Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓരോ മണിക്കൂറിലും എണ്ണായിരം യാത്രക്കാർ; ഇന്നലെ മാത്രം ആകെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ; തൈക്കുടത്തേക്കുള്ള പാത തുറന്നതോടെ കൊച്ചി മെട്രോയുടെ ഗതിയാകെ മാറി; യാത്രക്കാരില്ലാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നു ഭയപ്പെട്ടിരുന്ന കൊച്ചി മെട്രോക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ; ഓണത്തിന് ശേഷവും തിരക്ക് തുടരട്ടെ എന്ന് പ്രാർത്ഥിച്ച് കോർപ്പറേഷൻ

ഓരോ മണിക്കൂറിലും എണ്ണായിരം യാത്രക്കാർ; ഇന്നലെ മാത്രം ആകെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ; തൈക്കുടത്തേക്കുള്ള പാത തുറന്നതോടെ കൊച്ചി മെട്രോയുടെ ഗതിയാകെ മാറി; യാത്രക്കാരില്ലാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നു ഭയപ്പെട്ടിരുന്ന കൊച്ചി മെട്രോക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ; ഓണത്തിന് ശേഷവും തിരക്ക് തുടരട്ടെ എന്ന് പ്രാർത്ഥിച്ച് കോർപ്പറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്ക് മെട്രോ ഒരു ശാശ്വത പരിഹാരമായിരിക്കും എന്ന ഓരോ കൊച്ചിക്കാരന്റേയും പ്രതീക്ഷ അസ്ഥാനത്തായിരുന്നു എന്നാണ് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുൻപ് വരെയും കരുതിയിരുന്നത്. റോഡിലെ തിരക്ക് കുറഞ്ഞതുമില്ല കോടികൾ ചെലവിട്ട് നിർമ്മിച്ച പദ്ധതി ഒരു വെള്ളാനയായി മാറുമോ എന്ന ഭയവും ഇനി വേണ്ട. മെട്രോക്ക് ആലുവ മുതൽ ഉള്ള നീളം തൈക്കുടത്തേക്ക് എത്തിയപ്പോൾ തലവര തന്നെ മാറിയ അവസ്ഥയാണ്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം പേർ മെട്രോയിൽ യാത്ര ചെയ്തു. ഓരോ മണിക്കൂറിലും എണ്ണായിരത്തിൽ അധികം യാത്രക്കാരായിരുന്നു സർവ്വീസ് ഉപയോഗിച്ചത്.

ആളൊഴിഞ്ഞ സ്‌റ്റേഷനുകളും കോച്ചുകളും എന്നതായിരുന്നില്ല അവസ്ഥ. ഓരോ സ്‌റ്റേഷനുകളിലും തിക്കിതിരക്കിയാണ് ആളുകൾ ട്രെയിനിലേക്ക് പ്രവേശിച്ചത്.കൊച്ചിയിൽ മെട്രോ സർവീസ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തിന് എല്ലാവർക്കും സൗജന്യ യാത്ര നൽകിയ 2018 ജൂൺ 20നാണ് ഏറ്റവും കൂടുതൽ ആളുകൾ മെട്രോയിൽ കയറിയത് 1,31,392 പേർ. ടിക്കറ്റെടുത്ത് ഏറ്റവും അധികം ആളുകയറിയതു മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ഞായറാഴ്ച 98,713 പേർ. ഈ കണക്കുകളെ കടത്തി വെട്ടുന്ന രീതിയിലാണ് ഇപ്പോൾ മെട്രോ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണം.

മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓട്ടോറിക്ഷാ സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1 ലക്ഷം കവിയുമെന്നാണു കരുതുന്നത്. കൊച്ചി വൺ കാർഡിനും കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്. ഈ മാസം 18 വരെയാണു കെഎംആർഎൽ ടിക്കറ്റ് നിരക്കിൽ പകുതി ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. 25 വരെ പാർക്കിങ് സൗജന്യമാണ്. ഇളവുകൾ അവസാനിച്ചാലും സുഗമമായ യാത്ര ഉറപ്പുനൽകുന്ന മെട്രോയെ യാത്രക്കാർ കൈവിടില്ലെന്നു കെഎംആർഎൽ പ്രതീക്ഷിക്കുന്നു.

എറണാകുളം സൗത്ത്, വൈറ്റില ഹബ്, തൈക്കൂടം എന്നീ സ്റ്റേഷനുകളിലാണു കൂടുതൽ തിരക്ക്. നിലവിൽ മെട്രോയിൽ യാത്ര ചെയ്യുന്നവരിൽ കൂടുതലും ഇടത്തരക്കാരാണെന്നാണു കണക്കുകൾ. എന്നാൽ പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയുള്ള വലിയൊരു വിഭാഗമാണു പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലെ ഭൂരിഭാഗവും എന്നിരിക്കെ ഇപ്പോഴത്തെ നിരക്കിൽ നിന്ന് എന്തെങ്കിലും ഇളവ് വന്നാൽ മാത്രമെ സാധാരണക്കാരനെ കൂടുതലായി ഇതിലേക്ക് ആകർഷിക്കുകയും തിരക്ക് നിലനിർത്താൻ കഴിയുകയുമുള്ളു എന്ന് അധികൃതരും തിരിച്ചറിയുന്നുണ്ട്.

യാത്രക്കാരില്ലാതെ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു കോർപ്പറേഷൻ.ഇപ്പോൾ പാത നീട്ടിയതും ഓണത്തിന്റെ തിരക്കും കൂടി ആയപ്പോഴാണ് മെട്രോ കൊണ്ട് ഉദ്ദേശിച്ച ഫലം ആദ്യമായി കൊച്ചി നഗരത്തിന് കിട്ടി തുടങ്ങിയത്. എന്നാൽ ഓണത്തിരക്ക് കഴിഞ്ഞാൽ തിരക്ക് കുറയുമോ എന്ന ആശങ്കയും കെഎംആർഎല്ലിന് ഉണ്ട്. ഇത് കൂടി പരിഗണിച്ച് പുതിയ പദ്ധതികളും ആവിഷ്‌കരിക്കുകയും ഒപ്പം ഓണം കഴിഞ്ഞാലും തിരക്ക് കുറയരുതേ എന്ന പ്രാർത്ഥനയിലുമാണ് കൊച്ചി മെട്രോ കോർപ്പറേഷൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP