Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗത്താരോ മാർട്ടീനസിന് തകർപ്പൻ ഹാട്രിക്; മെക്‌സിക്കോയെ ഗോൾ മഴയിൽ മുക്കി അർജന്റീന; എല്ലാ ഗോളുകളും ആദ്യ പകുതിയിൽ; ആൽബിസെലസ്റ്റുകളുടെ വിജയം മെസിയും അഗ്യൂറോയുമുൾപ്പടെയുള്ള പ്രമുഖരില്ലാതെ; കോപ്പ ഫൈനലിലെ തോൽവിക്ക് പകരം വീട്ടി പെറു; നെയ്മറിന്റെ ബ്രസീലിന് അപ്രതീക്ഷിത തോൽവി

ലൗത്താരോ മാർട്ടീനസിന് തകർപ്പൻ ഹാട്രിക്; മെക്‌സിക്കോയെ ഗോൾ മഴയിൽ മുക്കി അർജന്റീന; എല്ലാ ഗോളുകളും ആദ്യ പകുതിയിൽ; ആൽബിസെലസ്റ്റുകളുടെ വിജയം മെസിയും അഗ്യൂറോയുമുൾപ്പടെയുള്ള പ്രമുഖരില്ലാതെ; കോപ്പ ഫൈനലിലെ തോൽവിക്ക് പകരം വീട്ടി പെറു; നെയ്മറിന്റെ ബ്രസീലിന് അപ്രതീക്ഷിത തോൽവി

സ്പോർട്സ് ഡെസ്‌ക്

ടെക്‌സാസ്:ലയണൽ മെസി, സെർജിയോ അഗ്യൂറോ, ഡി മറിയ എന്നീ വമ്പന്മാരൊന്നും ഇല്ലാതെ കളത്തിലിറങ്ങിയിട്ടും മെക്‌സിക്കോയെ തവിട്‌പൊടിയാക്കി അർജന്റീന. സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാമ് അർജന്റീനയുടെ വിജയം. ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗത്താരോ മാർട്ടീനസ് നേടിയ തകർപ്പൻ ഹാട്രികിന്റെ മികവിലാണ് അർജന്റൈൻ വിജയം. എല്ലാ ഗോളുകളും ആദ്യ പകുതിയിൽ തന്നെയാണ് വീണത്.

മത്സരത്തിന്റെ ആദ്യ 39 മിനുട്ടിൽ തന്നെ അർജന്റീന നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 17ആം മിനുട്ടിൽ മാർട്ടിനെസ് തന്നെ ആണ് അർജന്റീനയുടെ ഗോൾ വേട്ട തുടങ്ങിയത്. 22ആം മിനുട്ടിൽ താരം തന്റെ രണ്ടാം ഗോളും 39ആം മിനുട്ടിൽ ഹാട്രിക്കും പൂർത്തിയാക്കി. മാർട്ടിനെസിന്റെ അർജന്റീമയ്ക്ക് വേണ്ടിയുള്ള ആദ്യ ഹാട്രിക്കാണിത്. 33ആം മിനുട്ടിൽ പരെദസ് ആണ് അർജന്റീനയുടെ മറ്റൊരു ഗോൾ നേടിയത്. ദിബാല ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

അതേസമയം അർജന്റീനയുടെ ചിരവൈരികളും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ബ്രസീൽ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. 85ാം മിനിറ്റിൽ ലൂയിസ് എബ്രഹാം ആണ് പെറുവിനായി ഗോൾ നേടിയത്. ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന കോപ്പ ഫൈനൽ മതസരത്തിൽ ബ്രസീലിൽ നിന്നേറ്റ 3-1 തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി പെറുവിന് ഈ വിജയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP