Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഓണക്കോടിയും ഗുരുദക്ഷിണയും; നേതൃത്വം നൽകി ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും സാംസ്‌കാരിക സംഘടനയായ തിരുവരങ്ങും; ചടങ്ങ് ഉദ്ഘാടനം ചെയ്ത് ലീഗ് നേതാവ് കെ.എൻ.എ.ഖാദർ

ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഓണക്കോടിയും ഗുരുദക്ഷിണയും; നേതൃത്വം നൽകി ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും സാംസ്‌കാരിക സംഘടനയായ തിരുവരങ്ങും; ചടങ്ങ് ഉദ്ഘാടനം ചെയ്ത് ലീഗ് നേതാവ് കെ.എൻ.എ.ഖാദർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും സാംസ്‌കാരിക സംഘടനയായ തിരുവരങ്ങിന്റെയും ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഓണക്കോടിയും ഗുരുദക്ഷിണയും നൽകി. ഓണക്കോടിയും ഗുരുദക്ഷിണയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പാറവിള വിജയകുമാർ വിതരണം ചെയ്തു. ദേവസ്വം ബോർഡ് ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര വിശ്വാസികളെ അവിശ്വാസികൾ ഭരിക്കുന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. തന്നെ പോലുള്ള ആളുകൾ യഥാർത്ഥ വിശ്വാസികളാണ്. യഥാർത്ഥ വിശ്വാസികളെ ദേവസ്വം ബോർഡ് ഭരണ സമിതിയിൽ ഉൾപ്പെടുത്തുന്നതിൽ നിലവിലെ സാഹചര്യത്തിൽ ഞാൻ താൻ ഒരു അപാകതയും കാണുന്നില്ല. ക്ഷേത്രാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും ബഹുമാനവും ആദരവും ഉള്ളവരായിരിക്കണം ക്ഷേത്ര ഭരണത്തിനു ചുക്കാൻ പിടിക്കേണ്ടത്. ഒരു മതത്തിന്റെയും ഭക്തിക്ക് യുക്തിയില്ല. അത് ഭക്തിയും അനുഷ്ഠാനവുമാണ്. ക്ഷേത്രവും വിശ്വാസങ്ങളും ഭക്തരുടെ സ്വകാര്യ സ്വത്താണ്. അതിൽ അനാവശ്യ കൈകടത്തലുകൾക്ക് ഭരണകൂടം ശ്രമിക്കരുത്-ഉദ്ഘാടന പ്രസംഗത്തിൽ ഖാദർ പറഞ്ഞു.

ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു.വി.നാഥ് അധ്യക്ഷത വഹിച്ചു. ടി.ശരത്ചന്ദ്ര പ്രസാദ്, ജയശ്രീ എസ്, ബി.കേശവദേവ്, ജി.ബൈജു, രാജീവ് കൂവളശ്ശേരി, കൃഷ്ണകുമാര വാര്യർ, എം.ബി.ഗോപകുമാർ, നെയ്യാറ്റിൻകര പ്രവീൺ, ബിനുരാജ് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP