Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഈ സ്‌നേഹം ഭർത്താക്കന്മാർക്ക് മാതൃക; ഭാര്യയ്ക്കായി ആറു മണിക്കൂർ വിമാനത്തിൽ നിന്ന് യാത്ര ചെയ്ത് ഭർത്താവ്; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രം

ഈ സ്‌നേഹം ഭർത്താക്കന്മാർക്ക് മാതൃക; ഭാര്യയ്ക്കായി ആറു മണിക്കൂർ വിമാനത്തിൽ നിന്ന് യാത്ര ചെയ്ത് ഭർത്താവ്; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; കോർട്ട്നീ ലീ ജോൺസൺ എന്നയാൾ പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാലിയായ മൂന്നു സീറ്റുകളിലായി നീണ്ടുനിവർന്നുകിടന്ന് ഉറങ്ങുകയാണ് ഭാര്യ. അവളുടെ ഉറക്കത്തിന് തടസം വരാതിരിക്കാൻ എഴുന്നേറ്റ് മാറിനിൽക്കുകയാണ് ഭർത്താവ്. 'ഇതാണ് സ്നേഹം' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഭാര്യയ്ക്ക് സ്വസ്ഥമായി ഉറങ്ങാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് മാറുകയും, ആറു മണിക്കൂറോളം വിമാന യാത്രയ്ക്കിടെ നിന്ന് യാത്ര ചെയ്ത ഭർത്താവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എന്നാൽ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചും ചിലർ രംഗത്തെത്തി. യാത്രയുടെ ദൂരപരിധിയെ കുറിച്ചോ, എവിടേക്കാണ് യാത്രയെന്നോ ഒന്നും തന്നെ പങ്കുവച്ചിരുന്നുമില്ല.

ദമ്പതികളെ കുറിച്ചുള്ള വിവരവും ഇതിൽ ഉണ്ടായിരുന്നില്ല. 'ഭാര്യയ്ക്ക് ഉറങ്ങാൻ ഇദ്ദേഹം ആറു മണിക്കൂർ നിൽക്കുകയായിരുന്നു. ഇതാണ് സ്നേഹം' എന്നായിരുന്നു അടിക്കുറിപ്പ്. ഈ മാസം ആറിന് പങ്കിട്ട ഈ ചിത്രം 15,800 ലൈക്കുകളും 3,500 റീട്വീറ്റുകളും നേടി. ചിലർ ആ ഭർത്താവിന്റെ ത്യാഗത്തെയും സ്നേഹത്തേയും പലരും പ്രശംസിച്ചു. എന്നാൽ ഇത് സ്നേഹമല്ല, ആ സ്ത്രീയുടെ സ്വാർത്ഥതയാണെന്നാണ് മറ്റു ചിലരുടെ പ്രതികരണം. എന്തുകൊണ്ട് ആ സ്ത്രീക്ക് തന്റെ ശിരസ്സ് അദ്ദേഹത്തിന്റെ തോളിൽ ചായ്ച്ച് ഉറങ്ങിക്കൂടാ? സ്നേഹം ഇപ്രകാരമല്ലെന്നും വിമർശകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP