Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുറത്ത് നിന്ന് നോക്കുന്നതിലും ഭീകരമാണ് ഇവിടത്തെ അവസ്ഥ; സിഖ് ഹിന്ദു കുടുംബങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യയിലേക്ക് മടങ്ങാൻ; `മതം മാറ്റലും കൊലപാതകവും പതിവായി മാറുന്ന പാക്കിസ്ഥാനിലേക്ക് എനിക്ക് ഇനി പോകണ്ട`; ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി ഇമ്രാന്റെ പാർട്ടിയിലെ മുൻ എംഎൽഎ ബൽദേവ്

പുറത്ത് നിന്ന് നോക്കുന്നതിലും ഭീകരമാണ് ഇവിടത്തെ അവസ്ഥ; സിഖ് ഹിന്ദു കുടുംബങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യയിലേക്ക് മടങ്ങാൻ; `മതം മാറ്റലും കൊലപാതകവും പതിവായി മാറുന്ന പാക്കിസ്ഥാനിലേക്ക് എനിക്ക് ഇനി പോകണ്ട`; ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി ഇമ്രാന്റെ പാർട്ടിയിലെ മുൻ എംഎൽഎ ബൽദേവ്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരമ ദയനീയമാണെന്നും ഇമ്്‌രാൻ ഖാനിൽ വെച്ചിരുന്ന പ്രതീക്ഷ രാജ്യത്തിന് നഷ്ടമായി എന്നും ഇമ്രാന്റെ തന്നെ പാർട്ടിയിലെ മുൻ എംഎൽഎയും സിങ് വംശജനുമായ ബൽദേവ് കുമാർ. ഇതിന് പിന്നാലെ ബൽദേവ് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. ഒരു മാസത്തിലേറെയായി ഇദ്ദേഹം ഭാര്യ ഭാവനയും രണ്ട് കുട്ടികളുമായി പഞ്ചാബിലെ ഖന്നയിൽ ഭാര്യാപിതാവിന്റെ വീട്ടിലാണ് താമസം. മൂന്ന് മാസത്തെ വീസയിൽ ഓഗസ്റ്റ് 12-നാണ് ബൽദേവ് ഇന്ത്യയിൽ എത്തിയത്. ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാൻ സുരക്ഷിത സ്ഥലമല്ലെന്നും അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ബൽദേവ് ആരോപിച്ചു.

അതിക്രമങ്ങളും ആളുകളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളും വർധിച്ചിരിക്കുന്നു- പാക്കിസ്ഥാനിലേക്ക് താൻ തിരിച്ചുപോകില്ലെന്നാണ് ബൽദേവിന്റെ നിലപാട്. തന്റെ സഹോദരങ്ങൾ അവിടെയാണ്. നിരവധി സിക്ക്, ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അവിടെ ഒരു ബഹുമാനവും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കില്ല. നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്ന കേസുകളുണ്ടാകുന്നുണ്ട്. ഇത്തരത്തിൽ നടക്കാൻ പാടില്ലാത്തതാണ്. അടുത്തിടെയാണ് സിക്ക് പെൺകുട്ടിയെ മുസ്ലിം വിഭാഗത്തിലേക്ക് മതംമാറിയ സംഭവം പുറത്തുവന്നത്- ബൽദേവ് പറയുന്നു. ഇമ്രാൻ ഖാനിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും ഒന്നും നടന്നില്ലെന്നും ബൽദേവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP