Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരുവോണ ദിനത്തിൽ രണ്ടു വാഹനാപകടങ്ങളിലായി പൊലിഞ്ഞത് നാലു ജീവനുകൾ; ഇരുപതുകാരായ സഗേഷും അഭിജിത്തും മരിച്ചത് ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച്; മുനവറിനെയും ഷാഹിദ് ഖാനെയും തേടി മരണം എത്തിയത് കാർ അപകടത്തിൽ പെട്ടതോടെ

തിരുവോണ ദിനത്തിൽ രണ്ടു വാഹനാപകടങ്ങളിലായി പൊലിഞ്ഞത് നാലു ജീവനുകൾ; ഇരുപതുകാരായ സഗേഷും അഭിജിത്തും മരിച്ചത് ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച്; മുനവറിനെയും ഷാഹിദ് ഖാനെയും തേടി മരണം എത്തിയത് കാർ അപകടത്തിൽ പെട്ടതോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവോണ നാളിൽ സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുപേർ മരിച്ചു. തൃശ്ശൂരും കോഴിക്കോടും നടന്ന വാഹനാപകടങ്ങളാണ് നാലുപേരുടെ ജീവനെടുത്തത്. തൃശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. ചൂണ്ടൽ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്‌കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഇരുവരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ കുന്നംകുളം ആക്ട്‌സ് പ്രവർത്തകരും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ മാറ്റിയത്.

കോഴിക്കോട് പന്നിയങ്കരയിൽ പുലർച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാന് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്ന് തെറിച്ച് വീണുകയായിരുന്നു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് ഒരു യുവാവിനെയും കാണാതായി. കൊടുവള്ളി സ്വദേശി മുഹമ്മദ് അർഷാദിനെയാണ് (15)കാണാതായത്. 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഒരാളെയും കാണാതായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP