Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവായ 'വൃദ്ധൻ' ഡൽഹി എയർപോർട്ടിലെ ടെർമിനൽ മൂന്നുവരെ എത്തിയത് സുരക്ഷാ വിഭാഗത്തെ പറ്റിച്ച്; താടി മുടിയും നരവീണതെങ്കിലും ജയേഷ് പട്ടേലിനെ കുടുക്കിയത് യുവത്വം തുളുമ്പുന്ന ത്വക്ക്; വ്യാജ പാസ്പോർട്ടുമായെത്തിയത് അമേരിക്കയിലേക്ക് കടക്കാൻ; ചെലവായത് 30ലക്ഷം രൂപയും

യുവാവായ 'വൃദ്ധൻ' ഡൽഹി എയർപോർട്ടിലെ ടെർമിനൽ മൂന്നുവരെ എത്തിയത് സുരക്ഷാ വിഭാഗത്തെ പറ്റിച്ച്; താടി മുടിയും നരവീണതെങ്കിലും ജയേഷ് പട്ടേലിനെ കുടുക്കിയത് യുവത്വം തുളുമ്പുന്ന ത്വക്ക്; വ്യാജ പാസ്പോർട്ടുമായെത്തിയത് അമേരിക്കയിലേക്ക് കടക്കാൻ; ചെലവായത് 30ലക്ഷം രൂപയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് ഡൽഹി എയർപോർട്ടിൽ പിടിയിൽ. വൃദ്ധനായി വേഷംകെട്ടി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ജയേഷ് പട്ടേൽ എന്ന യുവാവാണ് എയർപോർട്ടിൽ പിടിയിലായത്. ഇയാൾ അഹമ്മദാബാദ് സ്വദേശിയാണ്.മുടിയും താടിയും നരച്ച വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയിൽ കണ്ണടയും ധരിച്ചെത്തിയ വിമാനത്താവളത്തിലെത്തിയ യുവാവിനെ സിഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 

മുടിയും താടിയും നരപ്പിച്ച് പ്രായം തോന്നിപ്പിക്കുന്ന രീതിയിലാക്കി 81 വയസുള്ള അമരിക്ക് സിങ് എന്ന ആളായി വേഷം മാറിയാണ് ജയേഷ് എത്തിയത്. മുടിയും താടിയും നരച്ച നിലയിലായിരുന്നെങ്കിലും ഇയാളുടെ ത്വക്ക് യുവാക്കളുടേതിന് സമാനമായിരുന്നു. സുരക്ഷാ വിഭാഗത്തെ പറ്റിച്ച് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിലെ ടെർമിനൽ 3വരെ എത്തിയെങ്കിലും സംശയം തോന്നിയ സുരക്ഷാ വിഭാഗം ഇയാളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി സംസാരിക്കാതെ പരിഭ്രമിക്കുകയുമായിരുന്നു. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.

വിമാനത്താവളത്തിലെത്തിയ ഇയാൾ ഒറ്റനോട്ടത്തിൽ വൃദ്ധനെന്ന് തോന്നിച്ചെങ്കിലും ശരീരഘടന യുവാവിന്റേത് പോലെയായിരുന്നു. പ്രായം മറച്ചുവെക്കാനായി പവർ ഇല്ലാത്ത കണ്ണടയും ധരിച്ചിരുന്നു. ആൾമാറാട്ടം നടത്തിയതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.

ജോലി തേടി ന്യൂയോർക്കിലേക്ക് കടക്കാനുദ്ദേശിച്ചാണ് വേഷം മാറിയതെന്ന് ഇയാൾ പറഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭരത് എന്ന ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനായി 30 ലക്ഷം രൂപയാണ് ഭരതിന് വിസയ്ക്കും പാസ് പോർട്ടിനും വേണ്ടി നൽകിയത്.

യുഎസിൽ പോകാനും അവിടെ ജോലി ചെയ്യാനും ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ യഥാർത്ഥ പേരിൽ ഇദ്ദേഹത്തിന് പാസ്‌പോർട്ടോ വിസയോ ലഭിക്കുമായിരുന്നില്ല. അതിനാലാണ് പണം നൽകിയ ഏജന്റ് മുഖേനെ ആൾ മാറാട്ടം നടത്തി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP