Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഊഞ്ഞാലിൽ കുരുങ്ങി എട്ടുവയസുകാരി മരിച്ച സംഭവം; പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് സൂചന; മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം; മൂന്നാർ ഡി.വൈ.എസ്‌പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പതിന്നൊന്ന് അംഗസംഘത്തിന് ചുമതല

ഊഞ്ഞാലിൽ കുരുങ്ങി എട്ടുവയസുകാരി മരിച്ച സംഭവം; പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് സൂചന; മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം; മൂന്നാർ ഡി.വൈ.എസ്‌പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പതിന്നൊന്ന് അംഗസംഘത്തിന് ചുമതല

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ; ഊഞ്ഞാലാടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.പെൺകുട്ടി പീഡനത്തിനിരയായെന്നു സൂചന. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ നിഗമനം.

എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ബന്ധു എന്നിവരെ ചോദ്യം ചെയ്തു.

പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെയാണു ആദ്യം വിവരം അറിയിച്ചത്. മൂന്നാർ ഡിവൈഎസ്‌പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.മരണത്തെക്കുറിച്ച് അന്വേഷിക്കുവാൻ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഡിഎച്ച്പി ഗുണ്ടുമല ലോവർ ഡിവിഷനിലുള്ള വീട്ടിനു മുമ്പിലെ ഊഞ്ഞാലിൽ കുട്ടിയെ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗുണ്ടുമലയിൽ എസ്റ്റേറ്റിൽ കമ്പനി ഉദ്യോഗസ്ഥന്റെ മകളായ എട്ടു വയസ്സുകാരി അൻപരസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുണ്ടുമലയിലെ കമ്പനി ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം കോട്ടയത്ത് എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സംശയം ബലപ്പെട്ടതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ചൊവ്വാഴ്ച നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു. എസ്‌പി യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാവികതയുള്ളതായി കണ്ടെത്തിയതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ളത്. മൂന്നാർ ഡി.വൈ.എസ്‌പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പതിന്നൊന്ന് അംഗസംഘത്തിനാണ് അന്വേഷണ ചുമതല. ഉടുമ്പൻചോല, രാജാക്കാട്, മൂന്നാർ എന്നിവിടങ്ങളിലെ സബ് ഇൻസ്പെക്ടമാരും മറ്റു പൊലീസുകാരും ഉൾപ്പെടുന്നതാണ് അന്വേഷണം സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP