Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാമറ ഘടിപ്പിച്ച കണ്ണട കാണ്മാനില്ല! തെളിവ് അപ്രത്യക്ഷമാക്കി പൊലീസിന്റെ ഇന്ദ്രജാലം; കണ്ണട സൂക്ഷിച്ചിരുന്ന ഹോസ്റ്റൽ മുറി പൂട്ടി സീൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എല്ലാം തുറന്നിട്ടു; സീൽ ചെയ്തത് രണ്ടുദിവസം കഴിഞ്ഞ്; കണ്ണട കാണാനില്ലെന്ന് മനസ്സിലായത് തിങ്കളാഴ്ച ഹോസ്റ്റൽ മുറി തുറന്നപ്പോൾ; ബിജെപി മുൻ എംപി ചിന്മയാനന്ദ പ്രതിയായ പീഡനക്കേസിൽ തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ക്യാമറ ഘടിപ്പിച്ച കണ്ണട കാണ്മാനില്ല! തെളിവ് അപ്രത്യക്ഷമാക്കി പൊലീസിന്റെ ഇന്ദ്രജാലം;  കണ്ണട സൂക്ഷിച്ചിരുന്ന ഹോസ്റ്റൽ മുറി പൂട്ടി സീൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എല്ലാം തുറന്നിട്ടു; സീൽ ചെയ്തത് രണ്ടുദിവസം കഴിഞ്ഞ്; കണ്ണട കാണാനില്ലെന്ന് മനസ്സിലായത് തിങ്കളാഴ്ച ഹോസ്റ്റൽ മുറി തുറന്നപ്പോൾ; ബിജെപി മുൻ എംപി ചിന്മയാനന്ദ പ്രതിയായ പീഡനക്കേസിൽ തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

മറുനാടൻ ഡെസ്‌ക്‌

ഷാജഹാൻപൂർ: ബിജെപി മുൻ എംപിയും കേന്ദ്രസഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ വീഡിയോ ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ, ചില തെളിവുകൾ പെൺകുട്ടിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നും കാണാതായതായി കുടുംബം ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി വിഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിലുണ്ടെന്നും തന്റെ സുഹൃത്ത് അതു പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങൾ കൈമാറിയത്. വിദ്യാർത്ഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വിദ്യാർത്ഥിനി വെളിപ്പെടുത്തി. എവ്വാൽ, ആ കണ്ണട ഹോസ്റ്റൽ മുറിയിൽ നിന്ന് കാണാതായെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്. പെൺകുട്ടിയെ കാണാതാകും മുമ്പ് ഹോസ്റ്റൽ മുറിയിലാണ് കണ്ണട വച്ചിരുന്നത്. തിങ്കളാഴ്ച ഹോസ്റ്റൽ മുറി തുറന്നപ്പോഴാണ് കണ്ണട കാണാനില്ലെന്ന് മനസ്സിലായത്. ഇതേ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് താൻ എഴുതുന്നുണ്ടെന്നം തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ താൻ നൽകിയ പരാതിയിൽ ഹോസ്റ്റൽ മുറി സീൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ടുദിവസം കഴിഞ്ഞാണ് പൊലീസ് മുറി സീൽ ചെയ്തത്. എന്റെ മകളുടെ സുഹൃത്താണ് പെൻഡ്രൈവ് ചിന്മയാനന്ദിനെതിരെ തെളിവ് അടങ്ങുന്ന പെൻഡ്രൈവ് എസ്‌ഐടിക്ക് കൈമാറിയത്, അച്ഛൻ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിലാണ് പെൺകുട്ടി ഇയാളെ പരിചയപ്പെടുന്നത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളജിൽ അഡ്‌മിഷൻ എടുക്കുന്നതിന്റെ ഭാഗമായാണ് പരിചയപ്പെടുന്നതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ലോ കോളജിൽ പ്രവേശനം ലഭിക്കുന്നതിനാണ് പെൺകുട്ടി ചിന്മയാനന്ദിനെ കാണാൻ പോയത്. സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. പ്രവേശനം നൽകിയതിനൊപ്പം പെൺകുട്ടിക്ക് കോളജ് ലൈബ്രറിൽ ജോലി നൽകുകയും ചെയ്തു. അയ്യായിരം രൂപയായിരുന്നു പ്രതിഫലം. ഇതോടെ താമസം ഹോസ്റ്റലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താൻ കുളിക്കുന്ന വിഡിയോ ദൃശ്യം കാട്ടിത്തരുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, താനുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളും ചിന്മയാനന്ദ ക്യാമറയിൽ പകർത്തി. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

ഴങ്ങാതിരുന്നപ്പോഴൊക്കെ തോക്കിന്മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുമായിരുന്നു. ഈ വർഷം ജൂലൈ വരെ പീഡനത്തിനിരയായ പെൺകുട്ടി, വിഡിയോകൾ പകർത്തി ചിന്മയാനന്ദക്കെതിരെ തെളിവ് ശേഖരിച്ച് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടി ചിന്മായാനന്ദിന്റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിക്കുകയും കണ്ണടയിൽ ക്യാമറ ഘടിപ്പിക്കുകയും ചെയ്തു. വാജ്പേയ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന 72കാരനായ ചിന്മായാനന്ദ് വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്നു 23കാരിയായ വിദ്യാർത്ഥിനി വ്യക്തമാക്കി. തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജിൽ വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫേസ്‌ബുക്ക് വിഡിയോയിലൂടെ ഓഗസ്റ്റിൽ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പ്രതിഷേധമുയർന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്.

ആറു ദിവസത്തിനു ശേഷം രാജസ്ഥാനിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുകയും വിദ്യാർത്ഥിനിയുടെ ആരോപണങ്ങൾ കേട്ട കോടതി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മായാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് ചിന്മായാനന്ദിനെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. തെളിവുകൾ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റിലിൽ പരിശോധന നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP