Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്രാടപ്പാച്ചിൽ പൊടി പൊടിച്ച് നാടും നഗരവും; പൊന്നിൻ ചിങ്ങത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം; രണ്ട് വർഷത്തെ ദുരന്തങ്ങളിൽ നിന്ന് കേരളം ഒട്ടേറെ പഠിക്കാനുണ്ടെന്ന് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി; പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

ഉത്രാടപ്പാച്ചിൽ പൊടി പൊടിച്ച് നാടും നഗരവും; പൊന്നിൻ ചിങ്ങത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം; രണ്ട് വർഷത്തെ ദുരന്തങ്ങളിൽ നിന്ന് കേരളം ഒട്ടേറെ പഠിക്കാനുണ്ടെന്ന് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി; പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷ ലഹരിയിൽ. ഉത്രാടപ്പാച്ചിൽ ഗംഭീരമാക്കി തിരുവോണ ആഘോഷ ലഹരിയിൽ മതിമറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി ഓരോ മലയാളി കുടുംബങ്ങലും. നാട്ടിലെങ്ങും സമ്പൽസമൃദ്ധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് മവേലി തമ്പുരാനെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുത്തിരിക്കുന്നത്. ആഘോഷലഹരിയിൽ നാടമരാൻ ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്.

ഉത്രാടം ദിനമായ ഇന്ന് കേരളത്തിലെ നഗരങ്ങളിലെങ്ങും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണസദ്യ ഒരുക്കാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ ഓണക്കോപ്പുകൾ ഒരുക്കുകൂട്ടാനുള്ള തിരക്കിലമർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പേ അനുഭവപ്പെട്ട തിരക്ക് ഇന്നും വ്യാപാര കേന്ദ്രങ്ങളിൽ തുടർന്നു. സംസ്ഥാന തല ഓണം വാരാഘോഷം നടക്കുന്ന തിരുവനന്തപുരം നഗരത്തിലും അത്യഭൂർവ്വ തിരക്കാണ് വ്യാപാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.

കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാൻ എത്തിയവർ വീഥികൾ കൈയടക്കി. റോഡുകളിലെല്ലാം അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലോടിയ എല്ലാ ബസുകളിലും നല്ല തിരക്കായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നടൻ ടൊവീനോ തോമസ് മുഖ്യ അതിഥിയായിരുന്നു. സെപ്റ്റംബർ 16നാണ് ഓണം വാരാഘോഷത്തിന്റെ സമാപനം. കഴിഞ്ഞ രണ്ട് വർഷം സംസ്ഥാനം നേരിട്ട ദുരന്തം ജനങ്ങളെ കൂടുതൽ സാഹോദര്യത്തോടെ ഒരുമിച്ച് നിൽക്കുന്നതിന് ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണ ഓണത്തിന് 52 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ എന്ന നിലയ്ക്ക് നൽകിയത് 1971 കോടി രൂപയാണ്. ജീവനക്കാർക്ക് ബോണസ് തുടങ്ങിയവക്കായി 281 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, ഓണക്കാലത്ത് സൗജന്യ ഓണക്കിറ്റ് നൽകുന്ന പതിവ് ഇത്തവണ വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായിരിക്കുകയാണ്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്കാണ് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങിയിരുന്നു. ധനവകുപ്പിന്റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. എന്നാൽ മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഒഴിവാക്കിയതെന്നുമാണ് സർക്കാർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP