Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് വയോധികനെ യുവാക്കൾ കല്ലെറിഞ്ഞു കൊന്നു; നടുക്കുന്ന സംഭവം ബാലരാമപുരം പാറക്കോണത്ത്; കൊലപാതകത്തിൽ കലാശിച്ചത് മാലിന്യം വഴിയിൽ തള്ളിയതുമായുള്ള വാക്കു തർക്കം; അയൽവാസികളെ കസ്റ്റഡിയിലെടുത്തു; ഏറുകൊണ്ട് മരിച്ച കരുണാകരൻ സ്ഥിരം ശല്യക്കാരനെന്ന് പൊലീസ്

തിരുവനന്തപുരത്ത് വയോധികനെ യുവാക്കൾ കല്ലെറിഞ്ഞു കൊന്നു; നടുക്കുന്ന സംഭവം ബാലരാമപുരം പാറക്കോണത്ത്; കൊലപാതകത്തിൽ കലാശിച്ചത് മാലിന്യം വഴിയിൽ തള്ളിയതുമായുള്ള വാക്കു തർക്കം; അയൽവാസികളെ കസ്റ്റഡിയിലെടുത്തു; ഏറുകൊണ്ട് മരിച്ച കരുണാകരൻ സ്ഥിരം ശല്യക്കാരനെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധൻ മരിച്ചു. പാറക്കോണം സ്വദേശിയായ കരുണാകരനാണ് മരിച്ചത്. അയൽവാസികളുമായുണ്ടായ തർക്കത്തിൽ ഞായറാഴ്ചയാണ് കരുണാകരന് പരിക്കേറ്റത്. അയൽവാസികളായ ശാന്ത, മകൻ പ്രവീൺ സുഹൃത്ത് സന്തോഷ് എന്നിവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. വാക്കുതർക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അയൽവാസിയായ സന്തോഷും പ്രവീണുമായുള്ള വാക്കുതർക്കത്തിനിടെ വീടിന്റെ വരാന്തയിൽ നിന്ന കരുണാകരനെ കോൺക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു.

വയറിൽ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി . ഇന്ന് രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. കരുണാകരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരുണാകരന് പരിക്കേറ്റപ്പോൾ പരാതിയൊന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചില്ലെന്നും മരണത്തിന് ശേഷമാണ് പൊലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP