Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ

വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ

എം മനോജ് കുമാർ

കൊല്ലം: നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിലെ കുടുംബം. നിനച്ചിരിക്കാതെ ഈ ഓണനാളിൽ കുടുംബത്തിലേക്ക് വന്നണഞ്ഞത് മൂത്ത മകളുടെ കൊലപാതക വാർത്തയാണ്. മകളുടെ കഴുത്തിൽ മിന്നു ചാർത്തിയയാൾ തന്നെ മകളുടെ അവസാനത്തിനും കാരണമായത് ഈ കുടുംബത്തിനു താങ്ങാവുന്നതിലും ഏറെയായി. വിഷ്ണത്ത്കാവ് തേവാരത്ത് ചന്ദ്രശേഖരൻ നായരും ചന്ദ്രികയുമാണ് വിദ്യയുടെ മാതാപിതാക്കൾ. വിദ്യയെ കൂടാതെ ഇവർക്ക് ഒരാൺകുട്ടി കൂടിയുണ്ട്. വിനയൻ. വിനയൻ കൊല്ലത്ത് ഇവർക്ക് ഒപ്പമുണ്ട്. രണ്ടു മക്കളിൽ മൂത്ത പെൺകുട്ടിയെയാണ് ഉത്രാട നാളിൽ ഈ കുടുംബത്തിനു നഷ്ടമായത്. മൂത്ത പെൺകുട്ടിയായ സി.വിദ്യാചന്ദ്രൻ ദുബായിൽ കത്തിമുനയിൽ അവസാനിച്ചപ്പോൾ അനാഥമാകുന്നത് വിദ്യയുടെ രണ്ടു പെൺകുട്ടികളാണ്. വിദ്യയുടെ കൊലപാതകത്തോടെ ഇവരുടെ അച്ഛനായ യുകേഷ് ദുബായ് പൊലീസിന്റെ പിടിയിലുമായി. ജീവിതത്തിന്റെ ദുരന്തം അതിന്റെ എല്ലാ അർത്ഥവ്യാപ്തിയോടും ഓണനാളിൽ വന്നണഞ്ഞപ്പോൾ ഈ കുടുംബത്തിനു ഓണം കറുത്ത ഓണമായി മാറുകയും ചെയ്തു.

പതിനാറു വർഷം നീണ്ട പ്രശ്‌ന സങ്കീർണ്ണമായ വിദ്യയുടെയും യുകെഷിന്റെയും ദാമ്പത്യമാണ് ഇന്നത്തെ ഉത്രാടനാളിൽ യുകേഷ് അവസാനിപ്പിച്ചത്. തിരുവനന്തപുരം നേമം സ്വദേശിയാണ് യുകേഷ്. വിദ്യ കൊല്ലം പുന്നത്തല സ്വദേശിയും. വിസിറ്റിങ് വിസയിലാണ് യുകേഷ് ദുബായിലെത്തിയത്. ഈ യാത്ര വിദ്യയുടെ ജീവിതം അവസാനിപ്പിക്കാനുമായുള്ള വരവാകുകയും ചെയ്തു. ഇതാണ് കുടുംബത്തെ അസ്വസ്ഥമാക്കുന്നത്. ഇന്നലെ വരെ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന മൂത്ത മകൾ നഷ്ടമായതിന്റെ ഞെട്ടലിൽ പകച്ചിരിക്കുകയാണ് ചന്ദ്രശേഖരൻ നായരുടെ കുടുംബം. വർഷങ്ങളായി തുടരുന്ന കുടുംബവഴക്ക് ഒത്തുതീർന്ന ലക്ഷണങ്ങൾ അവർ കണ്ടതാണ്. അതിന്റെ ഭാഗമായി തന്നെയാണ് യുകേഷ് വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയത്. അതിനു ശേഷം ദുബായിലെ വീട്ടിൽ എന്താണ് സംഭവിച്ചത് എന്ന് ഈ കുടുംബത്തിനു അറിയില്ല. വിദ്യയുടെ രണ്ടു പെൺകുട്ടികളും കൊല്ലത്തെ കുടുംബവീട്ടിൽ തന്നെയാണ്. വർഷങ്ങൾ ആയി തുടരുന്ന പ്രശ്‌നങ്ങൾ കാരണം പെൺകുട്ടികളെ ഇവർ തിരുമുല്ലവാരത്തെ വീട്ടിൽ നിർത്തിയിരിക്കുകയായിരുന്നു.

വിദ്യ വർഷങ്ങളായി ദുബായിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. രണ്ടു മാസം മുൻപാണ് വിദ്യ വീണ്ടും ദുബായിൽ എത്തിയത്. വർഷങ്ങൾ നീണ്ട ദാമ്പത്യകലഹമാണ് ഇവർക്കിടയിൽ സംഭവിച്ചു കൊണ്ടിരുന്നത്. പക്ഷെ ഈ അടുത്ത കാലം അത് അവസാനിച്ചതിന്റെ ലക്ഷണങ്ങൾ കുടുംബം കണ്ടിരുന്നു. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ലെന്നും കലഹം ഒടുവിൽ മകളുടെ ജീവൻ തന്നെ എടുത്തത് കണ്ടു ഇവർ പകച്ചിരിക്കുകയാണ്.

ഇണങ്ങിയും പിണങ്ങിയുമായിരുന്നു യുകെഷിന്റെയും വിദ്യയുടെയും ജീവിതം. രണ്ടുപേരുടെയും ജീവിതവും പ്രശ്‌നങ്ങളിൽ അകപ്പെടുകയും കലങ്ങിമറിയുകയും ചെയ്തു. അപ്പോഴൊക്കെ പലപ്പോഴും ബന്ധുക്കൾ തുണയായി. പക്ഷെ ഈ രണ്ടു വർഷങ്ങൾ അവർ പരസ്പരം മാറിക്കഴിയുകയായിരുന്നു. ഇതിന്നിടയിലാണ് വീണ്ടും ഇവർ തമ്മിൽ ഒന്നിക്കുന്ന സാഹചര്യം വന്നത്. പ്രശ്‌നങ്ങൾ ഒത്തുതീരുമെന്ന് ബന്ധുക്കളും കരുതി. വിസിറ്റിങ് വിസയിലാണ് യുകേഷ് വിദ്യയെ കാണാൻ പോയത്. പക്ഷെ ഇതൊരു കൊലപാതകത്തിൽ കലാശിക്കുമെന്ന് ബന്ധുക്കൾ കരുതിയില്ല. പ്രശ്‌നങ്ങൾ തീരുമെന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷെ സഹോദരിയുടെ മരണവാർത്തയാണ് ഞങ്ങളെ തേടി വന്നത്. ദുബായിലെ ഫ്‌ളാറ്റിൽ എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. ഇപ്പോൾ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു കടലാസുകൾ എല്ലാം ശരിയാക്കേണ്ട അവസ്ഥയിലാണ്-വിദ്യയുടെ സഹോദരൻ വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരികയാണ്.

ദുബായ് അൽഖൂസിലെ താമസ സ്ഥലത്ത് ആയിരുന്നു വിദ്യ കൊല്ലപ്പെട്ടത്. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നത്. ഇക്കാര്യം ദുബായ് ബോലീസ് സ്ഥിരീകരിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായപ്പോൾ വഴക്കിനൊടുവിൽ കത്തി കൊണ്ട് കുത്തിവീഴ്‌ത്തുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യയെ തേടി യുകേഷ് എത്തിയത്. എന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്. ഒപ്പം ദുബായ് പൊലീസിന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP