Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്രയിൽ മുതിർന്ന എൻസിപി നേതാവ് ഗണേശ് നായിക് ബിജെപിയിൽ ചേർന്നു; മുൻ മന്ത്രി കൂടിയായ എൻസിപി നേതാവ് എത്തുന്നതോടെ ബിജെപിക്ക് ഗുണം ചെയ്യുക നവി മുംബൈയിലെ നായിക് കുടുംബത്തിന്റെ സ്വാധീനം

മഹാരാഷ്ട്രയിൽ മുതിർന്ന എൻസിപി നേതാവ് ഗണേശ് നായിക് ബിജെപിയിൽ ചേർന്നു; മുൻ മന്ത്രി കൂടിയായ എൻസിപി നേതാവ് എത്തുന്നതോടെ ബിജെപിക്ക് ഗുണം ചെയ്യുക നവി മുംബൈയിലെ നായിക് കുടുംബത്തിന്റെ സ്വാധീനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് പാർട്ടി വിട്ടു. മുൻ മന്ത്രി കൂടിയായ ഗണേശ് നായിക് ബിജെപിയിൽ ചേർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗണേശ് നായിക് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിനൊപ്പം നിൽക്കുന്ന ചിത്രവും എഎൻഐ പുറത്തുവിട്ടു. നവി മുംബൈയിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം.

നായിക്കിന്റെ ഇളയ മകൻ സന്ദീപ് എയ്‌റോളിയിൽ നിന്നുള്ള എംഎൽഎയാണ്. സന്ദീപും സഹോദരനും താനെ മുൻ എംപിയുമായ സഞ്ജീവ് നായിക്കും ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തന്റെ കുടുംബം ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളികൊണ്ട് താൻ എൻസിപിയിൽ തുടരണമെന്ന് സന്ദീപ് വ്യക്തമാക്കിയിരുന്നു.

ബിജെപിയിൽ ചേരുന്നതിനായി എൻസിപിയിൽ നിന്നും പുറത്തുപോകാൻ നിർബന്ധിതരാകുന്നുവെന്ന ധാരണ സൃഷ്ടിക്കാൻ നായികിന്റെ കുടുംബം ശ്രമിക്കുന്നുണ്ടെന്ന് എൻസിപി നേതാക്കൾ ആരോപിച്ചിരുന്നു. മുൻപും എൻസിപിയിൽ നിന്നും വിട്ടുനിൽക്കാൻ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ശരത്പവാർ അത് തടയുകയായിരുന്നു. ഇപ്പോൾ പാർട്ടിവിട്ടുപോകാൻ ഞങ്ങൾ നിർബന്ധിക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു എൻസിപി നേതാക്കളുടെ ആരോപണം.

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ കോർപ്പറേറ്റേർസ് മേയറുടെ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ ഇവിടേക്ക് വികസനം കൊണ്ടുവരുന്നതിനായി ബിജെപിയിൽ ചേരാൻ ഏകകണ്ഠമായി തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രദേശത്ത് വികസനം കൊണ്ട് വരണമെങ്കിൽ ബിജെപിയിൽ ചേരാമെന്ന തീരുമാനത്തോട് എല്ലാവരും യോജിച്ചിരുന്നു. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നായിക് കുടുംബത്തിന് വലിയ സ്വാധീനമുള്ള പ്രദേശമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP