Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളുകൾ പുതിയ വണ്ടി വാങ്ങാതെ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നു; രാജ്യത്തെ കാർ വിൽപ്പന കുറഞ്ഞതിന് വിചിത്ര ന്യായീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ; വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയെന്നും മന്ത്രി

ആളുകൾ പുതിയ വണ്ടി വാങ്ങാതെ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നു; രാജ്യത്തെ കാർ വിൽപ്പന കുറഞ്ഞതിന് വിചിത്ര ന്യായീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ; വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ കാർ വിൽപ്പനയിൽ വരുന്ന കുറവും വാഹന നിർമ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കും കാരണം ഓൺലൈൻ ടാക്സികളെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആളുകൾ കാറ് വാങ്ങാതെ ഓൺലൈൻ ടാക്സി സർവീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതാണ് വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു.

വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയായിട്ടുണ്ട്. വാഹന വിപണിയിൽ വിൽപ്പന വൻ തോതിൽ കുറയുന്നതും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. വാഹന വിൽപ്പനയിൽ റെക്കോർഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന നിർമ്മാണ മേഖലയിലും പാർട്സ്, ഡീലർ മേഖലകളിൽ കഴിഞ്ഞ ഏപ്രിലിന് ശേഷം 350,000 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ബ്രാൻഡായ മാരുതി ഇത് ആദ്യമായി മനേസർ, ഗുരുഗാവിലെ പ്ലാന്റുകൾ അടച്ചിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP