Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിശ്രവിവാഹത്തിന് എതിരല്ലെന്ന് സുപ്രീംകോടതി; പ്രഥമ പരിഗണന പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനെന്നും ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ച്; കോടതിയുടെ പരാമർശം മിശ്രവിവാഹിതയായ യുവതിയുടെ പിതാവിന്റെ ഹർജി പരിഗണിക്കവെ

മിശ്രവിവാഹത്തിന് എതിരല്ലെന്ന് സുപ്രീംകോടതി; പ്രഥമ പരിഗണന പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനെന്നും ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ച്; കോടതിയുടെ പരാമർശം മിശ്രവിവാഹിതയായ യുവതിയുടെ പിതാവിന്റെ ഹർജി പരിഗണിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മിശ്രവിവാഹത്തിന് എതിരല്ലെന്നും ഭർത്താവ് വിശ്വസ്തനും സ്നേഹമുള്ളവനുമായാൽ മതിയെന്നും സുപ്രീംകോടതി. ഛണ്ഡീഗഡിൽ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം ചെയ്തതിന് പിന്നാലെ യുവതിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ച് ഇത്തരത്തിൽ പരാമർശം നടത്തിയത്.

ഹിന്ദുമതത്തിൽപ്പെട്ട ഒരു യുവതിയെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള യുവാവ് വിവാഹം കഴിച്ചതിനെ തുടർന്നാണ് പിതാവ് പരാതിയുമായി കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം യുവാവ് ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടികളെ കബളിപ്പിക്കുന്ന റാക്കറ്റിലെ കണ്ണിയാണ് യുവാവെന്നും തന്റെ മകളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചാണ് യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കവെ, ഭർത്താവ് സ്‌നേഹമുള്ളവനും വിശ്വസ്തതയുള്ളവനുമായാൽ മതിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.'ഇപ്പോൾ പെൺകുട്ടിയുടെ സുരക്ഷിതത്വം മാത്രമാണ് നോക്കുന്നത്. ഞങ്ങൾ മിശ്രവിവാഹങ്ങൾക്ക് എതിരല്ല'- കോടതി പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP