Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാത്തന്നൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് വകുപ്പിന്റെ പിടിയിലായതു കൊറ്റങ്കര സ്വദേശി; കഞ്ചാവ് കൊല്ലത്ത് എത്തിക്കുന്നത് തുണിത്തരങ്ങൾ നിറച്ച ബാഗിനടിയിൽ ഒളിപ്പിച്ച് ബസ് മാർഗ്ഗം

ചാത്തന്നൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് വകുപ്പിന്റെ പിടിയിലായതു കൊറ്റങ്കര സ്വദേശി; കഞ്ചാവ് കൊല്ലത്ത് എത്തിക്കുന്നത് തുണിത്തരങ്ങൾ നിറച്ച ബാഗിനടിയിൽ ഒളിപ്പിച്ച് ബസ് മാർഗ്ഗം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; കൊല്ലം ചാത്തന്നൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കൊറ്റങ്കര സ്വദേശി തജ്മൽ ആണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായത്.ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തുന്നതാണ് തജ്മലിന്റെ രീതി. ആന്ധ്രയിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത്. അവിടെ നിന്ന് തിരുപ്പൂരിലെത്തിച്ചശേഷം, തുണിത്തരങ്ങൾ നിറച്ച ബാഗിനടിയിൽ കഞ്ചാവ് വച്ച് ബസ് മാർഗം കൊല്ലത്തെത്തിക്കും.

ഇരുപതിനായിരം രൂപ നൽകി വാങ്ങുന്ന ഒരു കിലോ കഞ്ചാവ്, അൻപത് ഗ്രാം വീതമുള്ള പൊതികളാക്കും. ഒരു പൊതി 3000 രൂപ വരെ ഈടാക്കിയാണ് വിൽപന. തജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓണം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് കൈവശം വച്ച ഒരാൾ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിരുന്നു. ഈ പരിശോധനയിലാണ് മേവറത്ത് വച്ച് തജ്മൽ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP