Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടിയേരിയുടെ പരിപ്പ് വേവില്ലെന്ന് ബെന്നി ബെഹനാൻ; പാലായിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും; മുന്നണിയിലെ പ്രശ്നങ്ങൾ യു.ഡി.എഫ് മുൻകൈയെടുത്ത് പരിഹരിക്കും; അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കൺവീനർ

കോടിയേരിയുടെ പരിപ്പ് വേവില്ലെന്ന് ബെന്നി ബെഹനാൻ; പാലായിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും; മുന്നണിയിലെ പ്രശ്നങ്ങൾ യു.ഡി.എഫ് മുൻകൈയെടുത്ത് പരിഹരിക്കും; അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കൺവീനർ

മറുനാടൻ ഡെസ്‌ക്‌

പാലാ; യു.ഡി.എഫിൽ അസ്വസ്ഥതയുണ്ടാക്കി പാലായിൽ വിജയിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ കരുതേണ്ടെന്നും ആ പരിപ്പ് വേവില്ലെന്നും യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ.ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നണിയിലെ പ്രശ്നങ്ങൾ യു.ഡി.എഫ്. മുൻകൈയെടുത്ത് പരിഹരിക്കുമെന്നും അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പാലായിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ടോം കഴിഞ്ഞതവണത്തെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യു.ഡി.എഫ്. കൺവീനർ അവകാശപ്പെട്ടു. തിരുവോണത്തിനുശേഷം രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. പി.ജെ. ജോസഫ് ഉൾപ്പെടെയുള്ള എല്ലാ യു.ഡി.എഫ്. നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ. ജോസഫിനെതിരെയുണ്ടായ കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാനാവില്ല. അത്തരം അനിഷ്ടസംഭവങ്ങളെ യു.ഡി.എഫ്. ന്യായീകരിക്കുന്നുമില്ല. ഇനിമുതൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് യു.ഡി.എഫ്. നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ജോസഫ് വിഭാഗം നേതാക്കളുമായി യു.ഡി.എഫ്. നേതൃത്വം സമവായ ചർച്ച നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP