകൾ ചേർത്തത് സങ്കടകരമാണ്. ഇത്രയും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും ഇതുവരെയും കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ ഇതിൽ ഇടപെട്ടിട്ടില്ല. പത്ര-ദൃശ്യമാധ്യമങ്ങളും മനുഷ്യാവകാശ ലംഘനം ചർച്ചയാക്കിയിട്ടില്ല. ബാർ അസോസിയേഷനെങ്കിലും ഈ വിഷയം ഏറ്റെടുത്ത് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP